ഡെങ്കിക്കു പിറകെ സിക, ഇന്ത്യയിലും രോഗം പടരാന്‍ സാധ്യത

ഇന്ത്യയില്‍ സിക വൈറസ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഫ്രിക്ക,ഏഷ്യ രാജ്യങ്ങളില്‍ നിരവധി ആളുകള്‍ക്ക് രോഗം ഉള്ളതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ഇന്തോനേഷ്യയിലും നൈജീരിയയിലും രോഗം പടര്‍ന്നു പിടിയ്ക്കാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു. രോഗം പരത്തുന്ന വൈറസിനെ ചെറുക്കാനുള്ള മുന്‍കരുതലുകളെടുക്കുക മാത്രമാണ് രോഗഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിവിധി.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാനഡയിലെ ടോറന്റോ യൂണിവേഴ്‌സിറ്റിയും വിമാനയാത്രക്കാരെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
സിക വൈറസ് ബാധിത പ്രദേശങ്ങളായ സൗത്ത് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഫ്രിക്കയിലേക്കും, ഇന്ത്യയിലേക്കും വിമാന മാര്‍ഗം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. രോഗ ബാധിത മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് ആളുകള്‍ എത്തുന്നത് വൈറസിനെ വഹിച്ച് കൊണ്ടുവരുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. ഫിലിപൈന്‍സ്, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേ ണ്ടതുണ്ട്. നിലവില്‍ 65 രാജ്യങ്ങളില്‍ സിക വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൊതുകുകളില്‍ നിന്നാണ് സിക വൈറസ് പരക്കുന്നത് എന്നും ഉറപ്പായിട്ടുണ്ട്. 2015 ല്‍ ബ്രസീലിലാണ് ആദ്യമായി സിക വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. നവജാത ശിശുക്കളുടെ തലയുടെ വലിപ്പത്തില്‍ വരുന്ന വ്യത്യാസമാണ് രോഗലക്ഷണം.
https://www.facebook.com/Malayalivartha