കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിക്കാൻ പോകുന്നത്.
മാർച്ച് പത്ത് ചൊവ്വാഴ്ചയുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. ഹൃദയം മാറ്റിവയ്‌ക്കാനായി ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞില്ല.
തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും.
"
https://www.facebook.com/Malayalivartha























