ടാല്‍കം പൗഡര്‍ എന്ന വില്ലന്‍

ടാല്‍കം പൗഡര്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. നവജാതശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ പൗഡര്‍ ഉപയോഗിക്കുന്നവരാണ്. പൗഡറില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്നാല്‍ നിശബ്ദനായ ഒരു കൊലയാളിയാണ് ടാല്‍കം പൗഡര്‍ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ഥിരമായുള്ള പൗഡറിന്റെ ഉപയോഗം മരണകരമായ കാന്‍സറിനു വരെ കാരണമായേക്കാം.
ഓക്‌സിജന്‍, സിലിക്കണ്‍, മഗ്നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തില്‍ നിന്നാണ് ടാല്‍കം പൗഡര്‍ നിര്‍മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഈ മൂലകം ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ചര്‍മത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യാന്‍ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളിലും ടാല്‍ക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യല്‍, ബേബി, ബോഡി പൗഡറുകളിലാണ് ടാല്‍ക് അടങ്ങിയിരിക്കുന്നത്.
ടാല്‍കും കാന്‍സറും
സ്വാഭാവികമായ അവസ്ഥയിലുള്ള ടാല്‍കില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ആസ്ബസ്‌റ്റോസ് ശ്വാസകോശ കാന്‍സറുകള്‍ക്ക് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിനു ശേഷം വീടുകളില്‍ ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകളില്‍ ആസ്ബസ്‌റ്റോസ് ഘടകം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ടാല്‍കം പൗഡറുകളുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ കണെ്ടത്തല്‍.
1. ശ്വാസകോശ കാന്‍സര്‍
ഇന്ന് നാം ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകളില്‍ കാന്‍സറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാന്‍സറിനോ ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങള്‍ക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല.
2. അണ്ഡാശയ കാന്‍സര്‍
ടാല്‍കം പൗഡറുകള്‍ അണ്ഡാശയ കാന്‍സറിനും വഴിവച്ചേക്കാം. ഗര്‍ഭനിരോധന ഉറകള്‍, വിഭാജക ചര്‍മം, സാനിറ്ററി നാപ്കിന്‍ എന്നിവകളില്‍ പൗഡറുകള്‍ ഉപയോഗിക്കുന്നതും ജനനേന്ദ്രിയ ഭാഗത്ത് നേരിട്ട് പൗഡര്‍ ഉപയോഗിക്കുന്നതും അണ്ഡാശയ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പൗഡറിന്റെ കണങ്ങള്‍ ഗര്‍ഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാല്‍കം പൗഡറും അണ്ഡാശയ കാന്‍സറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.
3. മറ്റു കാന്‍സറുകള്‍
ടാല്‍കം പൗഡറുകള്‍ ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആര്‍ത്തവ വിരാമ ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.
നേരത്തെ, മിസ്സൗറിയില്‍ അണ്ഡാശയ കാന്‍സര്‍ മൂലം മരിച്ച സ്ത്രീക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha