ജീവിതശൈലി അര്‍ബുദത്തിന് കാരണമാകുന്നു

അര്‍ബുദ കേസുകളില്‍ പത്തില്‍ ഒമ്പതിനും കാരണമാകുന്നത് ജീനുകളല്ല, ജീവിതശൈലി തന്നെയാണെന്ന് അമേരിക്കയില്‍ നിന്നുള്ള പഠനറിപ്പോര്‍ട്ട്. പുകവലി, മദ്യപാനം, ഭക്ഷണശീലങ്ങള്‍, വായുമലിനീകരണം തുടങ്ങിയവയെല്ലാമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പല കാന്‍സറുകളും ബാധിയ്ക്കുന്നത് തടയാനും തുടക്കത്തില്‍ കണ്ടെത്തുന്നവ ചികിത്സിച്ച് ഭേദമാക്കാനും കഴിയുമെന്ന് തന്നെയാണ് പഠനം വ്യക്തമാക്കുന്നത്. കോശവിഘടനം കേന്ദ്രീകരിച്ച് കാന്‍സറിനെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിലയിരുത്തല്‍. നാച്വര്‍ എന്ന ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha