Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

ഈ മൂന്ന് രോഗങ്ങള്‍ സൈലന്‍റ് കില്ലേഴ്സ്;ഈ ലക്ഷണങ്ങൾ തിരിച്ചറിയാം

17 AUGUST 2023 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

സൈലന്‍റ് കില്ലേഴ്സ് അഥവാ നിശബ്ദ ഘാതകര്‍ എന്നറിയപ്പെടുന്ന ചില മെഡിക്കല്‍ കണ്ടീഷനുകളുണ്ട്. ലക്ഷണങ്ങളിലൂടെ സമയബന്ധിതമായി തിരിച്ചറിയാൻ കഴിയാതെ പോവുകയും പിന്നീട് ചികിത്സയും രോഗമുക്തിയും പ്രയാസമായി വരികയും ചെയ്യുന്ന അവസ്ഥകളെ ആണ് ഇങ്ങനെ വിശേഷിപ്പിക്കുക. ഏറെ അപകടരമായ സാഹചര്യങ്ങളാണിവ. കാരണം ഓരോ വര്‍ഷവും എത്രയെത്രയോ ജീവനുകളാണ് ഇത്തരത്തിലുള്ള മെഡിക്കല്‍ കണ്ടീഷനുകളുടെ ഭാഗമായി മരണത്തിന് കീഴടങ്ങുന്നത്.

അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് മെഡിക്കല്‍ കണ്ടീഷനുകള്‍, അഥവാ രോഗങ്ങളെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്. ഇവ സമയബന്ധിതമായി തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളെ കുറിച്ചും മനസിലാക്കാം...

ഒന്ന്...

ബിപി അഥവാ രക്തസമ്മര്‍ദ്ദമാണ് ഇതിലൊന്ന്. സൈലന്‍റ് കില്ലര്‍ എന്ന് ആരോഗ്യവിദഗ്ധര്‍ ബിപിയെ വിശേഷിപ്പിക്കുന്നത് നിങ്ങളും ഒരുപക്ഷേ കേട്ടിരിക്കാം. ബിപിയുള്ളവരില്‍ അധികം ലക്ഷണങ്ങളോ മറ്റ് പ്രയാസങ്ങളോ കാണണമെന്നില്ല. അതിനാല്‍ ബിപി അറിയാതെ പോകാം. എന്നാല്‍ ചിലരില്‍ ഇത് പിന്നീട് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഹൃദയാഘാതത്തിന്‍റെ സാധ്യതയുള്ളതിനാലാണ് പ്രധാനമായും ബിപിയെ സൈലന്‍റ് കില്ലര്‍ എന്ന് വിളിക്കുന്നത് തന്നെ.

സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്. ഇതിൻ്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങൾക്ക് നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും

എന്തായാലും ബിപി അധികമാകുമ്പോള്‍ തീര്‍ച്ചയായും ചില ലക്ഷണങ്ങള്‍ പ്രകടമാകും.
കൈകാല്‍ തരിപ്പ്, കാഴ്ച മങ്ങല്‍, മൂക്കില്‍ നിന്ന് രക്തം വരിക, ശ്വാസതടസം, നെഞ്ചുവേദന, തലകറക്കം, തലവേദന എന്നിവയെല്ലാം ഇങ്ങനെ കാണാവുന്ന ലക്ഷണങ്ങളാണ്. ഇവ കാണുന്നപക്ഷം ഉടൻ തന്നെ ബിപി പരിശോധിക്കണം. ബിപിയുണ്ടെന്ന് കണ്ടാല്‍ അത് നിയന്ത്രിച്ച് മുന്നോട്ട് പോകാനുള്ള മാര്‍ഗങ്ങളും അവലംബിക്കണം. ഇതോടെ അനുബന്ധമായി സംഭവിക്കാവുന്ന അപകടങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

പ്രത്യേകിച്ച് അമിതവണ്ണം, പുകവലി, മദ്യപാനം അതുപോലെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ബിപിയുള്ളവരെല്ലാം ബിപിയുണ്ടോയെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് നിര്‍ബന്ധമാണ്.

രണ്ട്...

ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രമേഹം അഥവാ ഷുഗര്‍ ആണ് അടുത്ത സൈലന്‍റ് കില്ലര്‍. പ്രമേഹവും ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്ക് വ്യക്തികളെ നയിക്കാം. അതിനാലാണ് പ്രമേഹം അത്രമാത്രം പ്രധാനമാണെന്ന് പറയുന്നത്. പക്ഷേ പ്രമേഹത്തിലും ആദ്യഘട്ടത്തിലൊന്നും ലക്ഷണങ്ങള്‍ കാണണമെന്നില്ല. എന്നുവച്ചാല്‍ വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ കാണാതിരിക്കാം.

എങ്കിലും എപ്പോഴും ദാഹം, ഇടവിട്ട് മൂത്രശങ്ക (പ്രത്യേകിച്ച് രാത്രിയില്‍), എപ്പോഴും നല്ല ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. ഒപ്പം സ്വകാര്യഭാഗങ്ങളില്‍ (സ്ത്രീകളിലും പുരുഷന്മാരിലും) ചൊറിച്ചില്‍, കാഴ്ച മങ്ങല്‍, അതുപോലെ വണ്ണം കുറയുകയും ചെയ്യുന്നുണ്ടോ എന്ന് നോക്കണം. ഇതും പ്രമേഹ ലക്ഷണമായി വരാവുന്ന പ്രശ്നം ആണ്.

പ്രമേഹം കിഡ്‌നിയിലെ ചെറിയ രക്തക്കുഴലുകളെ ബാധിയ്ക്കും. ഇത് കിഡ്‌നി പ്രവര്‍ത്തനത്തെ ബാധിയ്ക്കും,നാഡികളിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കുന്നത് ശരീരഭാഗങ്ങള്‍ മരവിയ്ക്കാന്‍ ഇത് ഇടയാക്കും.പ്രമേഹം കൂടുതലായാല്‍ കാലുകളിലേയ്ക്കുള്ള രക്തപ്രവാഹം പൂര്‍ണമായി തടയും. ഇത് കാലുകളില്‍ വേദനയും മരവിപ്പും തരിപ്പുമുണ്ടാക്കും. പിന്നീടിത് ശരീരത്തിന്റെ മുകള്‍ഭാഗത്തേയ്ക്കു വ്യാപിയ്ക്കും.പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ റെറ്റിനോപ്പതി എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും

മൂന്ന്...

പാൻക്രിയാസിനെ ബാധിക്കുന്ന ക്യാൻസറാണ് ഈ ലിസ്റ്റില്‍ അടുത്തതായി വരുന്നത്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും വളരെ വൈകി മാത്രം ഇത് കണ്ടെത്തുന്നത് ചികിത്സയെയും രോഗിയുടെ ജീവനെയുമെല്ലാം ബാധിക്കാറുണ്ട്.

മഞ്ഞപ്പിത്തം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മൂത്രത്തിന് കടുംനിറം, മലത്തിന് വിളറിയ നിറം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം പാൻക്രിയാസ് ക്യാൻസറില്‍ കണ്ടേക്കാം. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

പാൻക്രിയാസ് മനുഷ്യ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്, ദഹന, എൻഡോക്രൈൻ പ്രവർത്തനങ്ങൾ ചെയ്യുന്നു. ആമാശയത്തിന് പിന്നിൽ അടിവയറ്റിൽ സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ദഹനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. പാൻക്രിയാസ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം

എയർ മൂന്നു നിശബ്ദ കൊലയാളികളേ കരുതിയിരിക്കണം ..വേണ്ട ചികിത്സകൾ കൃത്യമായി എടുക്കണം ,മരുന്നുകൾ മുടക്കരുത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹങ്ങൾ അതിർത്തി കടന്ന് എത്തി  (15 minutes ago)

രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി...  (18 minutes ago)

മെലോണി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്  (33 minutes ago)

നാവികസേനാദിനത്തിൽ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  (36 minutes ago)

അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിനു യോഗ്യത നേടാതെ പുറത്തായി ഇന്ത്യ  (48 minutes ago)

ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു  (53 minutes ago)

ഇന്ത്യൻ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന്  (58 minutes ago)

ഖത്തറിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന്ഒരു വർഷം....  (1 hour ago)

ധനസഹായം പ്രഖ്യാപിച്ചു  (1 hour ago)

വയോധികന് ഭാര്യയുടെ മുന്നില്‍ വച്ച് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ  (1 hour ago)

അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധന... പിഴ ചുമത്തിയത് ലക്ഷങ്ങൾ....  (1 hour ago)

മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു  (8 hours ago)

സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി  (8 hours ago)

Malayali Vartha Recommends