കാന്‍സര്‍ സ്വഭാവമുള്ള മുഴകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഗുളിക കണ്ടുപിടിച്ചു

ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് ശരീരത്തിനുള്ളില്‍ മുഴകളുണ്ടോ എന്നു കണ്ടെത്താനാവും. എന്നാല്‍ ആ മുഴകള്‍ കാന്‍സര്‍ സ്വഭാവം ഉള്ളവയാണോ എന്നു തിരിച്ചറിയേണ്ടതുണ്ടെങ്കില്‍ മറ്റു പല പരിശോധനകളും നടത്തേണ്ടതായിട്ടുണ്ട്.
അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഇപ്പോള്‍ ഒരു പുതിയ ഗുളിക കണ്ടെത്തിയത്രേ. ആ ഗുളിക ഒരാളുടെ ശരീരത്തിലുള്ള മുഴകളില്‍ ക്യാന്‍സറായി മാറാന്‍ ഇടയുള്ള മുഴകളെ ചൂണ്ടി കാട്ടി തരുമെന്നാണ് ഗവേഷകരുടെ അവകാശ വാദം
വായിലൂടെ ശരീരത്തിനകത്തെത്തിക്കേണ്ട ഒരു ടാബ് ലെറ്റാണ് ഇത്. ഇതില്‍ ഒരു ഇമേജിംഗ് ഏജന്റുണ്ട്. ഇതു കഴിച്ച ശേഷം ഇന്‍ഫ്രാറെഡ് ലൈറ്റിനരികെ എത്തിയാല്‍ ക്യാന്‍സര്‍ സ്വഭാവമുള്ള മുഴകള്‍ തിളങ്ങുമത്രേ. എലികളുടെ സ്തനഗ്രന്ഥികളിലെ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയമായിരുന്നു.ശരീരത്തിനകത്ത് ഒന്നു രണ്ടു സെന്റീമീറ്റര്‍ ആഴത്തിലുള്ള കാന്‍സര്‍സ്വഭാവമുള്ള മുഴകള്‍ ഈ രീതി ഉപയോഗിച്ച് തിരിച്ചറിയാനായി എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുയോജ്യമായ രീതിയിലുള്ള ഗുളിക തയ്യാറാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവ വിജയിച്ചാല്‍ വളരെ വലിപ്പമുള്ള മാംസപേശികളോടുകൂടിയ സ്തനങ്ങളുള്ള സ്ത്രീകളിലെ മുഴകള്‍ കണ്ടുപിടിക്കാന്‍ ഈ രീതി പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.ഇത്തരക്കാരുടെ മമ്മോഗ്രാം എടുത്തു കഴിഞ്ഞാലും മുഴകള്‍ തിരിച്ചറിയാന്‍ പൊതുവേ ബുദ്ധിമുട്ടാണ്.
ഈ ഗവേഷണഫലം നാഷണല്‍ മീറ്റിംഗ് ആന്റ് എക്‌സ്‌പൊസിഷന്‍ ഓഫ് ദ കെമിക്കല്‍ സൊസൈറ്റിക്കു മുന്‍പില്‍ സമര്‍പ്പിക്കാനിരിക്കയാണ്. സ്തനാര്‍ബുദം ഉണ്ടോ എന്നു പരിശോധിച്ചറിയാനുള്ള ഇപ്പോഴുള്ള സ്‌ക്രീനിംഗിനെക്കുറിച്ച് ധാരാളം വിവാദങ്ങളുണ്ട്.
കാരണം ചിലപ്പോഴൊക്കെ അസുഖം ഇല്ലാത്തവര്‍ക്കും അസുഖമുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള പരിശോധനാഫലം വരാറുള്ളതിനാല്‍ രണ്ടാംഘട്ട പരിശോധനകളും ചികില്‍സകളും മറ്റും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. തന്മൂലം ഈ രീതി അവലംബിക്കുകയാണെങ്കില്‍ സ്തനാര്‍ബൂദമുണ്ടോ എന്നകാര്യത്തില്‍ പൂര്‍ണ്ണഉറപ്പു പറയാനാവുമെന്നതാണ് ഈ രീതിയുടെ സവിശേഷത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha