ലോകത്തെ ആശങ്കപ്പെടുത്തി രോഗവ്യാപനം ശക്തമായി തുടരുന്നു; വാക്‌സിനെത്തുമെന്ന പ്രതീക്ഷ ആശ്വാസമാകുമ്പോഴും ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ, കോവിഡ് മാറിയാലും പരിണിതഫലം മാറില്ല

കോറോണയെ പൊരുതാൻ ലോകം മുഴുവൻ കഠിന പരിശ്രമത്തിലാണ്. ഏറെ വൈകാതെ കയ്യെത്തും ദൂരത്ത് വാക്‌സിനെത്തുമെന്ന പ്രതീക്ഷ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ആശങ്കപ്പെടുത്തിക്കൊണ്ട് രോഗവ്യാപനം ശക്തമായി തുടരുക തന്നെയാണ് ചെയ്യുന്നത് എന്നത് നാം കാണുകയാണ്. ദിനംപ്രതി പുറത്തേക്ക് വരുന്ന കണക്കുകൾ മുകളിലോട്ട് തന്നെ കുതിക്കുകയാണ്. എന്നാൽ പുറത്തുവരുന്ന ഓരോ പഠനങ്ങളും ഏറെ വ്യത്യസ്തവും അതോടൊപ്പം തന്നെ ഞെട്ടിക്കുന്നതുമാകുന്നു.
അതോടൊപ്പം തന്നെ ഇതിനിടെ രോഗത്തിന്റെ ദീര്‍ഘകാല പരിണിതഫലങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും നിരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവരികയാണ്. പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് വരെ കൊവിഡിന്റെ ആഘാതം പല തലങ്ങളിലായി നമ്മള്‍ നേരിടേണ്ടിവരുമെന്നാണ് വിദഗ്ധര്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യകാര്യങ്ങളിലും വളരെ ഗൗരവതരമായ 'ആഫ്റ്റര്‍ എഫക്ടുകള്‍' കൊറോണയുണ്ടാക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ നമുക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ രോഗിയില്‍ കൊവിഡ് അവശേഷിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സമഗ്രമായി തന്നെ പറയുന്നത്.
അതായത് ശ്വാസകോശത്തിന് കേടുപാടുകള്‍, ഇതുവഴി ശ്വാസതടസം, നടക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍- എന്നിവയെല്ലാമാണ് പ്രധാനമായും കൊവിഡ് ഭേദമായ ശേഷവും രോഗിയില്‍ ദീര്‍ഘനാളത്തേക്ക് കണ്ടേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് പറയുന്നത്. ഇതിന് പുറമെ മാനസിക പ്രശ്‌നങ്ങള്‍ വേറെയും ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മാസങ്ങളോളമാണ് നീണ്ടുനില്‍ക്കുന്നത്. യുകെയില്‍ പതിനായിരക്കണക്കിന് കൊവിഡ് രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ ഒരു പഠനത്തില്‍ പത്തിലൊരാള്‍ക്ക് എന്ന കണക്കില്‍ രോഗം ഭേദമായ ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ മൂന്നാഴ്ചയാണ് ഇതിന്റെ കുറഞ്ഞ കാലാവധി.
അതേസമയം നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ മാത്രമേ നമുക്കാവൂ എന്നതാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ആശങ്കപ്പെടുത്തുന്ന എത്രയോ വിഷയങ്ങളാണ് കൊവിഡ് 19നെ ചുറ്റിപ്പറ്റി ഓരോ ദിവസവും പുറത്തുവരുന്നത്. അതിനാല്‍ത്തന്നെ രോഗത്തെ നമ്മളില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്താന്‍ സാധ്യമായതെന്തും ചെയ്യാന്‍ നമുക്ക് ഒന്നിച്ച് ശ്രമിക്കാം എന്നതല്ലാതെ മറ്റൊരു ബദൽ മാർഗവുംഇതുവരെ കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha