Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരെങ്കിലും കരഞ്ഞാല്‍ കണ്ണുനീര്‍ തുടച്ച് സമാധാനിപ്പിക്കാന്‍ വരട്ടെ, കണ്ണീരിലൂടെയും കോവിഡ് പകരുമോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ!

25 AUGUST 2021 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കഴിഞ്ഞ കുറച്ച് അധികം നാളുകളായി നമ്മള്‍ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. ഇത് എങ്ങനെയാണ് മറ്റുള്ളവരിലേയ്ക്ക് പകരുന്നതെന്നും എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരണം എന്നു തുടങ്ങി എല്ലാ വിവരങ്ങളും നമുക്ക് അറിയാം. രോഗബാധിതനായ ഒരാള്‍ പുറന്തള്ളുന്ന ശ്വസന തുള്ളികളിലൂടെയോ ശ്രവങ്ങളിലൂടെയോ പകരാവുന്ന രോഗമാണ് കോവിഡ്. എന്ന് നമുക്കറിയാം. കോവിഡിന്റെ പുതിയ വകഭേദങ്ങളെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്.

ഇത് ഒരു ശ്വാസകോശ രോഗമായതിനാല്‍ തന്നെ ഇത് പ്രധാനമായും കഫത്തിലൂടെയും ചുമയിലൂടെയോ തുമ്മലിലൂടെയോ പുറന്തള്ളുന്ന തുള്ളികളിലൂടെയാണ് വ്യാപിക്കുന്നത്. പക്ഷേ, വിയര്‍പ്പ്, കണ്ണുനീര്‍ എന്നിവയും അതുപോലുള്ള ശാരീരിക ദ്രാവകങ്ങളിലൂടെയും ഇത് പടരുന്നതിന്റെ സാധ്യതകളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ പുതിയ പഠനങ്ങള്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ അത് സാധ്യമാകുമെന്നാണ് സൂചിപ്പിച്ചിട്ടുണ്ട്. അമൃത്‌സറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത് കോവിഡ് പകരാന്‍ കണ്ണുനീരും കാരണമാകുമെന്നാണ്. കോവിഡ് ബാധിച്ച രോഗികളുടെ കണ്ണീരിന് വൈറസ് പകരാനുള്ള ശക്തിയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

പുതിയ ഗവേഷണമനുസരിച്ച്, പരിശോധിച്ച മൊത്തം സാമ്പിളുകളുടെ 17.5 ശതമാനം പേരിലാണ് വ്യാപനം കണ്ടെത്തിയത്. കോവിഡ് പോസിറ്റീവ് രോഗികളുടെ കണ്ണീരില്‍ കോവിഡിന്റെ സാന്നിധ്യം വിലയിരുത്തുന്നതില്‍ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗം ബാധിച്ച സ്രവങ്ങള്‍ക്ക് വിധേയമാകുകയാണെങ്കില്‍ ഒപ്റ്റിഷ്യന്‍മാര്‍, നേത്രരോഗവിദഗ്ദ്ധര്‍, വ്യക്തിഗത പരിചരണ മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ - സലൂണുകള്‍, ബ്യൂട്ടീഷ്യന്‍മാര്‍, ഹോം ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ എന്നിവര്‍ക്ക് കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.

കൊറോണ വൈറസ് ഉള്ള ആളുകള്‍ക്ക് അവരുടെ കണ്ണീരിലൂടെ രോഗം പടര്‍ത്താന്‍ കഴിയുമെന്ന് പഠനസംഘം പറയുന്നു. കണ്ണുനീര്‍ അല്ലെങ്കില്‍ കണ്ണുനീരിന്റെ ഉപരിതലത്തില്‍ സ്പര്‍ശിക്കുന്നത് മറ്റൊരാള്‍ക്ക് അണുബാധയുണ്ടാകാനുള്ള മാര്‍ഗമാണ്. വൈറസ് ബാധിച്ച എന്തെങ്കിലും സ്പര്‍ശിച്ചതിന് ശേഷം നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് അണുബാധയുണ്ടാകാം. അപൂര്‍വമായി, കൊറോണ വൈറസ് പിങ്ക് ഐ അഥവാ കണ്‍ജങ്ക്റ്റിവിറ്റിസ് അണുബാധയ്ക്കും കാരണമായേക്കാം.

