തിമിരശസ്ത്രക്രിയയ്ക്ക് തുള്ളിമരുന്നുമായി ഗവേഷകര്‍

സമീപഭാവിയില്‍ത്തന്നെ തിമിര ശസ്ത്രക്രിയ വിസ്മൃതിയിലാകാനുള്ള സാധ്യതയ്ക്കു വഴിതെളിയുന്നു. തിമിരം മൂലമുണ്ടാകുന്ന കാഴ്ചവൈകല്യത്തിനു ശാശ്വതപരിഹാരമായി തുള്ളിമരുന്നു കണ്ടുപിടിച്ചതായി അമേരിക്കന്‍ ഗവേഷകരുടെ അവകാശവാദം.
ലാനോസ്‌റ്റെറോള്‍ എന്ന രാസപദാര്‍ഥമാണു പുതിയ തുള്ളിമരുന്നിലെ പ്രധാനഘടകം. ആരോഗ്യമുള്ള കണ്ണുകളില്‍ പ്രകൃത്യാതന്നെ ഈ രാസപദാര്‍ഥമുണ്ടെന്നും തിമിരമുള്ളവര്‍ ദിവസത്തില്‍ കുറഞ്ഞത് രണ്ടുവട്ടമെങ്കിലും പുതിയ തുള്ളിമരുന്ന് ഒഴിക്കുന്നപക്ഷം കാഴ്ച വീണ്ടെടുത്ത് ശസ്ത്രക്രിയ ഒഴിവാക്കാമെന്നുമാണു ഗവേഷകര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചെറുതല്ലാത്ത തുക ലാഭിക്കാമെന്നു മാത്രമല്ല ചെലവു തുലോം തുച്ഛവും ഉപയോഗിക്കാന്‍ ലളിതവുമാണ് തുള്ളിമരുന്നെന്നാണ് കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ പക്ഷം. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണു പുതിയ മരുന്നിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha