നിറം വര്‍ദ്ധിപ്പിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ഘാനയില്‍ നിരോധനം. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഏര്‍പ്പെടുത്തിയ നിരോധനം ആഗസ്ത് മാസം മുതലാണ് നിലവില്‍ വരിക. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും വില്‍പ്പനയും പാടേ നിരോധിക്കും.
ബ്ലീച്ചിംഗിനായി ഉപയോഗിക്കുന്ന ക്രീമിലടങ്ങിയിട്ടുള്ള ഹൈഡ്രോക്വിനോന്‍ എന്ന പദാര്‍ത്ഥം കാന്‍സറിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഇവയുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം.
ത്വക്കിന് നിറം നല്‍കുന്ന മെലാനിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് ഹൈഡ്രോക്വിനോനിന്റെ ധര്‍മ്മം. ഇതിന് പുറമേ ശരീരത്തിലുള്ള പാടുകള്‍, നിറവ്യതിയാനങ്ങള്‍, നിറക്കൂടുതല്‍ എന്നിവ പരിഹരിക്കുന്നതിനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഹൈഡ്രോക്വിനോനാണ് ഉപയോഗിച്ചുവരുന്നത്. ഇതിന് പുറമേ ബ്ലീച്ചിംഗ് ക്രീമുകളില്‍ ഉപയോഗിച്ചുവരുന്ന അമോണിയ, മെര്‍ക്കുറി എന്നീ പദാര്‍ത്ഥങ്ങളും ശരീരത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
2016 ആഗസ്ത് മുതല്‍ ഹൈഡ്രോക്വിനോന്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ രാജ്യത്തേക്ക് എത്തിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കും. ഇതോടെ ഇത്തരം സൗന്ദര്യവസ്തുക്കളുടെ ലഭ്യതയും ഉപയോഗവും ഒരുപോലെ നിലയ്ക്കും.ഘാനയിലെ 30 ശതമാനത്തോളം സ്ത്രീകള്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി പോലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ 77 ശതമാനവും സെനഗല്‍ 52.67 ശതമാനവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ ആശ്രയിക്കുന്നവരാണ്.
കാന്‍സറിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍, എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ ഹൈഡ്രോക്വിനോന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha