ഡെല്‍റ്റ വകഭേദത്തിന് കൊവിഡിന്റെ ആദ്യ വൈറസിനേക്കാള്‍ 300 മടങ്ങ് വൈറല്‍ ലോഡ്; പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ!

കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് കൊവിഡിന്റെ ആദ്യ വൈറസിനേക്കാള്‍ 300 മടങ്ങ് വൈറല്‍ ലോഡ് എന്ന് പഠന റിപ്പോര്‍ട്ട്. ആല്‍ഫ വകഭേദത്തെ അപേക്ഷിച്ച് 1.6 മടങ്ങും ആദ്യ വകഭേദത്തെ അപേക്ഷിച്ച് രണ്ട് മടങ്ങുമാണ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന തോതിലെ വര്‍ധനവ്. ദക്ഷിണ കൊറിയ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഈ കാര്യം പ്രതിപാദിക്കുന്നത്.
എന്നാല്‍ വൈറസ് ബാധിതരായതിന് ശേഷം 10 ദിവസങ്ങള്‍ക്കുള്ളില്‍ വൈറല്‍ ലോഡ് കുറഞ്ഞ് വരുന്നതായും കൊറിയയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വാക്‌സിനേഷന്‍ മന്ദഗതിയിലായതു കൊണ്ടാണ് ഏഷ്യയില്‍ ഡെല്‍റ്റ വകഭേദം കൂടുതല്‍ പിടിമുറുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഡെല്‍റ്റ വകഭേദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ പരിശോധനകള്‍ നടത്തുകയും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുകയുമാണ് വേണ്ടതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം കൊവിഡ് മഹാമാരി എന്ന അവസ്ഥയില്‍ നിന്ന് പ്രാദേശിക തലത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ഗവേഷക ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
വൈറസ് ഒരു രാജ്യത്ത് തുടങ്ങി, പല രാജ്യങ്ങളിലേക്ക് പടരുന്നതാണ് മഹാമാരി അഥവാ പാന്‍ഡമിക് എന്ന അവസ്ഥയില്‍ നിന്ന് മാറി വൈറസിനൊപ്പം ജനങ്ങള്‍ ജീവിക്കാന്‍ പഠിക്കുന്ന ഘട്ടമായ എന്‍ഡമികിലേക്ക് മാറുന്നു. അപ്പോള്‍ വ്യാപനം കുറയാം. നേരത്തേ ഉണ്ടായിരുന്ന പോലെ കൊവിഡ് അതിവ്യാപനമോ എന്നാല്‍ വ്യാപനമില്ലായ്മയോ ഇപ്പോള്‍ ഇല്ലെന്ന് സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha