കൊറോണ വൈറസിന്റെ മാരക ശേഷിയുള്ള, അതിതീവ്ര വകഭേദത്തെ കണ്ടെത്തി; വാക്‌സിനുകളുടെ പ്രതിരോധത്തെ പോലും ഭേദിക്കാന്‍ ശക്തിയുള്ളത്!, കണ്ടെത്തിയത് എട്ട് രാജ്യങ്ങളില്‍

പെട്ടെന്ന് പടര്‍ന്നുപിടിക്കാനും നിലവിലുള്ള വാക്‌സിനുകളുടെ പ്രതിരോധത്തെ ഭേദിക്കാനും ശേഷിയുള്ള കൊറോണ വൈറസിന്റെ അതിതീവ്ര വകഭേദത്തെ കണ്ടെത്തി. സി.1.2 ആണ് പുതിയ വകഭേദം. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് നിലവില്‍ ഇതു കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തവണ ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് സി.1.2. അതുകൊണ്ടുതന്നെ മാരകശേഷിയുമുണ്ട്. ഇക്കഴിഞ്ഞ മേയില്‍ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തെ ആദ്യമായി കണ്ടെത്തുന്നത്. ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്‌ളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും പിന്നീട് കണ്ടെത്തി.
ഒരു വര്‍ഷം കൊണ്ട് നാല്പതിലേറെ തവണ ജനിതകവ്യതിയാനത്തിന് കഴിവുള്ള വൈറസാണിത്. നിലവിലുള്ള മറ്റ് വകഭേദങ്ങളുടെ ജനിതകവ്യതിയാന ശേഷിയെ അപേക്ഷിച്ച് രണ്ടുമടങ്ങെങ്കിലും വരുമിത്. 2019-ല്‍ വുഹാനില്‍ ആദ്യം കണ്ടെത്തിയ വൈറസില്‍ നിന്ന് തീര്‍ത്തും ഭിന്നമാണ് സി.1.2.
അതേസമയം, ഓരോ മാസംതോറും ദക്ഷിണാഫ്രിക്കയിലെ സി 1.2 വകഭേദത്തിന്റെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ 0.2 ശതമാനമാണ് സ്ഥീരികരിച്ചതെങ്കില്‍ ജൂണില്‍ 1.6 ശതമാനമായും ജൂലൈയില്‍ 2 ശതമാനമായും ആ വകഭേദം ഉയര്‍ന്നു. സി.1.2 വംശത്തിന് പ്രതിവര്‍ഷം 41.8 മ്യൂട്ടേഷനുകളുടെ പരിവര്‍ത്തന നിരക്ക് ഉണ്ട്, ഇത് മറ്റ് വകഭേദങ്ങളുടെ നിലവിലെ ആഗോള മ്യൂട്ടേഷന്‍ നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണെന്നും പഠനത്തില്‍ പറയുന്നു.
'ഇത് കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതും വേഗത്തില്‍ പടരുന്നതിനുള്ള സാധ്യതയുമാണ്. സ്പൈക്ക് പ്രോട്ടീനില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍, ഇത് രോഗപ്രതിരോധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും ഇടയാക്കും, ആ നിലയ്ക്ക് ലോകമെമ്പാടുമുള്ള വാക്സിനേഷന്‍ പ്രക്രിയയ്ക്ക് ഒരു വെല്ലുവിളിയുമാണെന്ന് അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha