കൊവിഡിനു സമാനമായ മഴക്കാല രോഗലക്ഷണങ്ങള്‍... മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ജാഗ്രത അനിവാര്യം

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്നതിനോടൊപ്പം കാലവര്‍ഷം ശക്തി പ്രാപിക്കുകയാണ്. മഴ ശക്തി പ്രാപിക്കുന്നതോടെ മഴക്കാല രോഗങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയേറുകയാണ് ... മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ജാഗ്രത അനിവാര്യമാണ്.
കാലവര്‍ഷം കനക്കുന്നതിനിടെ കൊവിഡ് രോഗവ്യാപനവും സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനികള്‍, ജലദോഷം പോലെയുള്ള രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമാണ്.
അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തേണ്ടതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കൂടാതെ, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും നിര്‍ദേശിക്കുന്നു.
കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ മഴക്കാലത്ത് മാസ്‌കുകള്‍ ധരിക്കുന്നതില്‍ അതീവ ശ്രദ്ധ വേണം. നനഞ്ഞ മാസ്‌കുകള്‍ ഒരു കാരണവശാലും ധരിക്കാന്‍ പാടുള്ളതല്ല. ഉണങ്ങിയ ശേഷം ധരിക്കാമെന്ന് പറഞ്ഞു മാസ്‌കുകള്‍ മാറ്റിവയ്ക്കുന്നതും നല്ലതല്ല.
പുറത്തു പോകുമ്പോള്‍ അധികം മാസ്‌കുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. നനഞ്ഞ മാസ്‌കുകള്‍ ഒരു സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച് വയ്ക്കുക. തുണികൊണ്ടുള്ള മാസ്‌കുകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വെയിലത്ത് ഉണക്കുക.
തുടര്‍ന്ന്, ഇസ്തിരിയിട്ട് ഉപയോഗിക്കണം. ഉപയോഗശൂന്യമായ മാസ്‌കുകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കത്തിച്ചു കളയേണ്ടതാണ്
മൊബൈല്‍ ഫോണുകള്‍, ഐഡി കാര്‍ഡുകള്‍ പേഴ്‌സുകള്‍ തുടങ്ങിയവ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക. കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുക. നോട്ടുകളുടെ ഉപയോഗം കുറയ്ക്കുക
ചികിത്സയ്ക്കായി ആശുപത്രികളില്‍ പോകുമ്പോള്‍ കഴിവതും രോഗിമാത്രം പോകാനാണ് ശ്രദ്ധിക്കേണ്ടത്..പനിയോ ജലദോഷമോ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വ്യക്തികളില്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ ഫോണില്‍ വിവരം അറിയിക്കാം. അല്ലെങ്കില്‍ ദിശയിലോ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ഫോണില്‍ ബന്ധപ്പെടാം.
അവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചികിത്സയ്ക്കായി ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പോലുള്ള കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കർശനമായി പാലിക്കണം
https://www.facebook.com/Malayalivartha