വെരിക്കോസ് വെയിനും ലക്ഷണങ്ങളും

അശുദ്ധരക്തം ഹൃദയത്തിലെത്തിക്കുന്ന ധര്‍മമാണു സിരകള്‍ നിര്‍വഹിക്കുന്നത്. അശുദ്ധരക്തത്തെ ഹൃദയം ശ്വാസകോശത്തിലേക്കു പമ്പ് ചെയ്യുന്നു. ശ്വാസകോശത്തില്‍ വച്ച് ഓക്‌സിജന്‍ സമൃദ്ധമാകുന്ന രക്തം ധമനികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. ധമനികളില്‍ നിന്നു രക്തം തീരെ ചെറിയ രക്തക്കുഴലുകളായ കാപ്പിലറികളിലെത്തുന്നു. അവിടെവച്ച് രക്തത്തിലെ ഓക്‌സിജന്‍ കോശങ്ങളിലേക്കു പ്രവേശിക്കുന്നു. ഓക്‌സിജന്‍ നഷ്ടമായ രക്തം സിരകള്‍ വീണ്ടും ഹൃദയത്തിലെത്തിക്കുന്നു. സിരകളില്‍ ഒരു വശത്തേക്കു മാത്രം പ്രവേശനമനുവദിക്കുന്ന വാല്‍വുകളാണുളളത്. സിരകളിലെ അശുദ്ധരക്തം ഹൃദയത്തിലേക്കു മാത്രം ഒഴുകാന്‍ ഇതു സഹായിക്കുന്നു. എന്നാല്‍ സിരകളിലെ വാല്‍വ് ദുര്‍ബലമാവുകയോ അവയ്ക്കു കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ രക്തം സിരകളില്‍ കെട്ടിക്കിടക്കാന്‍ ഇടവരും. ഇതിനെത്തുടര്‍ന്ന് സിരകള്‍ വീര്‍ക്കുകയും അതു ക്രമേണ വെരിക്കോസ് വെയിനിനു കാരണമാവുകയും ചെയ്യും.
വെരിക്കോസ് വെയിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
രക്തക്കുഴലുകള്‍ കൂടിച്ചേര്‍ന്നു കാണപ്പെടുന്ന അവസ്ഥ. മുഖമുള്‍പ്പെടെയുളള ഭാഗങ്ങളിലും ഇതു ദൃശ്യമാകും. ഇത്തരം രക്തക്കുഴലുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നു.
സ്‌പൈഡര്‍ സിരകള്‍ - കാലുകളിലെയും മുഖത്തെയും കാപ്പിലറീസ് ഉള്‍പ്പെടെയുളള രക്തക്കുഴലുകള്‍ ചുവപ്പോ നീലയോ നിറത്തില്‍ കൂട്ടമായി കാണപ്പെടുന്ന അവസ്ഥ. ചിലന്തിവല പോലെയോ വൃക്ഷശിഖരം പോലെയോ കാണപ്പെടുന്നു.
വെരിക്കോസെല്‍ - വൃഷണസഞ്ചിയിലെ സിരകള്‍ അസാധാരണമായി വളരുന്ന അവസ്ഥ.
കാരണങ്ങള്‍, സാധ്യതാ ഘടകങ്ങള്‍
പ്രായമായവരിലുണ്ടാകുന്ന വെരിക്കോസ് വെയിന്‍ * ഗര്‍ഭാവസ്ഥയില്‍ താത്കാലികമായി കാലുകളില്‍ കണ്ടുുവരുന്ന വെരിക്കോസ് വെയിന്‍ * കുടുംബത്തിലെ മുന്‍തലമുറകളിലെ ആര്‍ക്കെങ്കിലും വെരിക്കോസ് വെയിന്‍ ഉണ്ടെങ്കില്‍ പിന്‍ തലമുറയ്ക്കുണ്ടാകുന്ന രോഗം തീവ്രമാകാന്‍ സാധ്യതയുണ്ട്.
സ്ത്രീകളിലാണ് പുരുഷന്‍മാരെ അപേക്ഷിച്ച് രോഗസാധ്യത ഏറെ.
അമിതഭാരവും അമിതവണ്ണവും.
ഏറെനേരം നേരേനിന്നു ജോലി ചെയ്യുന്ന അവസ്ഥ. ലക്ഷണങ്ങള്‍
ത്വക്കിനു തൊട്ടു താഴെയായി കാണപ്പെടുന്ന പിണഞ്ഞു വലുതായ ഞരമ്പുകള്‍
കണങ്കാലിലും പാദങ്ങളിലുമുണ്ടാകുന്ന നീര് * കാലുവേദന, കഴപ്പ് * കാലുകള്‍ക്കു ഭാരം അനുഭവപ്പെടല്‍ * കണങ്കാലിലും പാദത്തിലും ചൊറിച്ചില്‍(ചിലപ്പോള്‍ ഇതു വരണ്ട ചര്‍മമായി തെറ്റിദ്ധരിച്ചേക്കാം)
പിണഞ്ഞു വീര്‍ത്ത ഞരമ്പുകള്‍ക്കു ചുറ്റുമുളള ത്വക്കിനു നിറഭേദമുണ്ടാകുന്നു.
