കണ്ണടയില്ലാതെ കാണാന്‍ ലാസിക് ചികിത്സ

കണ്ണട ഒഴിവാക്കി കാഴ്ചകള്‍ കാണാന്‍ പ്രാപ്തമാക്കുന്ന നൂതന ചികിത്സാരീതിയാണ് ലാസിക് ഈ ചികിത്സാരീതി ഉപയോഗിച്ച് കണ്ണട ഒഴിവാക്കി ജീവിതത്തിലേക്കു സന്തോഷം തിരികെ കൊണ്ടുവരാന്‍ സാധിക്കും.
പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനമാണു കണ്ണുകള്‍. അതുകൊണ്ടുതന്നെയാണു മനുഷ്യര്‍ കാഴ്ചശക്തിയെക്കുറിച്ച് ഏറ്റവും വ്യാകുലനാകുന്നത്. കാലം മാറിയതിനനുസരിച്ച് ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ വരുന്നതും കണ്ണുകള്‍ക്കു തന്നെയാണ്. കണ്ണടയോ കോണ്‍ടാക്ട് ലെന്‍സുകളോ വയ്ക്കാത്തവര്‍ വിരളം.
കണ്ണട ഒഴിവാക്കി കാഴ്ചകള്‍ കാണാന്‍ പ്രാപ്തമാക്കുന്ന നൂതന ചികിത്സാരീതിയാണ് ലാസിക് 1998 മുതല്‍ ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാസിക് ചികിത്സ വിജയകരമായി നടത്തിവരുന്നു. ഈ ചികിത്സാരീതി ഉപയോഗിച്ച് കണ്ണട ഒഴിവാക്കിയവര്‍ നിരവധിയാണ്.
ലാസിക് ചികിത്സയെന്നാല്‍ ഹ്രസ്വദൃഷ്ടി ദീര്‍ഘദൃഷ്ടി, സിലണ്ട്രിക്കല്‍ പവര്‍ തുടങ്ങി കണ്ണിനുള്ള കാഴ്ചാവൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നൂതന ചികിത്സാരീതിയാണ് ലാസിക് ചികിത്സ. കണ്ണട ധരിക്കാതെ കാണാം എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത.
LASK or Laser Assisted in Situ Keratomileusis യില്‍ കൃഷ്ണമണിയുടെ വക്രത പരിഷ്‌ക്കരിക്കുകയാണു ചെയ്യുന്നത്. നമ്മള്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ കൃഷ്ണമണിയില്‍കൂടി ലൈറ്റ് റെറ്റിനയില്‍ ഫോക്കസ് ചെയ്യണം. എങ്കില്‍ മാത്രമേ ശരിയായ രീതിയില്‍ കാണാനാവൂ.
കോര്‍ണിയയില്‍ excimer laser beam പതിപ്പിച്ചു ശരിയാക്കുകയാണ്‌ചെയ്യുന്നത്. ചികിത്സയ്ക്കു മുമ്പായി കണ്ണിന്റെ മുഴുവന്‍ പരിശോധനയും നടത്തും. തുടര്‍ന്നു Orbscan-Corneal Topography test നടത്തും. ഈ ടെസ്റ്റിലൂടെ കോര്‍ണിയയുടെ വലുപ്പം, ആകൃതി, എലിവേഷന്‍, വ്യാസം, ഘനം എന്നിവ മനസിലാക്കാന്‍ കഴിയും. അബറോമെട്രി (അയലൃൃീാലേൃ്യ) പരിശോധനയിലൂടെ കണ്ണിലുള്ള ചെറിയ അബറേഷന്‍സ് കണ്ടുപിടിക്കും. റിഫ്രാക്ടീവ് പവര്‍ പരിശോധിച്ചശേഷം കണ്ണു പരിശോധന നടത്തി കണ്ണിന്റെ പ്രഷര്‍, റെറ്റിന കൂടി പരിശോധിക്കും. തുടര്‍ന്നു കണ്ണിലെ കണ്ണുനീരിന്റെ ഘടനയും പരിശോധിച്ചശേഷമാണു സര്‍ജറി നടത്തുന്നത്.
ലാസിക് ചികിത്സയില്‍
കോര്‍ണിയയ്ക്ക് അഞ്ചു പാളികളാണുള്ളത്. ലേസര്‍ ചികിത്സ ഒരേ ദിവസം തന്നെ മൂന്നു ഘട്ടമായിട്ടാണ് നടത്തുന്നത്. ആദ്യ രണ്ടു പാളികളും എടുത്തതിനുശേഷം മൂന്നാമത്തെ പാളിയിലാണു ലേസര്‍ പതിപ്പിക്കുന്നത്. കണ്ണിന്റെ പവര്‍ അനുസരിച്ചാണു ലേസര്‍ പതിപ്പിക്കുക. എക്‌സൈമ ലേസര്‍ 193 എന്‍എം ആണ് ഉപയോഗിക്കുന്നത്. അതിനുശേഷം എടുത്ത പാളികള്‍ തിരിച്ചുവയ്ക്കും. കണ്ണില്‍ തുന്നലുകള്‍ ഇല്ലാതെയാണു തിരിച്ചുവയ്ക്കുന്നത്. ഇങ്ങനെയാണു കാഴ്ചക്കുറവു പരിഹരിക്കപ്പെടുന്നത്.
ലാസിക് ചികിത്സ രണ്ടുതരത്തില്‍
* സ്റ്റാന്‍ഡേര്‍ഡ് ലാസിക്
* Zyoptix Lasik
കാഴ്ചാവൈകല്യം ചെറുപ്രായത്തില്‍ തന്നെ ഉണ്ടാകും. പക്ഷേ ലാസിക് ട്രീറ്റ്‌മെന്റ് ചെയ്യണമെങ്കില്‍ 18 വയസ് ഉണ്ടായിരിക്കണം. 30,000 മുതല്‍ 40,000 രൂപ വരെയാണ് ഇരുകണ്ണുകളും ലാസിക് ട്രീറ്റ്‌മെന്റ് ചെയ്യുന്നതിനായി വേണ്ടിവരുന്നത്.
ലാസിക് ചികില്‍സ ചെയ്യുമ്പോള്‍ വേദന ഉണ്ടാകില്ല. 15 മിനിറ്റിനകം രണ്ടു കണ്ണുകളും ചികില്‍സിക്കാവുന്നതാണ്. ലാസിക് ചികില്‍സയ്ക്കുശേഷം വിശ്രമം വേണ്ട. ഓപ്പറേഷന്‍ കഴിഞ്ഞു പിറ്റേന്നു മുതല്‍ വായിക്കാം, കംപ്യൂട്ടര്‍ ഉപയോഗിക്കാം. കുളിക്കുന്നതിലും പ്രശ്‌നമില്ല. രണ്ടാഴ്ച കണ്ണില്‍ പൊടി അടിക്കാതെ നോക്കണം. കണ്ണ് തിരുമ്മരുത്. ഒരു മാസം രോഗി തുള്ളിമരുന്ന് ഉപയോഗിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha