കിഡ്നി സ്റ്റോണ്‍ പുറന്തള്ളാന്‍ വീട്ടുവൈദ്യം

വെള്ളംകുടി കുറയുന്നതും മദ്യപാനവുമെല്ലാം കിഡ്നി സ്റ്റോണിനു കാരണമാകാം. പാരമ്പര്യമായും ഇതിനു ബന്ധമുണ്ട്. വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഖരരൂപത്തിലുള്ളവയാണ് വൃക്കയിലെ കല്ലുകള്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ ഇവയില്‍ പലതും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നവയാണ്. എന്നാല്‍ മറ്റു പല കല്ലുകള്‍ക്കും മൂത്രത്തിലൂടെ പുറത്തേക്ക് പോകാന്‍ കഴിയില്ല.
10 ദിവസത്തില്‍ നിങ്ങളുടെ കിഡ്നി സ്റ്റോണ്‍ പുറന്തള്ളാന്‍ കഴിയുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ
തുളസി കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാന്‍ നല്ലതാണ്. തുളസിയിട്ടു തിളപ്പിച്ച വെള്ളമാണ് ഏറെ നല്ലത്.
മുന്തിരിയില്‍ വെള്ളവും പൊട്ടാസ്യവും ധാരാളമുണ്ട്.ഇത് മൂത്രത്തിലൂടെ കിഡ്നി സ്റ്റോണ്‍ പുറത്തു കളയുന്നതിനു സഹായിക്കും.
കിഡ്നി ബീന്‍സ് മൂത്രക്കല്ലു പുറന്തള്ളാനുള്ള മറ്റൊരുഉപാധിയാണ് .
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വീട്ടുവൈദ്യമാണ്. ഒന്നോ രണ്ടോ ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അല്‍പം വെള്ളം ചേര്‍ത്തു കുടിയ്ക്കുന്നതു ഗുണം ചെയ്യും.
ഫ്ളാക്സ് സീഡുകളിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് ഇതിനുള്ള മറ്റൊരു പരിഹാരമാണ്.
ആപ്പിള്‍ കഴിയ്ക്കുന്നത് കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്യാന്‍ നല്ലതാണ്. ഇതിലെ ആസിഡ് കിഡ്നി സ്റ്റോണിനെ അലിയിച്ചു കളയുന്നു.
ശതാവരി അഥവാ ആസ്പരാഗസില്‍ ആസ്പരാഗിന്‍ എന്നൊരു ഘടകമുണ്ട്. ഇത് മൂത്രത്തിലെ കല്ല് അലിയിച്ചു കളയാന്‍ ഏറെ നല്ലതാണ്.
തണ്ണിമത്തന്‍ മൂത്രക്കല്ല് അലിയിച്ചു കളയുന്നതിനുള്ള നല്ലൊരു ഉപാധിയാണ്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം
ധാരാളം വെള്ളം കുടിയ്ക്കുന്നത് കിഡ്നി സ്റ്റോണ്‍ ഒഴിവാക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്.
https://www.facebook.com/Malayalivartha