വായു മലിനീകരണം കിഡ്‌നി രോഗങ്ങള്‍ക്ക് കാരണമായേക്കാം

വായു മലിനീകരണം കിഡ്‌നിക്ക് ഹാനികരമാണെന്ന് പുതിയ കണ്ടെത്തല്‍. ചൈനയിലെ 282 നഗരങ്ങളിലെ 983 ആശുപത്രികള്‍ 71,151 രോഗികളില്‍ 11 വര്‍ഷക്കാലയളവില്‍ നടത്തിയ വിശകലനമായ പരിശോധനയിലാണ് വായു മലിനീകരണം നമ്മുടെ കിഡ്‌നികള്‍ക്ക് ഗുരുതര പ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയത്.
ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ വായു മലിനീകരണം ഉള്ള സാഹചര്യത്തില്‍ ജോലി ചെയ്യുന്ന രോഗികളില്‍ നടത്തിയ പരിശോധനയില്‍ അവരുടെ കിഡ്‌നിക്ക് ചുറ്റും ഒരു പാട രൂപപ്പെട്ടതായി കണ്ടെത്തി. ഇത് കിഡ്‌നിയുടെ പ്രതിരോധ ശക്തിയെ കുറയ്ക്കുകയും ക്രമേണ കിഡ്‌നികളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
'മെംബ്രാനസ് നെഫ്രോഫതി' എന്നാണ്ഈ രോഗത്തിന്റെ പേര്.
വായുവിലടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ ( ഫൈന്‍ പര്‍ട്ടികുലേറ്റ് മാറ്റര്‍) 2.5 അളവില്‍ ഉണ്ടെങ്കില്‍ ഇത് ശ്വസിക്കുന്നവര്‍ക്ക് ഈ രോഗം കൂടുതലായി വരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ വര്‍ഷം തോറും 13 ശതമാനം വര്‍ധനവ് ഈ രോഗത്തിന് ഉണ്ടായിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ചൈനയില്‍ ഈ രോഗാവസ്ഥയെ തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് കിഡ്‌നി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
നഗരപ്രദേശങ്ങളില്‍ വര്‍ധിച്ച് വരുന്ന വായു മലിനീകരണം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നു പഠനറിപ്പോര്‍ട്ടുകള്‍ മുന്‍പ് തന്നെ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha