ഈ ലക്ഷണങ്ങള്‍ നിസ്സാരമല്ല

ശരീരികപ്രവര്‍ത്തനങ്ങളില്‍ വളരെ പ്രധാനപങ്കു വഹിക്കുന്ന ഒന്നാണ് ഹൃദയം. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഹൃദയം പണി മുടക്കിയാല്‍ പുര്‍ണ്ണാരോഗ്യത്തോടെ തിരിച്ചെത്തുക എന്നതു ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ പണി മുടക്കുംമുമ്പ് ഹൃദയത്തെ രക്ഷിക്കാന്‍ സാധിക്കും. ഹൃദയാരോഗ്യം കുറയുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള ഒരു പുതിയ മാര്‍ഗവുമായി യു എസിലെ ഒരു കൂട്ടം ഗവേഷകര്‍ എത്തിരിക്കുന്നു. ഈ മാര്‍ഗങ്ങളിലൂടെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
നമ്മുടെ കാല്‍വിരലുകളില്‍ ഹൃദയവുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് തള്ളവിരലാണു. അതുകൊണ്ടു തന്നെ ഈ പരീക്ഷണം തള്ളവിരലിനെ അടിസ്ഥാനമാക്കിയാണെന്നും അവര്‍ പറയുന്നു. ആദ്യമായി നമ്മള്‍ തറയില്‍ കാല്‍ നീട്ടി ഇരിക്കുക. അതിനുശേഷം കൈ ഉപയോഗിച്ച് തള്ള വിരലുകളില്‍ തൊടുക. വളരെ എളുപ്പത്തില്‍ തൊടാന്‍ കഴിയ്ന്നുണ്ടെങ്കില്‍ ഹൃദയം വളരെ സ്മാര്‍ട്ടാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
അതേസമയം തള്ളവിരലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറം വേദന അനുഭവപ്പെടുകയോ മറ്റോ ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു ശരീരം തുടക്കം കുറിച്ചുയെന്നാണ് സൂചനയെന്നും ഇവര്‍ പറയുന്നു. കൂടാതെ തള്ളവിരലില്‍ തൊടാന്‍ കഴിയുന്നില്ലെങ്കില്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഹൃദയത്തിനുണ്ടെന്നാണ് സൂചനയെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൂടാതെ വിരലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലിനകത്തുകൂടി വേദന അനുഭവപ്പെടുന്നുണ്ടെില്‍ ഉടന്‍തന്നെ ഒരു ഹൃദ്രോഗവിദഗ്ദനെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.
വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാകാം. സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണെന്ന് മറന്നുകൂട.
കൈകാലുകള്‍, സന്ധികള്‍, പുറംഭാഗം, ഷോള്‍ഡര്‍ എന്നിവിടങ്ങളിലെ വേദന ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോള്‍ വളരെ പതുക്കെ തുടങ്ങുന്ന വേദന ക്രമമായി ഉയര്‍ന്നുവരാം മറ്റുചിലപ്പോള്‍ വളരെ പെട്ടന്നായിരിക്കാം വേദന വരുന്നത്.
ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചിലപ്പോള്‍ കാരണമില്ലാതെ കിതപ്പുതോന്നുകയാണെങ്കില്‍ മറ്റുചിലപ്പോള്‍ പടികയറുമ്പോഴും ദിനചര്യകളില്‍ ഏര്‍പ്പെടുമ്പോഴും വര്‍ധിച്ച അളവില്‍ കിതപ്പ് അനുഭവപ്പെട്ടേക്കാം.
മറ്റൊന്ന് വയറുവേദനയാണ്. ദഹനവ്യവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുറമേ നെഞ്ചെരിച്ചില്‍, അടിവയറ്റില്‍ കനം തോന്നുക, തലക്ക് ലഹരി പിടിച്ച പോലെ തോന്നുക, ഛര്‍ദ്ദി, തുടങ്ങിയ ലക്ഷണങ്ങളെയെല്ലാം ഗൗനിക്കാതെ വിടരുത്. പതിവില്‍ നിന്നും വിപരീതമായി പെട്ടന്നുണ്ടാകുന്ന ഉറക്കക്കുറവും ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha