ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

ക്യാന്‍സര്‍ എന്ന രോഗം ഇന്ന് ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്നു. പലതരം ക്യാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നുണ്ടെങ്കിലും പലരും രോഗം കാരണം മരണപ്പെടുന്നതും സാധാരണമാണ്. ഇന്ന് അന്തരിച്ച നടന്‍ ജിഷ്ണു രാഘവന്‍ അതില്‍പ്പെട്ട ഒരാളാണ്.
2014 മുതല്‍ ക്യാന്‍സറിന് ചികിത്സയിലായിരുന്നു ജിഷ്ണുവിന്റെ സ്ഥിതി ഏറെ മോശമാക്കിയത് രോഗം ഭേദമാക്കും എന്നു പറഞ്ഞ് പലരും ഉപദേശിച്ച ലക്ഷ്മി തരുവും മുള്ളാത്തയുമാണ്. അദ്ദേഹം തന്നെയാണ് ഇത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാസങ്ങള്‍ക്കു മുമ്പ് പറഞ്ഞത്.
ലക്ഷ്മി തരു, മുള്ളാത്ത എന്നിവ രോഗം മാറിയ ശേഷം തിരിച്ചു വരാതിക്കാന്‍ ഉപയോഗിക്കാമെങ്കിലും ക്യാന്‍സറിനുള്ള ചികിത്സ എന്ന രീതിയില്‍ ഇത് പൂര്‍ണ്ണപരാജയമാണ്.
തന്റെ ആരോഗ്യ സ്ഥിതി തീര്‍ത്തും മോശമാക്കാന്‍ ഇവ രണ്ടും കാരണമായി എന്ന് 2015 ഏപ്രില്‍ മാസത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം അറിയിച്ചത്. ക്യാന്‍സര്‍ മാറും എന്ന ധാരണയില്‍ പലരും ഉപദേശിക്കുന്നവയാണ് ലക്ഷ്മി തരുവും മുള്ളാത്തയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha