ക്യാന്‍സറിനെ ചെറുക്കാന്‍

ജീവിത ശൈലിരോഗങ്ങളുടെ ഗണത്തിലാണ് ക്യാന്‍സറിന്റെ സ്ഥാനം. അതിനാല്‍തന്നെ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഈ രോഗത്തെ തടുക്കാന്‍ കഴിയും. ആദ്യംതന്നെ ശ്രദ്ധിക്കേണ്ടതു ഭക്ഷണകാര്യത്തില്‍ തന്നെ. ഇതാ ക്യാന്‍സറിനെ ചെറുക്കാന്‍ ചില ഭക്ഷണ ശീലങ്ങള്‍.
തക്കാളി കാഴ്ച്ചയിലും രുചിയിലും മിടുക്കി തന്നെയാണ്. എന്നാല്‍ ഇതു പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ ചെറുക്കുമെന്നും അറിഞ്ഞിരിക്കുക. ക്യാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സറിനെ ചെറുക്കാന്‍ നല്ലതാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന ക്യാബേജ് ഒരു മണിക്കൂര്‍ ഉപ്പുവെള്ളത്തില്‍ ഇട്ടു വിഷ വിമുതമാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
കോളിഫഌര്‍ ഉപയോഗിക്കുന്നത് ക്യാന്‍സറില്‍ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കും.
ബീറ്റ്‌റൂട്ട് പോഷക സമ്പന്നമാണെങ്കിലും പലര്‍ക്കും അത്ര ഇഷ്ടമല്ല. എന്നാല്‍ ഒട്ടും മടിക്കാതെ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ. ഇതു നിങ്ങളെ ക്യാന്‍സറില്‍ നിന്നു സംരക്ഷിക്കും. ഗ്രീന്‍ ടീ ക്യാന്‍സറിനു മാത്രമല്ല എല്ലാവിധ അസുഖങ്ങള്‍ക്കും മികച്ച ഔഷദമാണ്., മഞ്ഞളിനു ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ശീലമാക്കുക. ഇതു നിങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കും. സ്തനാര്‍ബുദത്തെ ചെറുക്കാന്‍ മുന്തിരി മികച്ചതാണ്.
വന്‍പയര്‍ അധവാ ചുവന്ന നിറത്തിലുള്ള ബീന്‍സ് നാരുകളാല്‍ സമ്പന്നമാണ്. ഈ പയറിന് ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട്.
ബ്ലാക്ക്‌ബെറി, സ്‌ട്രോബെറി, തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റെ് ക്യാന്‍സറിനെ ചെറുക്കും. വെളുത്തുള്ളി ക്യാന്‍സറിനെ ചെറുക്കാന്‍ വളരെ മികച്ചതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha