ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക, ചിലപ്പോള്‍ തൈറോയ്ഡ് കാന്‍സര്‍ ആകാം; അറിഞ്ഞിരിക്കാം ലക്ഷണങ്ങളും കാരണങ്ങളും

തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വമാണ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ പത്തുലക്ഷത്തില്‍ കുറവ് പേര്‍ക്കു മാത്രമേ തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാകുന്നുള്ളൂവെന്നാണ്. തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അര്‍ബുദത്തെയാണ് തൈറോയ്ഡ് കാന്‍സര്‍ എന്നു പറയുന്നത്. ഇത് പലതരത്തിലുണ്ട് ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ലക്ഷണങ്ങള്‍
കഴുത്തിന്റെ മുന്‍ഭാഗത്ത് മുഴകള്‍ ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ചിലപ്പോള്‍ ഇവ രോഗി സ്വയം കണ്ടുപിടിക്കും. അല്ലെങ്കില്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴാണ് ഈ അസുഖം കണ്ടെത്തുന്നത്.
തൊണ്ടമുഴ അഥവാ ഗോയിറ്റര്‍ ഉണ്ടാകാന്‍ കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസങ്ങളാണ്. തൊണ്ടമുഴകള്‍ എല്ലാം ഗോയിറ്റര്‍ ആവണമെന്നില്ല. അതുപോലെ തൊണ്ടമുഴകളില്‍ അധികവും കാന്‍സര്‍ കൊണ്ടല്ല എന്നും മനസിലാക്കണം. സംശയകരമായ മുഴകള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
മുഴ വലുതാണെങ്കില്‍ കഴുത്തിലോ മുഖത്തോ വേദന, ശ്വാസതടസം, വിഴുങ്ങാന്‍ പ്രയാസം, തണുപ്പുകൊണ്ടല്ലാതെ ഉണ്ടാവുന്ന ചുമ, ശബ്ദവ്യത്യാസം, ശബ്ദത്തിനു പരുപരുപ്പ് എന്നീ ലക്ഷണങ്ങളുണ്ടാവാം.
https://www.facebook.com/Malayalivartha