ഹോം ഐസൊലേഷനിൽ കഴിയുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം; അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരേയോ ദിശ നമ്പറിലേക്കോ ഉടനെ വിളിക്കുക: ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക

കൊറോണയുടെ രണ്ടാംഘട്ടത്തിൽ വ്യാപനം അതിശക്തമായതോടെ വീട്ടിൽ തന്നെ ഐസൊലേഷന്‍ എന്ന ഒരു നടപടി നാം സ്വീകരിച്ചിരുന്നു.അതിവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം ഇപ്പോഴും നമുക്കുചുറ്റും ഉള്ളതിനാൽ ഹോം ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കണമെന്ന കർശന മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്.ഹോം ഐസൊലേഷൻ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് മന്ത്രി നിർദേശിക്കുന്നുണ്ട്.ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്
ശൗചാലയസൗകര്യം ഉള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് . അതിൽ സൗകര്യങ്ങളൊന്നും ഇല്ലാത്തവർക്ക് ഡൊമിസിലിയറി കെയർ സെന്ററുകളുടെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
വീട്ടിലുള്ള എല്ലാവരും ഡബിൾ മാസ്ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. എ.സി. മുറിയും, സന്ദർശകരെയും,പിന്നെ മുറിക്ക് പുറത്തിറങ്ങുന്ന ശീലവും ഒഴിവാക്കുക.
രോഗമില്ലാത്തവരുമായി ആഹാരസാധനങ്ങൾ, ടി.വി. റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ കൈമാറരുത് .ബ്ളീച്ചിങ് ലായനി ഉപയോഗിച്ച് നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിക്കുന്ന മേശ, കസേര, പാത്രം, വസ്ത്രങ്ങൾ, ബാത്ത്റൂം മുതലായവ വൃത്തിയാക്കണം.
വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. എട്ടുമണിക്കൂർ ഉറക്കം പ്രധാനമാണ്. ഫ്രിഡ്ജിൽ ഉള്ള തണുത്ത വെള്ളവും ഭക്ഷണങ്ങളും കഴിക്കാനോ കുടിക്കാനോ പാടില്ല . പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട യിൽ പിടിക്കുക.
ശ്വാസംമുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം തുടങ്ങിയ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056 എന്നീ നമ്പറുകളിലോ വിവരമറിയിക്കണം. ആംബുലൻസ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കുക.
വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവർ പൾസ് ഓക്സിമീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗലക്ഷണങ്ങളും ദിവസവും കുറിച്ച് എടുക്കുക.
96-ന് മുകളിലാണ് സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് . ഓക്സിജന്റെ അളവ് 94-ൽ കുറവായാലും നാഡിമിടിപ്പ് 90-ന് മുകളിലായാലും ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
ആറു മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് നേരത്തേയുള്ളതിൽനിന്ന് മൂന്ന് ശതമാനമെങ്കിലും കുറവാണെങ്കിലും ജാഗ്രത പുലർത്തണം. ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ഇ-സഞ്ജീവനി വഴിയും ചികിത്സ തേടാം.
https://www.facebook.com/Malayalivartha