സൂക്ഷിക്കൂ ... തൈറോയിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റിവ് ആണെങ്കിലും തൈറോയിഡ് ഉണ്ടാകാം ...അമിതമായ ക്ഷീണം , ദേഹം വേദന, ഫാറ്റി ലിവർ , ഫൈബ്രോയ്ഡ് എന്നിവ ഉള്ളവർ ഇനി തൈറോയിഡ് ടെസ്റ്റ് ചെയ്യുമ്പോൾ ഈ ടെസ്റ്റ് കൂടി നടത്തൂ ...കാരണം ഇതാണ്

തൈറോയിഡ് എന്ന ചിത്രശലഭത്തിന്റെ ആകൃതിയുള്ള ചെറിയ ഗ്രന്ഥി; പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ ഈ കുഞ്ഞൻ ഗ്രന്ഥി ഉണ്ടാക്കുന്നത് വലിയ ആരോഗ്യപ്രശ്നമാണ് .....കഴുത്തിന്റെ മുൻഭാഗത്ത് ആണ് എന്നതുകൊണ്ട് തന്നെ ഈ ഗ്രന്ഥിയുടെ കാര്യത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും നമുക്ക് വളരെ പെട്ടെന്ന് തിരിച്ചറിയുന്നതിനു സാധിക്കും..പക്ഷെ ഇതാരും ശ്രദ്ധിക്കാറില്ലെന്നു മാത്രം
അതുപോലെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വേറെയും ചില കാര്യങ്ങളുണ്ട് ...ഈ ലക്ഷണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് തൈറോയ്ഡ് എന്ന വില്ലൻ നമ്മുടെ ശരീരത്തിൽ താമസം തുടങ്ങി എന്നുതന്നെയാണ്...
ആദ്യത്തെ ലക്ഷണം ക്ഷീണമാണ് .. അല്‍പ്പസമയം വണ്ടി ഓടിച്ചാല്‍, അല്ലെങ്കിൽ കുറച്ചെന്തെങ്കിലും ജോലി ചെയ്‌താൽ.അതുമല്ലെങ്കിൽ കുറച്ചു നടന്നാൽ.... വല്ലാത്ത ക്ഷീണം ഒന്നിനോടും താല്‍പ്പര്യം ഇല്ല എവിടെയെങ്കിലും പോയി കിടന്നു ഉറങ്ങണം എന്ന ചിന്ത ....പ്രത്യേകിച്ച് ഉച്ചകഴിഞ്ഞാൽ കൂടുതൽ ക്ഷീണം ....
ക്ഷീണത്തിനൊപ്പം പ്രകടമാകുന്ന മറ്റു ലക്ഷങ്ങൾ ഇവയാണ്. ഒന്നാമതായി പെട്ടെന്ന് തടി കൂടുന്നത്... ഒന്നും കഴിച്ചില്ലെങ്കിലും തടികൂടുന്നു എന്ന പരാതി പലരും പറയാറുണ്ട്.. പക്ഷെ പ്രതിവിധി ഒന്നും നോക്കാറില്ലെന്നു മാത്രം ... അതുപോലെ ശരീരത്തിൽ വേദന ഉണ്ടാകുന്നതും തൈറോയ്ഡ് ലക്ഷണമാണ്. മുട്ടുവേദന, കഴുത്തു വേദന, സന്ധികളിൽ വേദന എന്നിവയ്ക്ക് പുറമെ തൈറോയ്ഡ് ഉള്ളവർക്ക് കയ്യിൽ ചെറുതായി ഒന്ന് തട്ടിയാൽ പോലും മറ്റുള്ളവർക്ക് ഉള്ളതിൽ കൂടുതൽ വേദന അനുഭവപ്പെടാറുണ്ട്
അതുപോലെതന്നെ പതിവിൽ കൂടുതലായി മുടി കൊഴിയുന്നതും തൈറോയ്ഡ് ലക്ഷണം തന്നെയാണ്.. ഫാറ്റി ലിവർ ഉള്ളവർക്ക് തൈറോയ്ഡ് സാധ്യത വളരെ കൂടുതലാണ് എന്നതും പലർക്കും അറിയില്ല. ഫാറ്റി ലിവർ ഒരു ആരോഗ്യപ്രശ്നമായി പോലും പൊതുവെ ആളുകൾ കണക്കാക്കാറില്ല .. എന്നാൽ ഫാറ്റിലിവർ ഉള്ളവരിൽ തൈറോയ്ഡ് അസുഖം കൂടുതലായി കാണാറുണ്ട് എന്നതും വാസ്തവമാണ് .. പക്ഷെ നമ്മൾ ഇതൊന്നും കാര്യമാക്കാറേ ഇല്ല...
ഇനി ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടാൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്യാനെഴുതും...റിസൾട്ട് വരുമ്പോൾ നെഗറ്റിവ് ..അപ്പോൾ പിന്നെ തൈറോയ്ഡ് എന്ന പതിയിരിക്കുന്ന വില്ലനെ ആരും ശ്രദ്ധിക്കാതെ പോകും... അതുകൊണ്ട് മുൻപ് പറഞ്ഞ രോഗ ലക്ഷണങ്ങൾ ഉള്ളവർ നോർമൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നതിനോടൊപ്പം ആന്റിബോഡി ടെസ്റ്റ് കൂടി നടത്തിയാൽ ഈ വില്ലനെ പിടികൂടാനാകും .. നോർമൽ തൈറോയ്ഡ് ടെസ്റ്റുകളായ ത് T 3 ,T 4 ,Tsh ടെസ്റ്റുകൾക്കു പുറമെ anti TPO എന്ന തൈറോയ്ഡ് ആന്റി ബോഡി ടെസ്റ്റ് നിർബന്ധമായും ചെയ്തിരിയ്ക്കണം
ഇനി തൈറോയ്ഡ് രോഗം ഉണ്ടാകുന്നതിനുള്ള പ്രധാനകാരണം സ്ട്രെസ് തന്നെയാണ്.. ഉറക്കമില്ലായ്മ, അമിതമായ ജോലിഭാരം എന്നിവയെല്ലാം തൈറോയ്‌ഡിന് കാരണമാകാറുണ്ട് . അതുപോലെ ലിവർ കണ്ടീഷൻ ,ഫൈബ്രോയ്ഡ് എന്നിവയും തൈറോയ്ഡ് പ്രശ്നങ്ങൾ കൂട്ടാൻ സാധ്യതയുണ്ട്. സ്ത്രീകളിൽ ഈസ്ട്രജൻ ലെവലിൽ വരുന്ന മാറ്റങ്ങളും പ്രമേഹവുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്
അച്ഛനമ്മമാർക്ക് തൈറോയ്ഡ് ഉള്ളവർ, ഫൈബ്രോയ്ഡ് ഉണ്ടായവർ എന്നിവർ ഉയർന്ന കലോറിയുള്ള ഭക്ഷണം ഒഴിവാക്കേണ്ടതാണ്. തൈറോയ്ഡ് ഉള്ളവർ,അല്ലെങ്കിൽ വരാനുള്ള സാധ്യത ഉള്ളവർ ഒരിയ്ക്കലും കഴിക്കാൻ പാടില്ലാത്തത് ഗോതമ്പ് ആണ്. ഗോതമ്പിൽ ഉള്ള ഗ്ലൂട്ടൻ എന്ന പ്രോടീൻ തൈറോയ്ഡ് ഉള്ളവരിൽ അലർജിക്ക് ആയിമാറും..
തൈറോയ്ഡ് നിസ്സാരമായ അസുഖമല്ല ..എന്നാൽ പൂർണമായും ചികിൽസിച്ചു മാറ്റാം ..ഒപ്പം ഭക്ഷണക്രമം ക്രമീകരിയ്ക്കേണ്ടതുണ്ട്.. ധാരാളം ഫ്രൂട്സ് ,വെജിറ്റബ്ൾസ് , നട്സ് ,ഇറച്ചി, മൽസ്യം, മുട്ട എന്നിവയെല്ലാം അടങ്ങിയ diet തൈറോയ്ഡ് പ്രശ്നമുള്ളവർക്ക് നല്ലതാണ് ..ചോറ്, ഗോതമ്പ് തുടങ്ങിയവ ഒഴിവാക്കി പകരം കാലറി കുറഞ്ഞ ഭക്ഷണക്രമം ശീലിയ്ക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പരിഹാരമാണ്
https://www.facebook.com/Malayalivartha