Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US

11 MARCH 2026 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അമേരിക്കൻ – ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ ഒരു റിപ്പോർട്ട് കണ്ട് ഡൊണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹവും നടുങ്ങിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും ലേറ്റസ്റ്റായ വാർത്ത. ഇറാൻ ഇതിനകം തന്നെ, അവരുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയും ഉപയോഗിച്ച് ആണവ ബോംബിന് പകരം ‘ഡേർട്ടി ബോംബ് ‘ നിർമ്മിച്ചു കഴിഞ്ഞതായാണ് സി.ഐ.എയും മൊസാദും സംശയിക്കുന്നത്. ഇറാന്റെ കൈവശമുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം കൊണ്ട് ഇത്തരം വിനാശകാരികളായ ബോംബുകൾ ഉണ്ടാക്കാൻ എളുപ്പത്തിൽ കഴിയുമെന്നാണ് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഇത് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ പുതിയ ഭയങ്ങൾ ഉയർത്തുന്നതാണ്.

ഒരു രാജ്യത്തിന് ആവശ്യത്തിന് റേഡിയോ ആക്ടീവ് വസ്തുക്കൾ, സ്ഫോടനാത്മക സാങ്കേതികവിദ്യ, ശാസ്ത്രീയ വൈദഗ്ദ്ധ്യം എന്നിവ ഉണ്ടെങ്കിൽ, അവർക്ക് തീർച്ചയായും ഒരു ഡേർട്ടി ബോംബ് വികസിപ്പിക്കാൻ കഴിയും. ഇറാന് നിലവിൽ ഒരു ആണവ പദ്ധതിയുണ്ട്, അതിനാൽ തന്നെ അത് നിർമ്മിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച് കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിന് ശേഷം, ഇറാൻ ഈ വഴിക്ക് നീങ്ങിയതായാണ് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഇതിനൊപ്പമാണ് കിമ്മിന്റെ കൈയില്‍ നിന്നും ആണവബോംബ് ഇറാനിലേക്ക് എത്തുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത് .ഉത്തരകൊറിയന്‍ വിമാനം റഷ്യ വഴി പറന്നിറങ്ങിയാൽ ഇറാന്റെ പക്കല്‍ ആണവബോംബെത്താന്‍ വെറും 72 മണിക്കൂര്‍ മതി

ഇറാനെതിരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയശേഷം സമൂഹമാധ്യമങ്ങളടക്കം ഏറ്റവുമധികം കാത്തിരുന്നത് ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ പ്രതികരണമായിരുന്നു. ഒടുവില്‍ പന്ത്രണ്ടാം ദിനം ആ പ്രതികരണം എത്തിയിരിക്കുകയാണ്. ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഉത്തരകൊറിയ രംഗത്തെത്തി. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമെന്നും ലോകസമാധാനം തകർക്കുകയും ആഗോളതലത്തിൽ അസ്ഥിരത വർധിപ്പിക്കുമെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉന്‍ പിന്തുണയ്ക്കുന്നതായി ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആക്രമണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇറാന് ഉത്തരകൊറിയയില്‍ നിന്ന് ഒരു ആണവായുധം കൈക്കലാക്കാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്തെ സഹായിച്ച അമേരിക്കന്‍ അഭിഭാഷകന്‍ ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയന്‍ സര്‍ക്കാരിന് ഒരു വിമാനത്തില്‍ ഒരു ആണവ ഉപകരണം സ്ഥാപിക്കാനും, റഷ്യയിലൂടെ അത് വഴിതിരിച്ചുവിടാനും', അഭ്യര്‍ത്ഥന ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ അത് ഇറാനിലേക്ക് അത് എത്തിക്കാനും കഴിയുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഇറാനും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധത്തെ കുറച്ചുകാണരുതെന്ന് ബോള്‍ട്ടണ്‍ വ്യക്തമാക്കി. ഇപ്പോള്‍ രൂപപ്പെടുന്ന ചൈന-റഷ്യ അച്ചുതണ്ടില്‍, ഇറാനും ഉത്തരകൊറിയയും രണ്ട് വ്യത്യസ്ത ശക്തികളാണ്. അതിനാല്‍ അവ തമ്മിലുള്ള സഹകരണം വലിയ ഭീഷണിയാണ് എന്നാണ് ബോള്‍ട്ടന്‍ പറയുന്നത്. ഇറാന് വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന ആണവായുധം ഇപ്പോഴും ലഭിക്കുമെന്ന് മുന്‍ ഉപദേഷ്ടാവ് അവകാശപ്പെട്ടു. അമേരിക്കയുടെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ഇറാന്റെ ആണവ മോഹങ്ങളില്‍ ഒരു വിള്ളല്‍ വീഴ്ത്തിയെങ്കിലും ഇറാന് ് മറ്റ് രാജ്യങ്ങളുമായുള്ള സഖ്യം ഉപയോഗിച്ച് ഒരു ആയുധം നേടാമെന്ന് ബോള്‍ട്ടണ്‍ വാദിച്ചു.

അമേരിക്കന്‍ ആക്രമണങ്ങളുടെ തരംഗം അവരുടെ ആണവ പദ്ധതികള്‍ക്ക് തടസ്സമായതിനെത്തുടര്‍ന്ന് ഇറാന്‍ വേഗത്തില്‍ അവയുടെ പുനര്‍നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിഭാഷകന്റെ ഈ പരാമര്‍ശം പുറത്തു വരുന്നത്. ആയത്തുള്ളയുടെ മകന്‍ പുതിയ നേതാവാകുന്നത് ഒരു മാറ്റവും വരുത്തില്ലെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ പല പ്രമുഖരും ഇറാനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൊജ്തബയും പിതാവിന്റെ കടുത്ത നിലപാടുകള്‍ പിന്തുടരുന്ന വ്യക്തിയാണ്. ഇറാനിലെ പൗരോഹിത്യ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് 56 കാരനാ മൊജ്തബ. വര്‍ഷങ്ങളായി തന്റെ പിതാവിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് 'ഒരു ലിറ്റര്‍ എണ്ണ' പോലും അയയ്ക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, എണ്ണ കയറ്റുമതി ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന കടല്‍ പാതയ്ക്ക് സമീപം അമേരിക്കന്‍ സൈന്യം 16 ഇറാനിയന്‍ കപ്പലുകള്‍ നശിപ്പിച്ചിരുന്നു. ചില ആക്രമണങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോയും ഇതോടൊപ്പം ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള ഒരേയൊരു കടല്‍ പാതയാണ് കടലിടുക്ക്. അബുദാബിക്കടുത്തുള്ള അല്‍-ദഫ്ര എയര്‍ബേസിലും ബഹ്‌റൈനിലെ ജുഫൈറിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി പറയപ്പെടുന്നു. ചൊവ്വാഴ്ച രാത്രി ദുബായിലും ടെല്‍ അവീവിലും സൈറണുകള്‍ മുഴങ്ങിയിരുന്നു.


ലോകത്തുതന്നെ അപൂര്‍വം രാജ്യങ്ങളുമായി മാത്രം ബന്ധമുള്ള ഉത്തരകൊറിയ ഇറാനുമായി നേരത്തേ ബന്ധം സ്ഥാപിച്ചതാണ്. 2024 ഏപ്രിലില്‍ ഉത്തരകൊറിയന്‍ വാണിജ്യമന്ത്രി യൂൺ ജോങ് ഹോ നയിച്ച മന്ത്രിതല പ്രതിനിധി സംഘം ടെഹ്റാനിലെത്തിയിരുന്നു. വ്യാപാര സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ആ ചര്‍ച്ചകള്‍. മേഖലയില്‍ റഷ്യ വഴിയാണ് ഉത്തര കൊറിയ ഇറാനുമായി ബന്ധം സ്ഥാപിച്ചത്. പുട്ടിനുമായി കിം ജോങ് ഉന്നിന് മികച്ച ബന്ധമാണുള്ളത്. മേഖലയില്‍ ഇറാന്റെ ഏറ്റവും അടുത്ത പങ്കാളിയാണ് റഷ്യ. യുഎസ് പലപ്പോഴും ഒരുമിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍കൂടിയാണ് റഷ്യയും ഇറാനും ഉത്തരകൊറിയയും.


റഷ്യയ്ക്കൊപ്പം ഉത്തരകൊറിയ മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. കോവിഡ് കാലത്ത് ഉത്തരകൊറിയയില്‍ എന്താണ് നടക്കുന്നതെന്ന് ലോകം അറിഞ്ഞില്ലെങ്കിലും ചൈനയുടെ വാക്സീനടക്കം രാജ്യത്തെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം ജോങ് ഉൻ അനന്തരാവകാശിയെന്നു കരുതപ്പെടുന്ന മകൾ കിം ജുഏയോടൊപ്പം ബെയ്ജിങ്ങിൽ ട്രെയിനിറങ്ങുന്ന ദൃശ്യങ്ങൾ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രചരിച്ചിരുന്നു. കിം പതിവായി പോകുന്ന സ്ഥലങ്ങളിലൊന്നാണ് ബെയ്ജിങ്ങെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ മുജ്തബ ഖമനയിയെ അംഗീകരിച്ച് പ്രസ്താവനയിറക്കിയ രാജ്യങ്ങളിലൊന്നാണ് ചൈന. ദേ ഇപ്പോള്‍ അതേ വഴിയില്‍ കിം ജോങ് ഉന്നും മൊജ്തബയെ അംഗീകരിച്ചു രംഗത്തെത്തിയിട്ടുണ്ട്.

റഷ്യയ്ക്കായി യുക്രെയ്നെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയന്‍ സൈനികര്‍ പങ്കാളികളായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം എണ്ണായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരുമുണ്ടെന്നായിരുന്നു യുഎസ് ആരോപണം. അതുപോലെ ഇറാനുവേണ്ടി ഉത്തരകൊറിയന്‍ സൈനികര്‍ രംഗത്തിറങ്ങുമോ? ഇറങ്ങില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . പക്ഷെ കിംമിന്റെ കാര്യമായതുകൊണ്ട് ഉറപ്പ് പറയാനും പറ്റില്ല  

അല്ലെങ്കിൽ തന്നെ ആയത്തുല്ല അലി ഖാംനഈയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആണവായുധശേഖരവും ഭൂഗര്‍ഭ ബങ്കറുകളുമുപയോഗിച്ച് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നതിനാലാണ് യുഎസുമായി ചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു .  പുതിയ ആണവായുധ കേന്ദ്രങ്ങളുടെ നിര്‍മാണം ഇറാന്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ അവരെ ആക്രമിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും സാധിക്കാത്ത വിധം അവര്‍ പ്രതിരോധിക്കുമെന്നും ആയിരുന്നു  നെതന്യാഹു വാദിച്ചത് . ഇപ്പോൾ കൂനിന്മേൽ കുരു എന്നപോലെ കിം ഇറാന് ആണവായുധം വാഗ്ദാനം ചെയ്തിരിക്കയാണ്

 

 

 



ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി പറയുന്നത്, ഇറാനിൽ 440.9 കിലോഗ്രാം അതായത്, 972 പൗണ്ട്, ഉയർന്ന സമ്പുഷ്ടമായ യുറേനിയം ഇറാൻ്റെ കൈവശം ഉണ്ടെന്നാണ്. ഒരു ആണവായുധം നിർമ്മിക്കുന്നതിന്, റേഡിയോ ആക്ടീവ് ലോഹം 90% എന്ന ആയുധ-ഗ്രേഡ് ലെവലിൽ ആയിരിക്കണം വേണ്ടത്. നിലവിൽ ഇറാൻ്റെ കൈവശമുള്ള യുറേനിയത്തിൻ്റെ പരിശുദ്ധി എന്ന് പറയുന്നത് 60 ശതമാനമാണ്.

ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ അഭിപ്രായത്തിൽ, അത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നത് ഇറാൻ്റെ കൈവശം ഒരു ആണവായുധമുണ്ടെന്ന് അർത്ഥമാക്കുന്നില്ലെങ്കിലും കൂടുതൽ സമ്പുഷ്ടമാക്കിയാൽ നിരവധി ബോംബുകൾ നിർമ്മിക്കാൻ തീർച്ചയായും അവർക്ക് കഴിയും. ഈ രംഗത്തെ ഇറാൻ്റെ മുന്നേറ്റം എവിടെ എത്തി നിൽക്കുന്നു എന്നത് , ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിക്ക് മാത്രമല്ല അമേരിക്കയ്ക്കും ഇസ്രയേലിനും പോലും അറിയില്ലന്നതാണ് യാഥാർത്ഥ്യം.

നിലവിൽ, ഇറാനെതിരായ അമേരിക്കയുടെയും-ഇസ്രയേലിൻ്റെയും ആക്രമണങ്ങളും ഇറാൻ്റെ പ്രതികാര ആക്രമണങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ ഒരു ‘ഡേർട്ടി ബോംബ്’ പ്രയോഗിക്കുമോ എന്ന ചോദ്യം, പശ്ചിമേഷ്യയുടെ ചങ്കിടിപ്പ് ഏറ്റുന്നതാണ്. ഇനി നമുക്ക് ഡേർട്ടി ബോംബ് എന്ന് പറയുന്നത് എന്താണ് എന്ന് പരിശോധിക്കാം. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ‘ഡേർട്ടി ബോംബ്’ എന്നത് ഡൈനാമൈറ്റ് പോലുള്ള സാധാരണ സ്ഫോടകവസ്തുക്കളുമായി റേഡിയോ ആക്ടീവ് വസ്തുക്കളെ സംയോജിപ്പിക്കുന്ന ഒരു തരം റേഡിയോ ആക്ടീവ് ഡിസ്പേഴ്സൽ ഉപകരണമാണ്. ഇതിനെ RDD എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മിക്ക RDD-കളും മനുഷ്യരെ കൊല്ലാനോ ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കാനോ ആവശ്യമായ വികിരണം പുറപ്പെടുവിക്കുന്നില്ലെങ്കിലും, പരമ്പരാഗതമായ സ്ഫോടക റേഡിയോ ആക്ടീവ് വസ്തുക്കളേക്കാൾ, വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതാണ്. ഒരു RDD സ്ഫോടനം പരിഭ്രാന്തി സൃഷ്ടിക്കുകയും പ്രദേശം മലിനമാക്കുകയും ചെയ്യും ഇതുമൂലം ചെലവേറിയ മാലിന്യ നിർമാർജന ശ്രമങ്ങളാണ് ആവശ്യമായി വരിക.

ഒരു ഡേർട്ടി ബോംബിനെ ഒരിക്കലും നമ്മൾ ഒരു ന്യൂക്ലിയർ ബോംബായി തെറ്റിദ്ധരിക്കരുത്. കാരണം രണ്ടാമത്തേത് ഒരു ഡേർട്ടി ബോംബിനേക്കാൾ ഒരു ദശലക്ഷം മടങ്ങ് ശക്തമായ ഒരു സ്ഫോടനം സൃഷ്ടിക്കുന്നതാണ്. മറുവശത്ത് ഒരു ഡേർട്ടി ബോംബിൽ നിന്നുള്ള വികിരണം സ്ഫോടന സ്ഥലത്തിന്റെ ഏതാനും ബ്ലോക്കുകളിലോ മൈലുകളിലോ ആണ് ചിതറിക്കിടക്കുക. കൂടാതെ മലിനീകരണവും ഭയവും ഉണ്ടാക്കുന്നതിനാൽ ഇതിനെ “വൻതോതിലുള്ള തടസ്സപ്പെടുത്തലിന്റെ ആയുധം” എന്നാണ് പറയാറുള്ളത്.

ഡേർട്ടി ബോംബിൽ ഒരു സ്ഫോടകവസ്തുവിന് ചുറ്റും റേഡിയോ ആക്ടീവ് വസ്തുക്കൾ പായ്ക്ക് ചെയ്തിട്ടുണ്ട്. അത് ഡ്രോണുകൾ, വാഹനങ്ങൾ അല്ലെങ്കിൽ മിസൈലുകൾ വഴി പോലും കൊണ്ടുപോകാൻ കഴിയും എന്ന പ്രത്യേകതയുമുണ്ട്. ലക്ഷ്യത്തിലെത്തുമ്പോൾ സ്‌ഫോടകവസ്തു ശക്തമായ ഒരു സ്‌ഫോടനത്തിന് കാരണമാകുന്നു. ഇത് കൂട്ടക്കൊലയ്ക്ക് പകരം ഭീകരത, കുഴപ്പങ്ങൾ, സാമ്പത്തിക നാശനഷ്ടങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും കാരണമാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്നുവരെ ഒരു രാജ്യമോ രാഷ്ട്രേതര സംഘടനയോ യുദ്ധത്തിൽ ഡേർട്ടി ബോംബ് ഉപയോഗിച്ചിട്ടില്ല എന്നതാണ് ചരിത്രം.

 

 



നിലവിലുള്ള വസ്തുക്കളിൽ നിന്ന് ഇറാൻ ഈ ‘ ബോംബ്’ നിർമ്മിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും അത് അവർ ഇത്തവണ ഇസ്രയേലിന് നേരെയും, അമേരിക്കൻ താവളങ്ങൾക്ക് നേരെയും ഉപയോഗിക്കും എന്നു തന്നെയാണ് അമേരിക്ക കരുതുന്നത്. അതു കൊണ്ടു തന്നെ, തന്ത്രപരമായ നീക്കം അനിവാര്യമാണ് എന്ന നിലപാടിലാണ് അമേരിക്കൻ സൈനിക ആസ്ഥാനമായ പെൻ്റഗൺ ഉള്ളത്. അതേസമയം, അമേരിക്കയെ കൂടുതൽ ആശങ്കപ്പെടുത്തുന്ന നീക്കവുമായി ഉത്തര കൊറിയയും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇറാൻ ആവശ്യപ്പെട്ടാൽ ആണവായുധം നൽകാൻ തയ്യാറാണ് എന്നാണ് ഉത്തര കൊറിയ പറയുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് തന്നെ, ഉത്തരകൊറിയൻ പ്രസിഡൻ്റായ കിം ജോങ് ഉൻ സ്ഥിതി ഗൗരവമായി നിരീക്ഷിച്ച് വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (9 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (23 minutes ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (33 minutes ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (49 minutes ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (1 hour ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (1 hour ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (1 hour ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (2 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (2 hours ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends