സ്ത്രീകളിൽ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്; മരുന്നിലൂടെ മാത്രമല്ല ആഹാരത്തിലൂടെ തൈറോയ്ഡിനെ ക്രമീകരിക്കാം ; എങ്ങനെയെന്നല്ലേ?

സ്ത്രീകളിൽ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്. ജീവിത ശൈലി രോഗം എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഉണ്ടായാൽ പല ആരോഗ്യപ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകും. തൈറോയ്ഡ് കണ്ടെത്തിയാൽ മരുന്നിലൂടെ പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ മരുന്നിലൂടെ മാത്രമല്ല ആഹാരത്തിലൂടെ തൈറോയ്ഡിനെ ക്രമീകരിക്കാം എങ്ങനെയെന്നല്ലേ?
മുള്ളങ്കി, സോയാബീന്‍, കാബേജ്, ബ്രോക്കോളി, കോളിഫ്ലവര്‍ ,മധുരക്കിഴങ്ങ്, നിലക്കടല, കോഫി, പാല്‍,മദ്യം, പുകവലി, പഞ്ചസാര തുടങ്ങിയവ തൈറോയ്ഡ് രോഗികള്‍ കഴിക്കരുത് തീർച്ചയായും ഇവയോടൊക്കെ ബൈ ബൈ പറയുക .
നേര്‍പ്പിച്ച നാരങ്ങ വെള്ളം, ശരിയായ മലശോധന ലഭിക്കുന്ന വിധമുള്ള ഭക്ഷണം, ബ്ലൂബെറി, സ്ട്രോബെറി, ഗ്രേപ്സ്, കിവി, ഓറഞ്ച്, ഇഞ്ചി, ആപ്പിള്‍, മഞ്ഞള്‍, വെളുത്തുള്ളി എന്നിവ കഴിക്കുന്നതും കുടിക്കുന്നതും ആണ് തൈറോയിഡ് രോഗികൾക്ക് നല്ലത്.
മത്സ്യവും, മറ്റ് കടല്‍ വിഭവങ്ങളുമാണ് നല്ലത് ആണ് കേട്ടോ. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കടല്‍വിഭവങ്ങള്‍ തൈറോയ്ഡ് രോഗികൾ കഴിച്ചിരിക്കണം. കല്ലുപ്പ് തന്നെ ഉപയോഗിക്കുന്നതാണ് തൈറോയിഡ് രോഗികൾക്ക് നല്ലത്.
അയഡിന്‍ അടങ്ങിയിട്ടുള്ള മണ്ണില്‍ വിളഞ്ഞ പച്ചക്കറികള്‍, പഴം, ചിക്കന്‍, മത്തി, അരി, ഗോതമ്പ് , ബാര്‍ലി,കടല, ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ചെമ്മീന്‍, ഞണ്ട്, കാരറ്റ്, അണ്ടിപ്പരിപ്പുകള്‍, സ്ട്രോബറി, ആട്ടിറച്ചി തുടങ്ങിയവ അയഡിന്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങളാണ്.
ഇവയെ ധാരാളമായി കഴിക്കാവുന്നതാണ്. ചെറുനാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും ഏറെ തൈറോയ്ഡ് രോഗികളെ സംബന്ധിച്ച് വളരെ നല്ലതാണ്. പഞ്ചസാരയും, കൃത്രിമ മധുരവും, നിറങ്ങളും കൃത്രിമ രുചിയും ചേര്‍ത്ത ഭക്ഷണം, ഫാറ്റ് ഫ്രീ, ഷുഗര്‍ ഫ്രീ, ലോ ഫാറ്റ് തുടങ്ങിയ ലേബലുള്ള ഭക്ഷണങ്ങള്‍, കടുക്, ചോളം, മധുരക്കിഴങ്ങ്, മരച്ചീനി, കാബേജ്, കോളി ഫ്ളവര്‍ ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികള്‍ കണ്ണടച്ച് ഒഴിവാക്കേണ്ടത് തന്നെയാണ്.
അപ്പോൾ തൈറോയ്ഡ് രോഗികൾ ആഹാരത്തിൽ ഈ ക്രമീകരണങ്ങൾ വരുത്താൻ ശ്രമിക്കുമല്ലോ. തൈറോയ്ഡ് വ്യത്യാസം ഉണ്ടെങ്കിൽ അതിനു തൊട്ടു പിന്നാലെ നമ്മുടെ ശരീരത്തിൽ മറ്റു ചില ആരോഗ്യപ്രശ്നങ്ങൾ കൂടെ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. അപ്പോൾ ആഹാരത്തിൽ ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ നടത്തി അതിനെ ബാലൻസ് ചെയ്തു കൊണ്ടു പോകാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha