Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഷേക്കണ്‍ ബേബി സിന്‍ഡ്രോം

11 APRIL 2015 03:11 PM IST
മലയാളി വാര്‍ത്ത.

ചിലര്‍ കുഞ്ഞുങ്ങളെ കൈയ്യിലെടുത്ത് അവരുടെ തലയ്ക്കു മുകളില്‍ പിടിച്ച് കുലുക്കി ഓമനിക്കുന്നത് മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും എന്നാല്‍ കുഞ്ഞുങ്ങള്‍ ഏതു പ്രായത്തിലുള്ളതായാലും അപ്രകാരം ആട്ടുകയോ കുലുക്കുകയോ ചെയ്യാന്‍ പാടില്ല. കുഞ്ഞുങ്ങളെ എടുത്തു കുലുക്കുമ്പോള്‍ എവിടെയെങ്കിലും അവരുടെ തല ഇടിച്ചില്ലെങ്കില്‍ പോലും, ഇപ്രകാരം ചെയ്യുമ്പോള്‍ തലച്ചോറിന് ഉണ്ടാകുന്ന ഗുരുതരമായ പരുക്കുകളെയാണ് ഷേക്കണ്‍ ബേബി സിന്‍ഡ്രോം എന്നു പറയുന്നത്. ഇതിനാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അനാരോഗ്യമോ മരണമോ വരെ ഉണ്ടാകാവുന്നതാണ്.

തലച്ചോറിന് ക്ഷതമേല്‍ക്കുന്നതിനാല്‍ സ്ഥിരമായ ശാരീരിക വൈകല്യം. അന്ധത, പക്ഷാഘാതം എന്നിവയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് കുലുക്കി കൊണ്ടിരുന്നാല്‍ തലച്ചോര്‍ കലങ്ങി കുഞ്ഞ് മരണപ്പെടാനും ഇടയുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ക്കാണ് അപകട സാധ്യത കൂടുതലുള്ളത്.

കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാന്‍ ഒരിക്കലും ഈ മാര്‍ഗ്ഗം ആരും അവലംബിക്കരുത്. കരച്ചില്‍ ശാന്തമാക്കാന്‍ മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന മറ്റനവധി കാര്യങ്ങളുണ്ട്.

കുഞ്ഞു കരയുകയാണെങ്കില്‍, വിശന്നിട്ടാണോ, ഡയപ്പര്‍ മാറ്റാന്‍ സമയമായോ, ചൂടു കൂടുതലാണോ എന്നു നോക്കുക. കുഞ്ഞിന് പനിയോ മറ്റോ ആയതു കൊണ്ടാണോ അതോ അമ്മയുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ കരയുന്നത് എന്ന് പരിശോധിച്ചു നോക്കുക. കരയുന്ന കുഞ്ഞിനെ കൈയ്യിലെടുത്താല്‍ കുഞ്ഞു കരച്ചില്‍ നിര്‍ത്താന്‍ സാധ്യതയുണ്ട്. പലപല ആളുകള്‍ മാറി മാറി എടുക്കുന്നത് ചില കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്.

വളരെ മൃദുവായ തുണി ഉപയോഗിച്ചു വേണം കുഞ്ഞിനെ പുതപ്പിക്കേണ്ടത്. ലൈറ്റുകള്‍ അണച്ച് പരിസരം ശബ്ദ രഹിതമായി നിലനിര്‍ത്തിയാല്‍ കുഞ്ഞിന് ആശ്വാസമുണ്ടായേക്കും. ബഹളങ്ങളില്ലാത്ത സംഗീതം കേള്‍പ്പിക്കുന്നത് ചില കുഞ്ഞുങ്ങളെ രസിപ്പിച്ചേക്കാം. കുഞ്ഞിനോട് കൊഞ്ചുന്നതും പതിയെ തട്ടിതടവുന്നതുമെല്ലാം കുഞ്ഞിന്റെ കരച്ചില്‍ അകറ്റാന്‍ സഹായിക്കും.
മൃദു താളത്തോടെ കുഞ്ഞിനെയും കൊണ്ട് നടക്കുകയോ ചെറുതായി അനക്കുകയോ ഒക്കെ ചെയ്താലും കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറിയേക്കും. മുലകുടിപ്പിക്കുകയോ പാസിഫൈയര്‍ നല്‍കുകയോ ചെയ്താലും കരച്ചില്‍ മാറ്റാനാവും . കുഞ്ഞിനെ ഒന്നു കുളിപ്പിച്ചാല്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഇല്ലാതാകും.

ഇവയൊക്കെ ചെയ്തതിനപ്പുറവും, കുഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ദേഷ്യം വന്നെന്നു വരാം. കുഞ്ഞിനെ തല്ലിപ്പോകും എന്നു തോന്നുകയാണെങ്കില്‍ വീട്ടിലെ മറ്റൊരംഗത്തിനെയോ സുഹൃത്തിനേയോ അയല്‍പക്കക്കാരേയോ ആരെയെങ്കിലും വിളിച്ച് സഹായം തേടുന്നതായിരിക്കും ഉചിതം.

നിങ്ങളുടെ കുഞ്ഞിന് തലച്ചോറില്‍ ക്ഷതമേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് താഴെ പറയുന്ന ലക്ഷണങ്ങള്‍ കുഞ്ഞിലുണ്ടോ എന്ന് നോക്കുക
സാധാരണയില്‍ കൂടുതല്‍ ഉറക്കമോ ബഹളം വയ്ക്കലോ ഉണ്ടെങ്കില്‍
ഭക്ഷണമൊന്നും വേണ്ടാതാവുകയോ കഴിച്ചാലുടനെ ഛര്‍ദ്ദിക്കുകയോ ആണെങ്കില്‍
ചിരിക്കാതായിട്ടുണ്ടെങ്കിലോ കണ്ണിലേയ്ക്കു നോക്കി സ്‌നേഹഭാവം കാണിക്കാതിരിക്കുന്നുണ്ടെങ്കിലോ കുഞ്ഞുങ്ങള്‍ പറയുന്നതുപോലുള്ള അര്‍ത്ഥമില്ലാത്ത സംസാരങ്ങള്‍ നിന്നു പോയിട്ടുണ്ടെങ്കിലോ
ശരീരഭാഗങ്ങള്‍ മടങ്ങുകയോ നിവരുകയോ ചെയ്യാതാകുകയോ അടിയ്ക്കടി കോച്ചിപ്പിടിക്കുന്നതു പോലുള്ള ചലനങ്ങള്‍ ഉണ്ടാകുകയോ ചെയ്യുന്നെങ്കില്‍
കുഞ്ഞിന്റെ ശരീരചലനങ്ങള്‍ ഏന്തി വലിഞ്ഞുള്ളതാണെങ്കില്‍
ശ്വാസം കഴിക്കാന്‍ വിമ്മിഷ്ടപ്പെടുകയാണെങ്കിലോ ശ്വാസോച്ഛ്വാസത്തിന്റെ സാധാരണഗതി മാറുകയോ ചെയ്തിട്ടുണ്ടെങ്കില്‍
കൃത്യമായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ദൃഷ്ടി പതിപ്പിക്കാന്‍ കഴിയുന്നില്ലെന്നു തോന്നുകയാണെങ്കിലോ കൃഷ്ണമണി മുകളിലേയ്ക്ക് മറിഞ്ഞിരിക്കുന്നെങ്കിലോ
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളേതെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ പെട്ടെന്നു തന്നെ മെഡിക്കല്‍ സഹായം തേടേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (8 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (13 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

Malayali Vartha Recommends