സ്‌പൈഡര്‍ സിരകള്‍ ഉളളവരില്‍ ഞരമ്പുകള്‍ നീല നിറത്തിലോ ചുവന്ന നിറത്തിലോ കൂട്ടമായി കാണപ്പെടാം. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. വെരിക്കോസ് വെയിന്‍ ചിലപ്പോള്‍ ഡെര്‍മറ്റൈറ്റിസ് എന്ന ത്വക്ക് രോഗത്തിലേക്കു നയിക്കും. ത്വക്കില്‍ വ്രണവും രക്തസ്രാവവും ഉണ്ടാകുന്ന അവസ്ഥയാണിത്. സിരകളിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയും ചിലപ്പോള്‍ സംഭവിക്കാറുണ്ട്്്. ത്വക്കിന്റെ ഉപരിതലത്തിനു സമീപമുളള സിരകളില്‍ കെട്ടിക്കിടക്കുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയും വെരിക്കോസ് വെയിനോടനുബന്ധിച്ചു ചിലപ്പോള്‍ കണ്ടുവരാറുണ്ട്.
രോഗനിര്‍ണയം
കാലുകളിലെ വെരിക്കോസ് സിരകളുടെ പരിശോധനയിലൂടെ രോഗാവസ്ഥ ഒരു വാസ്‌കുലാര്‍ സര്‍ജനു നിര്‍ണയിക്കാനാവും. ഡെര്‍മറ്റോളജിസ്റ്റിന്റെ സേവനവും ചികിത്സാനിര്‍ണയത്തിനു സഹായകം.
1. ഡോപ്‌ളര്‍ അള്‍ട്രാസൗണ്ട് - സിരകളിലെ രക്തസഞ്ചാരം പരിശോധിക്കുന്നതിനു സഹായകം.
2. ആന്‍ജിയോഗ്രാം - രോഗം വെരിക്കോസ് വെയിന്‍ തന്നെയാണെന്ന് ഉറപ്പു വരുത്തുന്നതിനു സഹായിക്കുന്നു. സിരകളിലൂടെയുളള രക്തസഞ്ചാരത്തിന്റെ വിശദമായ എക്‌സ്- റേ ലഭ്യമാക്കുന്നു.
ചികിത്സ
രോഗലക്ഷണങ്ങള്‍ കുറയ്ക്കുക, രോഗാവസ്ഥ സങ്കീര്‍ണമാകുന്നതു തടയുക എന്നിവയാണ് ചികിത്സയുടെ ലക്ഷ്യങ്ങള്‍. ചികിത്സയുമായി ബന്ധപ്പെട്ടു വേദന, ചതവ്്, നീര്‍ക്കെട്ട്, ത്വക്കിന്റെ നിറഭേദം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്കും സാധ്യതയുണ്ട്്
വെരിക്കോസ് വെയിന്‍സ് നീക്കം ചെയ്യുകയോ വെയിനുകള്‍ അടയ്ക്കുകയോ ചെയ്യുക
എന്നതാണ് ചികിത്സ. ഇതു രക്തസഞ്ചാരത്തെ ബാധിക്കുകയില്ല. രക്തം മറ്റു സിരകളിലുടെ സഞ്ചരിക്കും 4 സ്‌ക്‌ളീറോ തെറാപ്പി - സിരയിലേക്കു രാസപദാര്‍ഥം കുത്തിവച്ച് രോഗം ബാധിച്ച സിരയെ നശിപ്പിക്കുന്ന രീതിയാണിത്.
മൈക്രോ സ്‌ളീറോ തെറാപ്പി - സ്‌പൈഡര്‍ സിരകളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. ഇവിടെയും ദ്രാവകാവസ്ഥയിലുളള രാസപദാര്‍ഥം സിരയിലേക്കു കുത്തിവയ്ക്കുന്നു. അതു സിരയുടെ ഉള്‍ഭാഗം നശിപ്പിക്കുന്നു.
എന്‍ഡോസ്‌കോപ് വെയിന്‍ സര്‍ജറി
സിരകള്‍ മുറിച്ചു നീക്കം ചെയ്യുന്ന രീതി
രോഗമുണ്ടാകുന്നതു തടയാനാവില്ലെങ്കിലും രോഗാവസ്ഥ തീവ്രമാകുന്നതു തടയാം.
ഏറെനേരം നിന്നു ജോലി ചെയ്യുന്നതും ഇരുന്നു ജോലി ചെയ്യുന്നതും ഒഴിവാക്കുക. ജോലിക്കു ചെറിയ ഇടവേളകള്‍ നല്കുക.
ഇരിക്കുമ്പോള്‍ ഒരു കാലിന്‍മേല്‍ മറ്റേ കാല്‍ കയറ്റിവച്ച് ഇരിക്കരുത്.
ഇരിക്കുമ്പോഴും വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും കാലുകള്‍ ഉയര്‍ത്തി വയ്ക്കുക.
കാലുകളിലെ പേശികള്‍ ചലിക്കത്തക്ക രീതിയില്‍ വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക(നടക്കുക, ഓടുക തുടങ്ങിയ പ്രവൃത്തികള്‍). സിരകളിലെ രക്തസഞ്ചാരത്തിന് ഇതു ഗുണപ്രദം.
അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക. ഇറുക്കമേറിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അരക്കെട്ട്്്, നാഭീപ്രദേശം, കാലുകള്‍ എന്നിവയെ ഞെരുക്കുന്ന വസ്്ത്രധാരണരീതി ഒഴിവാക്കുക
ഹൈ ഹീല്‍ഡ്് ചെരിപ്പുകള്‍ ഒഴിവാക്കുക.
ചികിത്സകന്റെ നിര്‍ദേശപ്രകാരം കാലുറകള്‍ ധരിക്കുക.
വ്യായാമം ശീലമാക്കുക.
ഉപ്പിന്റെ അളവു കുറയ്ക്കാം. നാരുകള്‍ ധാരാളമടങ്ങിയ ആഹാരം കഴിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha