Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ഉറക്കത്തിൽ സ്വപ്നം കാണുന്നവരാണോ ? ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകുന്നു; അറിയാതെ പോകരുത്

23 AUGUST 2019 06:08 PM IST
മലയാളി വാര്‍ത്ത

ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തന രഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും ഉണ്ടാകില്ല . എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും നമ്മൾ . ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ പറയാം. ഒന്നുകിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത ഒന്നാണ് . സ്വപ്നത്തെ പറ്റി ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.

സ്വപ്നം" ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം കാണാനുളളകാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സിൽ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച് മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോൾ അറിയാതെ തളർച്ച‌ മയക്കത്തിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു . ഈ കാരണത്താൽ പിന്തുടർന്ന ചിന്തകളെ പൂർണമാക്കാൻ ശരീരത്തിൻ സഹായമില്ലതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നം. സ്വപ്‌നങ്ങൾ സാധാരണയായി ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയാണ്. 20-30 മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സ്വപ്നം രണ്ടു തരത്തിൽ ഉണ്ട്. നല്ല സ്വപ്നങ്ങളും ദു: സ്വപ്നങ്ങളും. നല്ല സ്വപ്നത്തിൽ നമ്മുടെ പ്രിയപ്പെട്ടവരും പരിചയക്കാരും മറ്റും സ്വപ്നത്തിൽ പ്രത്യഷപ്പെടും. അവരുമായിട്ടുള്ള നല്ല വേളകളായിരിക്കും നാം സ്വപ്നത്തിൽ കാണുക. എന്നാൽ ആ സ്വപ്നം മുഴുവനാകുന്നതിന് മുൻപ് തന്നെ നാം ഉണരുകയും. ഉണർന്നു കഴിഞ്ഞിട്ട് അയ്യോ അതൊരു സ്വപ്നമായിരുന്നുവോ എന്ന് ചിന്തിക്കുകയും ചെയ്യും. മാത്രമല്ല ആ കണ്ട സ്വപനത്തിന്റെ തുടർച്ച കാണാൻ വേണ്ടി നമ്മിൽ പലരും വീണ്ടും കിടന്നു ഉറങ്ങാറുമുണ്ട്. സ്വപ്നങ്ങൾ സുന്ദരങ്ങളാണ്. മധുരകരമാണ്. എന്നാൽ നമ്മിൽ പലരും ദു: സ്വപ്നങ്ങൾ കാണാറുണ്ട്.ഗാഢനിദ്രയില്‍ നിങ്ങളെ ശല്യപ്പെടുത്തി ഉറക്കം കെടുത്തുന്ന യാഥാര്‍ത്ഥ്യ സ്വഭാവമുള്ള സ്വപ്‌നങ്ങളാണ് ദു:സ്വപ്‌നങ്ങള്‍. സ്വപ്‌നം കണ്ട് പേടിക്കുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയര്‍ത്തുന്നു.


ദുഃസ്വപ്നങ്ങൾ കാണുന്നതിന് പിന്നാലെ നമ്മിൽ പലരും ഉറക്കെ കരയുകയും ശാരീരികമായി സ്വപ്നത്തിലെ സംഭവങ്ങളോടു പ്രതികരിക്കുകയും ചെയ്യാറുണ്ട്. ഇത് REMBD (Rem Behaviour Disorder) എന്ന നിദ്രാതകരാറിന്റെ ലക്ഷണമാണ്. സാധാരണഗതിയിൽ സ്വപ്നം കാണുന്നത് ഉറക്കത്തിലെ Rem Behaviour Disorde ഘട്ടത്തിലാണ്. ഇതു കൂടുതലും വെളുപ്പാൻ കാലത്താണ് സംഭവിക്കുന്നത്. സ്വപ്നം കാണുന്ന സമയത്തു നമ്മുടെ മാംസ പേശികൾക്കു ചലിക്കാൻ സാധിക്കില്ല. പക്ഷേ ഈ തകരാർ ഉള്ളവരില്‍ ഈ താൽക്കാലിക സ്തംഭനാവസ്ഥ ഉണ്ടാകുന്നില്ല ഒരു നിദ്രാ തകരാറിനും അപ്പുറത്തുള്ള ചില രോഗങ്ങളുടെ ആരംഭമാണോ സ്വപ്നം കണ്ട് ഉറക്കെ കരയുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർക്കിന്‍സൺ രോഗം, LED (Lewy Body Dementia– ലൂയി ബോഡി ഡിമെൻഷ്യ) തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും ഈ തകരാർ പ്രത്യക്ഷപ്പെടാം. ആയതിനാൽ ഇങ്ങനെയുള്ളവർ കൂടുതൽ പരിശോധനകൾക്കായി ഒരു ന്യൂറോളജിസ്റ്റിന്റെയും, വിഷാദലക്ഷണങ്ങൾ നിലനിൽക്കുന്നു എങ്കിൽ ഒരു സൈക്യാട്രിസ്റ്റിന്റെയും സഹായം തേടുക. തലച്ചോറിലെ കോശ ശൃംഖലകളിൽ ഉണ്ടാകുന്ന തകരാറും രാസവ്യതിയാനങ്ങളുമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

ദു:സ്വപ്‌നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്ക് വഴിമാറുമ്പോഴാണ് വെറും ശല്യപ്പെടുത്തലുകളില്‍ നിന്നും ഇവ അപകടങ്ങളാകുന്നത്. മാനസികമായി തളരുന്നതിനോടൊപ്പം ആത്മഹത്യ പ്രവണതയും വര്‍ദ്ധിക്കുന്നു. ദു:സ്വപ്‌നങ്ങള്‍ക്ക് ആത്മഹത്യയുമായുള്ള ബന്ധം ഇനിയും വ്യക്തമല്ലെങ്കില്‍ കൂടി ജീവിതത്തിന്റെ താളം തെറ്റിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ദു:സ്വപ്‌നങ്ങള്‍ അലട്ടുകയാണെങ്കില്‍ വേഗം തന്നെ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. ഉറക്കക്കുറവും ദു:സ്വപ്‌നങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവ രണ്ടും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും വിഷാദ രോഗത്തിനും പൊണ്ണത്തടിക്കും വരെ കാരണമാകാം. ദു:സ്വപ്‌നങ്ങള്‍ ഒരുപക്ഷേ ചില ആരോഗ്യ പ്രശ്‌നങ്ങളുടെ മുന്നറിയിപ്പു കൂടിയാവാം.

മുതിര്‍ന്നവരില്‍ ദു:സ്വപ്‌നങ്ങള്‍ നൈസര്‍ഗികമാണ്. എന്നാല്‍ ചിലപ്പോള്‍ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടും വൈകല്യങ്ങളാലും ഉണ്ടാകാം. രാത്രി ലഘുഭക്ഷണത്തിനു ശേഷം ഉറങ്ങുന്നതും ദു:സ്വപനങ്ങള്‍ക്ക് ഇടയാക്കുമത്രേ. വൈകിയുള്ള ആഹാരം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുകയും തലച്ചോറ് കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. നിരവധി മരുന്നുകളും ദു:സ്വപ്‌നങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ആന്റി ഡിപ്രസന്റ്‌സ്, നാര്‍ക്കോട്ടിക്‌സ് തുടങ്ങിയവ തലച്ചോറിലെ രാസപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതാണ് കാരണം. ചില രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളേയും സൂക്ഷിക്കണം. ചില മരുന്നുകള്‍ മാറുമ്പോള്‍ ദു:സ്വപ്‌നങ്ങളുടെ എണ്ണത്തിലും വ്യതിയാനം വന്നാല്‍ ഡോക്ടറെ കാണണം. ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം മുതലായവയെല്ലാം ദു:സ്വപ്‌നങ്ങളുണ്ടാക്കും. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (12 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends