സമജാത ഇരട്ടകളില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

മറ്റു സഹോദരങ്ങളെ അപേക്ഷിച്ച് സമജാത ഇരട്ടകളില്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനം. ഒരാളില്‍ കാന്‍സര്‍ ഉണ്ടായാല്‍ ഇരട്ട സഹോദരനും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷര്‍. 200,000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.ഒരാളില്‍ കണ്ടുവരുന്ന കാന്‍സര്‍ അതുപോലെ മറ്റൊരാളില്‍ കാണണമെന്നില്ല. ഏതെങ്കിലും തരത്തില്‍ ഇത് പ്രകടമാവാമെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സമജാത ഇരട്ടകളില്‍
മറ്റ് ഇരട്ടകളേക്കാള്‍ 14 ശതമാനം കാന്‍സര്‍ സാധ്യത കൂടുതലാണ്. ഒറ്റ സിക്താണ്ഡം പിളര്‍ന്ന് ഭ്രൂണങ്ങളായി വളരുന്നതില്‍നിന്ന് ഒരേജനിതക ഘടനയോടെ വളരുന്ന കുട്ടികളാണ് സമജാത ഇരട്ടകള്‍. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലെ ഇരട്ടകളുടെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് പുതിയപഠനം നടത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha