രോഗവ്യാപനം തടയാന്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റി ആര്‍ജ്ജിക്കുക എന്നത് നിര്‍ണ്ണായകമാണ്; ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഈ ഒരു വഴി മാത്രം, വിദഗ്ദര്‍ പറയുന്നതിങ്ങനെ

കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാവരും കോവിഡിന്റെ പിടിയിലാണ്. ഇപ്പോഴിതാ പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം വൈറസ് ബാധ ഉണ്ടായവരില്‍ ഡെല്‍റ്റ വേരിയന്റ് പിടിമുറുക്കില്ലെന്ന് പറയാനാകില്ലെന്നാണ് വിദ്ഗദര്‍ പറയുന്നത്. ഡല്‍ഹിയില്‍ ഈ വര്‍ഷം കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യം പരിശോധിച്ചതില്‍ നിന്നുമാണ് ഈ അഭിപ്രായത്തിലെത്തിയത്.
ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ചെടുക്കാനുള്ള വെല്ലുവിളിയാണ് ഈ സാഹചര്യം അടിവരയിടുന്നതെന്നാണ് ശാസ്ത്രവിദഗ്ധരുടെ വിലയിരുത്തല്‍. മുമ്ബുണ്ടായിരുന്ന കോവിഡ് വകഭേദങ്ങളെക്കാള്‍ 30 മുതല്‍ 70 ശതമാനം വരെ അധിക വ്യാപന ശേഷി ഉള്ളതാണ് ഡെല്‍റ്റ വേരിയന്റ് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സമൂഹപ്രതിരോധശക്തി രോഗവ്യാപനത്തിനെതിരെയുള്ള ഒരു പ്രതിരോധമതില്‍ തീര്‍ക്കലാണ്. ജനസംഖ്യയിലെ ഒരു കൂട്ടം ആളുകള്‍ രോഗബാധമൂലമോ വാക്സിനേഷന്‍ മൂലമോ ആര്‍ജ്ജിക്കുന്ന രോഗപ്രതിരോധശേഷി കാരണം പ്രതിരോധശക്തി ലഭിച്ചിട്ടില്ലാത്തവര്‍ക്കും സംരക്ഷണം ലഭിക്കുന്നതാണ് ഇത്.
ഒരു വലിയ വിഭാഗം ആളുകള്‍ പ്രതിരോധശേഷി നേടുന്നതോടെ അണുബാധയുടെ ശൃംഘല നിലനിര്‍ത്തല്‍ അസാധ്യമാകും. രോഗവ്യാപനം തടയാന്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റി ആര്‍ജ്ജിക്കുക എന്നത് നിര്‍ണ്ണായകം തന്നെയാണ്. എന്നാല്‍ മുമ്‌ബൊരിക്കല്‍ കോവിഡ് വന്നുപോയതുകൊണ്ടുമാത്രം ഡെല്‍റ്റ വേരിയന്റിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സംഭവം കാണിക്കുന്നു.
ഡെല്‍റ്റ വകഭേദത്തെ ഇല്ലാതാക്കുകയോ വ്യാപനം തടയുകയോ ചെയ്യാന്‍ ഡെല്‍റ്റ തന്നെ ബാധിക്കുകയോ വാക്സിന്‍ ബുസ്റ്റര്‍ ഡോസ് എടുക്കുകയോ മാത്രമാണ് മാര്‍ഗ്ഗമെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. ഡല്‍റ്റയെ തടയാന്‍ തക്ക നിലയില്‍ ആന്റിബോഡി ലെവല്‍ ഉയര്‍ത്താന്‍ ഇങ്ങനെ മാത്രമേ സാധിക്കൂ എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha