എച്ച്‌ഐവിയെ പ്രതിരോധിക്കാന്‍

എച്ച് ഐവി/ എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാതിരിക്കെ പുതിയൊരു കണ്ടു പിടിത്തവുമായി ഇന്‍ഡ്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍. ഓരോ വര്‍ഷവും നിരവധി പേരുടെ ജീവനാണ് എച്ച് ഐവി/ എയ്ഡ്‌സ് രോഗം കാരണം കവരുന്നത്. അണുബാധ ബാധിച്ച വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടത്തുന്നതിലൂടെയും ഉപയോഗിച്ച സൂചികളിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ഇപ്പോള്‍ പ്രതിരോധത്തിനു സ്വീകരിക്കാന്‍ പറ്റുന്ന ഏക മാര്‍ഗം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പ് സുരക്ഷിതമായ ഉറകള്‍ ഉപയോഗിക്കുകയും ഉപയോഗിച്ച സിറിഞ്ചുകള്‍ നശിപ്പിക്കുകയും രക്തം സ്വീകരിക്കുന്നതിനു മുന്‍പ് ദാതാവിനെ കൃത്യമായി പരിശോധിക്കുകയും ചെയ്യുകയാണ്.
ഉറകള്‍ ഉപയോഗിച്ചുള്ള ലൈംഗികബന്ധം അണുബാധ പ്രതിരോധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എപ്പോഴും സുരക്ഷിതമായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഇന്‍ഡ്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച നോണ്‍ ലാറ്റക്‌സ് കോണ്ടം പ്രസക്തമാകുന്നത്. ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉറ പൊട്ടിയാലും വൈറസുകളെ നശിപ്പിക്കും. എച്ച് ഐവിക്കു പുറമേ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി ഈ ഉറകള്‍ക്കുണ്ടെന്നാണ് ഗവേഷകരുടെ വാദം.
ഹൈഡ്രോജെല്‍ എന്ന ഇലാസ്റ്റിക് പോളിമര്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഈ രോഗത്തെ പൂര്‍ണമായും തുടച്ചു നീക്കുക എന്ന ഉദ്ദേശമാണ് ഇത്തരം ഉറകളുടെ ഗവേഷണത്തിനു പിന്നിലെന്ന് നേതൃത്വം നല്‍കിയവരിലൊരാളായ മഹുവ ചൗധരി പറഞ്ഞു.
ഗര്‍ഭ നിരോധനത്തിനും ഇത് ഏറെ സഹായകമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. പേറ്റന്റ് നടപടികള്‍ പൂര്‍ത്തിയി ആറു മാസത്തെ പരിശോധനയ്ക്കു ശേഷം വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha