വയറ്റിലെ കാന്‍സര്‍ തിരിച്ചറിയാം

തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും ചികിത്സയോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന അസുഖമാണ് വയറ്റിലെ ക്യാന്‍സര്‍.
1. നെഞ്ചെരിച്ചിലും ദഹനക്കുറവും നെഞ്ചേരിച്ചിലും അസിഡിറ്റിയും പതിവായുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്. വയറില്‍ ട്യൂമര്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും വരുന്ന സ്രവം ദഹനത്തെ തടസ്സപ്പെടുത്താം
2. ഭക്ഷണത്തോട് വിരക്തി
കുറച്ചു കഴിച്ചാല്‍ വയറു നിറഞ്ഞതായി തോന്നുക,വിശപ്പില്ലായ്!മ, അരുചി എന്നിവയെല്ലാം ട്യൂമര്‍ വലുതാവുന്നതിന്റെ ലക്ഷണങ്ങളായേക്കാം. ട്യൂമറിന്റെ വളര്‍ച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിലെത്തുന്നതു തടയുന്നതും വയറു നിറഞ്ഞു എന്ന തോന്നലിനും കാരണമാകാം. അതുപോലെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കാന്‍സര്‍ കൂടിയതിന്റെ കാരണങ്ങളാണ്.
3. അകാരണമായ മെലിവ്
ശരീരഭാരം പെട്ടെന്നുകുറയുന്നതും ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരുന്നതും അസിഡിറ്റിയും വയറിലെ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. ഇങ്ങനെ ഉള്ളപ്പോള്‍ ഒരു ഓങ്കോളജിസ്‌റിനെ കണ്‍സള്‍ട് ചെയ്യേണ്ടത് അത്യാവശ്യമാണ്.
4. അകാരണമായ ക്ഷീണം.
ഭക്ഷണം കഴിക്കാന്‍ പറ്റാതിരിക്കുകയും ഛര്‍ദി,ഛര്‍ദിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ പുറത്തുവരിക,ശരീരത്തിന് ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ടു ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടതാണ്. ബ്ലഡ് കൌണ്ട് കുറവാണെങ്കില്‍ കാന്‍സര്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
5. മലബന്ധവും ഇടയ്ക്കിടെയുള്ള പനിയും
മലബന്ധം, വയറിളക്കം, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയും കാന്‍സറിന്റെ ലക്ഷണങ്ങളാണ്.മലത്തോടൊപ്പം രക്തം വരുന്നത് കാന്‍സറിന്റെ കൂടിയ തോതിലുള്ള ലക്ഷണമാണ്.ശരീരത്തിലെ അണുബാധയുടെ മുന്നറിയിപ്പാണ് വിട്ടുവിട്ടുണ്ടാകുന്ന പനി. ക്ഷീണവും പനിയും ഒപ്പം നെഞ്ചെരിച്ചിലും ഉണ്ടെങ്കില്‍ അതും വയറിലെ കാന്‍സറിന്റെ ലക്ഷണമാകാം.
6. അടി വയറുവേദന.
അടിവയറു വേദനയും അടിവയറ്റില്‍ അമര്‍ത്തി നോക്കിയാല്‍ തടിപ്പോ മുഴയോ കാണുകയും ചെയ്താല്‍ ഡോക്ടറെ കാണേണ്ടതാണ്.
7. .കണ്ണുകളുടെയും തൊലിയുടെയും മഞ്ഞ നിറം
കണ്ണുകളിലും തൊലിയിലും ഇടയ്ക്കിടെ മഞ്ഞ നിറമുണ്ടാകുന്നുവെങ്കില്‍ അത് ശ്രദ്ധിക്കാതെ പോവരുത്. ഇത് കാന്‍സറിന്റെ പ്രധാന ലക്ഷണമായാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha