ഇന്ത്യയില്‍ ഏഴില്‍ ഒരാള്‍ മലേറിയ ഭീഷണിയില്‍

ഇന്ത്യയില്‍ ഏഴില്‍ ഒരാള്‍ മലേറിയ ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്കൊപ്പം എതോപ്യാ, പാകിസ്താന്‍, ഇന്തോനേഷ്യാ എന്നീ രാജ്യങ്ങളും മലേറിയ ഭീതിയിലാണ്. ലോകത്ത് മലേറിയ രോഗം സ്ഥിരീകരിച്ചതില്‍ 80 ശതമാനവും ഈ നാലു രാജ്യങ്ങളില്‍ നിന്നാണെന്നും ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ പറയുന്നു. അതേസമയം, മലേറിയ നിയന്ത്രണത്തിന് ഏറ്റവും കുറവ് പണം ചെലവഴിക്കുന്നതും ഈ രാജ്യങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് 138 കോടി ആളുകള്‍ മലേറിയ ഭീഷണിയിലാണെന്നും 1.102 മില്ല്യണ്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. 2012 കാലഘട്ടത്തില്‍ രോഗം ബാധിച്ച് 519 പേര്‍ മരിച്ചിരുന്നുവെങ്കില്‍ 2014 എത്തിയപ്പോള്‍ അത് 562 ആയി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ത്രിപുരയിലും ഒഡീഷയിലുമാണ് രോഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒഡീഷയില്‍ 395,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചത്തീസ്ഗഡില്‍ 128,000 പേര്‍ക്കും ത്ധാര്‍ഖണ്ഡില്‍ 103,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ത്രിപുരയില്‍ 49,653 പേര്‍ക്ക് രോഗം സ്ഥിരികരിച്ചിക്കുകയും രോഗം മൂലം 96 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മലേറിയ മരുന്നുകള്‍ക്കുള്ള നിയന്ത്രണവും രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ സാധിക്കാത്തതുമാണ് രോഗം വര്‍ദ്ധിക്കുന്നതിന് കാരണം. കാലാവസ്ഥാ മാറ്റവും കുടിയേറ്റവും ജനസംഖ്യാപരമായ മാറ്റവുമെല്ലാം രോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha