സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ (78) അന്തരിച്ചു.
1969-ൽ സിപിഐ എം അംഗമായ അദ്ദേഹം കോട്ടൂർ പഞ്ചായത്തിലും ബാലുശേരി ഏരിയയിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്‍വൈഎഫിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ പി കെ ഗംഗാധരൻ, അടിയന്തരാവസ്ഥക്കാലത്ത് തൃക്കുറ്റിശേരിയിൽ പ്രകടനം നടത്തിയതിന് പൊലീസ് പിടിയിലാവുകയും 21 ദിവസം ബാലുശേരി പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. തപാൽപെട്ടി നശിപ്പിച്ചു എന്ന കുറ്റവും അന്ന് അദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുണ്ടായിരുന്നു.
ദീർഘകാലം സിപിഐ എം തൃക്കുറ്റിശേരി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അവിഭക്ത കോട്ടൂർ ലോക്കൽ കമ്മറ്റി അംഗം, ലോക്കൽ സെക്രട്ടറി, അവിടനല്ലൂർ ലോക്കൽ സെക്രട്ടറി, ബാലുശേരി ഏരിയാ കമ്മറ്റി അംഗം, കെ എസ് കെ ടി യു ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: കാർത്ത്യായനി. മക്കൾ: സിന്ധു, പി കെ സജിത്ത് (ദേശാഭിമാനി സീനിയർ റിപ്പോർട്ടർ കോഴിക്കോട്, കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി), സുജിത്ത് (മാധ്യമപ്രവർത്തകൻ), സിജിത്ത്.
"
https://www.facebook.com/Malayalivartha























