ശ്വാസകോശ അര്‍ബുദത്തിന് കാരണം പുകവലി മാത്രമല്ല, ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുകവലിക്കാരേക്കാള്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതല്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇല്ലാതാക്കുന്ന ഒന്നാണ് ശ്വാസകോശ അര്‍ബുദം. പുകവലി മാത്രമല്ല ഈ രോഗത്തിന് കാരണം, പുകവലിക്കാത്തവരും ഇത്തരത്തിലുള്ള ക്യാന്‍സറിന് ഇരയാകുന്നുണ്ട്. എന്നാല്‍ പുറത്ത് വന്ന പുതിയ പഠനത്തില്‍ പറയുന്നത് വെല്‍ഡിങ് തൊഴിലാളികളില്‍ ശ്വാസകോശ അര്‍ബുദം കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ്.
പുകവലിക്കാരിലും ആസ്ബറ്റോസ് നിര്‍മാണ തൊഴിലാളികളിലുമാണ് ഏറ്റവും കൂടുതല്‍ ശ്വാസകോശ രോഗ സാധ്യതയുള്ളത്. വെല്‍ഡിങ് പുകയെ അര്‍ബുദ സാധ്യതയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാല്‍പത്തിയഞ്ച് മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തില്‍ വെല്‍ഡിങ് പുക 43% പേര്‍ക്ക് അധിക രോഗസാധ്യത ഉണ്ടാക്കുന്നതായി കണ്ടെത്തി.
എന്നാല്‍ ഇത് ക്യാന്‍സര്‍വാഹിയെന്ന നിലയിലേയ്ക്ക് വെല്‍ഡിങ് പുകയെ ഉയര്‍ത്തേണ്ടതുണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ലോകവ്യാപകമായി ഏകദേശം 110 മില്യണ്‍ തൊഴിലാളികള്‍ വെല്‍ഡിങ് പുക ശ്വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. സ്റ്റയിന്‍ലെസ് സ്റ്റീല്‍ വെല്‍ഡ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന നിക്കല്‍ സംയുക്തങ്ങള്‍, ക്രോമിയം എന്നിവ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നുവയാണ്.
ശ്വാസകോശ അര്‍ബുദം പലപ്പോഴും തലച്ചോറും അസ്ഥികളും പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്. ഈ മാറ്റം സംഭവിക്കുമ്പോള്‍ വേദന, ഓക്കാനം, തലവേദന അല്ലെങ്കില്‍ മറ്റ് അടയാളങ്ങള്‍ക്കും ലക്ഷണങ്ങളും പ്രകടമാകും. ശ്വാസകോശ അര്‍ബുദം ശ്വാസകോശത്തിനപ്പുറത്തേക്ക് വ്യാപിച്ചുകഴിഞ്ഞാല്‍, ഇത് സാധാരണയായി ഭേദമാക്കാനാവില്ല. എന്നാല്‍ അടയാളങ്ങളും ലക്ഷണങ്ങളും കുറയ്ക്കുന്നതിനും കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുന്നതിനും ചികിത്സകള്‍ ലഭ്യമാണ്.
ശ്വാസകോശ അര്‍ബുദം സാധാരണഗതിയില്‍ അതിന്റെ ആദ്യഘട്ടത്തില്‍ അടയാളങ്ങളും രോഗലക്ഷണങ്ങളും കാണിക്കാറില്ല. രോഗം പുരോഗമിക്കുമ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ പതിയെ വെളിവാകുന്നു. നിര്‍ത്താതെയുള്ള ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരിക, ശ്വാസം മുട്ടല്‍, നെഞ്ച് വേദന, ശരീരഭാരം കുറയല്‍, അസ്ഥി വേദന, തലവേദന എന്നിവ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.
https://www.facebook.com/Malayalivartha