കണ്ണീരിലൂടെ കൊറോണ വൈറസ് പകരുന്നത് സൂചിപ്പിച്ചിട്ടുള്ള ചില ഗവേഷണങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും, വര്‍ഷങ്ങളായി പല പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാസ്തവത്തില്‍, നമ്മുടെ കണ്ണുകളില്‍ വ്യത്യസ്ത തരം വൈറസുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കണ്ണിന്റെ വെളുത്ത ഭാഗവും കണ്‍പോളയുടെ ഉള്ളിലെ വരകളുള്ള കോശത്തിനും ജലദോഷം, ഹെര്‍പ്പസ് എന്നിവയുമായി ബന്ധപ്പെട്ട വൈറസുകള്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും ഉണ്ടാകുന്ന തുള്ളികളുമായി കണ്ണുകള്‍ നേരിട്ട് ബന്ധപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. കൂടാതെ, മിക്ക ആളുകള്‍ക്കും അവരുടെ കണ്ണുകള്‍ തടവുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന ശീലവുമുണ്ട്.ശ്വസന തുള്ളികളിലൂടെ പകരുന്നതുപോലെ കണ്ണുകളിലൂടെയും കൊറോണ വൈറസ് വ്യാപിക്കും. രോഗബാധിതനായ ഒരാളുടെ കണ്ണുനീര്‍ സ്പര്‍ശിക്കുകയോ കണ്ണീര്‍ വീണ ഉപരിതലത്തില്‍ സ്പര്‍ശിക്കുകയോ ചെയ്യുന്നത് നിങ്ങളെ അണുബാധയ്ക്ക് വിധേയമാക്കുന്നു.

ഉപരിതലത്തില്‍ വൈറസ് ബാധിച്ച ശേഷം നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് പോലും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കണ്‍ജങ്ക്റ്റിവിറ്റിസ് കോവിഡ് 19 അണുബാധയുടെ ഒരു പ്രധാന ലക്ഷണമാണെങ്കിലും, ഇത് അപൂര്‍വമാണ്. വൈറസ് ബാധിച്ച എല്ലാവര്‍ക്കും ഈ ലക്ഷണം ഉണ്ടാകുന്നില്ല അതിനാല്‍ സ്വയം പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച സമാനമായ ഒരു പഠനവും പകര്‍ച്ചവ്യാധികള്‍ കണ്ണീരിലൂടെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, കോവിഡ് പകരാനുള്ള ഈ പുതിയ മാര്‍ഗ്ഗത്തെ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഒപ്റ്റിഷ്യന്‍മാര്‍, നേത്രരോഗവിദഗ്ദ്ധര്‍, സലൂണുകള്‍, ബ്യൂട്ടീഷ്യന്‍മാര്‍ തുടങ്ങിയ വ്യക്തിഗത പരിചരണ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അണുബാധയുടെ സാധ്യത കൂടുതലാണെന്നും ഇവര്‍ വിലയിരുത്തി.

കണ്ണുനീരിലൂടെ കൊറോണ വൈറസ് മറ്റൊരാളിലേക്ക് പടരുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരത്തില്‍ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാനുള്ള ഏറ്റവും നല്ല കാര്യം, സുരക്ഷിതമായിരിക്കാന്‍ ചില ആരോഗ്യകരമായ ശുചിത്വ രീതികള്‍ പരിശീലിക്കുക എന്നതാണ്. അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നിങ്ങളുടെ വായയും മൂക്കും മൂടുക.

* കോവിഡ് 19 ബാധിച്ചാല്‍ നിങ്ങളുടെ കണ്ണുകള്‍ തടവരുത്.

* തുമ്മുമ്പോള്‍ നിങ്ങള്‍ ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഉടന്‍ ശരിയായ വിധം കളയുക

* ഏതെങ്കിലും ഉപരിതലത്തില്‍ സ്പര്‍ശിച്ചതിന് ശേഷം നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പ് കുറഞ്ഞത് 30 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

* സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍, കുറഞ്ഞത് 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.

* അസുഖമുള്ള ആളുകളുമായി അടുത്ത ബന്ധം ഒഴിവാക്കുക.

* പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (5 minutes ago)

എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം...  (17 minutes ago)

പ്രാഥമിക റിപ്പോർട്ടുകൾ  (21 minutes ago)

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (29 minutes ago)

ഇടപെടാൻ തയ്യാർ  (38 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (49 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (58 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (1 hour ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (1 hour ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (2 hours ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (3 hours ago)

Malayali Vartha Recommends