ലോക് ഡൗൺ കാലത്ത് തടികേടാകാതിരിക്കാൻ സൂക്ഷിക്കുക; ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ സംഭവിക്കുന്നത്

പൊതുവെ നമ്മൾ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ പോലും ബാധിക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ കൊറോണ വൈറസിന്റെ വ്യാപനത്തിൽ ക്വാറന്‍റൈന്‍ കാലത്ത് വീട്ടില്‍ വെറുതേ ഇരുന്ന് കാണുന്നതൊക്കെ കഴിക്കുന്നതിന് മുന്‍പ് ഇതൊന്ന് ഓര്‍ക്കണം. പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട് എന്നത് നാം അറിയാതെ പോകരുത്. ആയുര്‍വേദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് മുന്നറിയിപ്പ് വരെ നല്‍കിയിരുന്നതാണ്. എന്നാലോ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ അത് അനാരോഗ്യകരമായി മാറുകയും ചെയ്യുന്നത് കാണുവാൻ സാധിക്കും. അങ്ങനെ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് ഒരു പ്രമുഖ ചാനെൽ പറയുന്നത് ഇങ്ങനെയാണ്.
ഒന്ന്....
ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളളതാണ്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 തുടങ്ങിയ വിറ്റാമിനവുകളുടെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇതിലുണ്ട്. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നതാണ്. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ഫൈബർ ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട് എന്നതുംനമുക്കറിയാം.
എന്നാൽ അറിയേണ്ടത് പാല്‍ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാന്‍ പാടില്ല എന്ന് പറയാറുണ്ട്. അതായത് മൽസ്യവിഭവങ്ങൾക്കൊപ്പം പാൽ കഴിക്കരുതെന്ന് പറയാറുണ്ട്. അതുപോലെതന്നെയാണ് പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാന്‍ പാടില്ല എന്നതും.
എന്നാൽ ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്‍റെയും ഗുണം നഷ്ടപ്പെടുമെന്നത് തന്നെയാണ്. ഈന്തപ്പഴം ആണെങ്കിൽ അയണിന്‍റെ കലവറയാണ്. എന്നാല്‍ പാല്‍ ആണെങ്കിലോ, കാല്‍സ്യത്തിന്‍റെയും കലവറയാണ്. രണ്ടും ഒന്നിച്ച് കഴിക്കുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ല എന്നതാണ് സത്യം.
രണ്ട്....
അതോടൊപ്പം തന്നെ പാലും മാംസവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളും അനാരോഗ്യകരവുമായതിനാല്‍, പണ്ടുക്കാലത്തെ വൈദ്യന്‍മാരാണ് ഇത്തരമൊരു വിശ്വാസത്തെ കെട്ടഴിച്ചുവിട്ടത് എന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് പാലും കോഴി ഇറച്ചിയും ഒരുമിച്ച് കഴിക്കരുത് എന്നും പറയുന്നുണ്ട്.
മൂന്ന്...
അതേസമയം ആന്‍റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തുകായും ചെയ്യും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha