ഡയബറ്റിസ് നിയന്ത്രിച്ചു നിര്‍ത്താന്‍ റെഡ് വൈനിനു കഴിയുമെന്ന് പഠനം

ഇസ്രായേലിലെ ബെന്‍ ഗൂറിയോണ്‍ യൂണിവേഴ്‌സിറ്റി ഓഫ് നെഗേവിലെ പ്രൊഫ. ഐറിസ് ഷായിയും സംഘവും റെഡ് വൈന്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ കണ്ടെത്തലുകള്‍ കൗതുകമുണര്‍ത്തുന്നവയാണ്.
ഡയബറ്റിസ് ഉള്ള 224 രോഗികളെ ഉപയോഗിച്ചാണ് പ്രൊഫ. ഐറിസും സംഘവും പഠനം നടത്തിയത്. രാത്രി ഭക്ഷണത്തോടൊപ്പം ദിവസവും അല്പം റെഡ് വൈന്‍ കുടിച്ചവരുടെ ഹൃദയാരോഗ്യവും കൊളസ്‌ട്രോള്‍ നിലയും ഭക്ഷണത്തോടൊപ്പം വൈറ്റ് വൈനോ മിനറല്‍ വാട്ടറോ കുടിച്ചവരേക്കാള്‍ മെച്ചമായിരുന്നത്രേ. രണ്ടു വര്‍ഷത്തോളമെടുത്താണ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇതിനു വളരെ മുമ്പു നടത്തിയ പരീക്ഷണങ്ങളില്‍ റെഡ് വൈനിന്റേയും വൈറ്റ് വൈനിന്റേയും സ്വാധീനം ഏറെക്കുറെ ഒരു പോലെയാണെന്നാണ് കണ്ടിരുന്നത്. ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരില്‍ അത് ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു കണ്ടെത്തിയത്.
എന്നാല്‍ ആല്‍ക്കഹോളിന്റെ ദഹനം സാവധാനത്തില്‍ നടത്താന്‍ ശേഷിയുള്ള ജീനുകളുള്ളവരില്‍ റെഡ് വൈനും, വൈറ്റ് വൈനും ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഒരു പോലെ ഫലപ്രദമാണെന്നും കണ്ടിരുന്നു.
എന്നാല്‍ പുതിയ കണ്ടുപിടുത്തമനുസരിച്ച് ഷുഗര്‍നില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് റെഡ് വൈനിന് കഴിവുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെരാട്രോള്‍ എന്ന ആരോഗ്യപ്രദമായ ആന്റി ഓക്‌സിഡന്റായ ഒരു ഫീനോള്‍ ആണ് ഇതിനിടയാക്കുന്നതെന്നാണ് പ്രൊഫസര്‍ ഐറിസ് ഷായ് പറയുന്നത്.
ഡയബറ്റിസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന് നിയന്ത്രിത രീതിയില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാന്‍ അനുവദിക്കാമോ എന്നതിനെ കുറിച്ചുള്ള ഈ പഠനത്തേ കുറിച്ചും അതിന്റെ ഫലങ്ങളും അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആല്‍ക്കഹോളിന്റെ ദഹനം സാവധാനത്തില്‍ നടത്താന്‍ കഴിവുള്ള ജീനുകളുള്ളവരില്‍ മാത്രമാണ് റെഡ് വൈനും, ആല്‍ക്കഹോളും ഒരുമിപ്പിച്ചുള്ള ഈ രീതി ഫലപ്രദമായത്. പരീക്ഷണത്തില്‍ പങ്കെടുത്ത 224 പേരില്‍ ജനിതക പരിശോധനകള്‍ നടത്തിയപ്പോള്‍ അഞ്ചില്‍ ഒരാള്‍ എന്ന തോതില്‍ ആല്‍ക്കഹോള്‍ദഹനം വേഗത്തില്‍ നടക്കുന്ന ജീനുകളുള്ളവരായിരുന്നു. ഇത്തരക്കാരില്‍ ഈ രീതി ഉപയോഗിച്ച് ഷുഗര്‍ നില നിയന്ത്രിച്ച് നിര്‍ത്താനാവില്ല.
രക്തസമ്മര്‍ദ്ദം, കരളിന്റെ പ്രവര്‍ത്തനം, ആന്തരീകാവയവങ്ങളുടെ അമിതവലിപ്പം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഈ പരീക്ഷണങ്ങള്‍ക്കിടയില്‍ റെഡ് വൈനോ, വൈറ്റ് വൈനോ ഒരു വ്യതിയാനവും ഉണ്ടാക്കിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha