Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കും; അപകടകാരിയായ പുതിയ ജീനിനെ കണ്ടെത്തി ഗവേഷകർ

16 JANUARY 2022 05:36 PM IST
മലയാളി വാര്‍ത്ത

കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീനിനെ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. കൊറോണ ബാധയെ തുടർന്ന് സാരമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരിൽ കൂടുതലായും ഈ ജീനാണ് കണ്ടെത്തുന്നതെന്ന് പോളണ്ടിലെ ഒരു കൂട്ടം ഗവേഷകർ വെളിപ്പെടുത്തി. ബിയാലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പോളണ്ടിലെ 14 ശതമാനം ആളുകളിൽ ഈ ജീനാണ് കണ്ടുവരുന്നത്. എന്നാൽ അതിലും ഗുരുതരമായ വസ്തുത ഇന്ത്യയിൽ ഈ ജീനിന്റെ 27 ശതമാനമാണ് കണ്ടെത്തിയത് എന്നതാണ്. ഇത്തരത്തിൽ ഗുരുതരമായി കൊറോണ ബാധിച്ച് മരണത്തിലേയ്‌ക്ക് വരെ നയിക്കാൻ ശേഷിയുള്ളതാണ് ഈ ജീ ൻ. ഇന്ത്യയിൽ കൊറോണ ഗുരുതരമാകുന്നവരിൽ ഈ ജീനാണ് കണ്ടുവരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മാർസിൻ മോണിയുസ്‌കോ പറഞ്ഞു.

പ്രായം, ഭാരം, ലിംഗഭേദം എന്നിവയ്‌ക്ക് പുറമെ, ഒരു വ്യക്തി എത്രത്തോളം ഗുരുതരമായി കൊറോണ ബാധിതനാണെന്ന് നിർണ്ണയിക്കുന്ന നാലാമത്തെ പ്രധാന ഘടകമാണ് ജീൻ എന്ന് ബിയാലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. മദ്ധ്യ-കിഴക്കൻ യൂറോപ്പിൽ ആളുകൾ കൂട്ടത്തോടെ കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത് വാക്‌സിനോട് വിമുഖത കാണിക്കുന്നതിനാലാണ്. എന്നാൽ രോഗം ഗുരുതരമാകാതിരിക്കാൻ ഒരു പരിധി വരെ വാക്‌സിൻ ഉപകരിക്കുമെന്നും എന്നാൽ ചിലർക്ക് വാക്‌സിൻ സ്വീകരിച്ചിട്ടും രോഗം ഗുരുതരമാകുന്നത് പുതിയ ജീൻ അവരുടെ ശരീരത്തിൽ പ്രവേശിക്കുന്നതിനാലുമാണെന്നാണ് ഗവേഷകർ പറയുന്നത്. കൊറോണ ബാധിതരാകുന്ന ചിലർക്ക് രോഗം അതീവ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായാണ് പഠനം നടത്തിയതെന്നും എന്നാൽ അതിനുശേഷം ഭയപ്പെടുത്തുന്നതായിരുന്നു ഈ കണ്ടെത്തലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

 

നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നും മറ്റൊരു പഠനം ചൂണ്ടി കാണിക്കുന്നു. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലുള്ളത്. അതായത് കോവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴി‍ഞ്ഞാൽ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കും. ഈ ഘട്ടത്തിൽ കോവിഡ് ബാധിച്ചയാളുമായി ദീർഘനേരം ഇടപഴകുന്നവർക്കു മാത്രമേ വൈറസ് ബാധിക്കാൻ സാധ്യതയുള്ളൂ.

 

വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കോവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കും. വരണ്ട കാലാവസ്ഥയിൽ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടമാകും. മാസ്ക് അണിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിടുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകർ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പ്രധാന റിസ്ക് രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ജോനാഥ് റീഡ് ചൂണ്ടിക്കാട്ടി. വായുവിൽ എത്തിയ ശേഷം വൈറസിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനായി വൈറസ് അടങ്ങിയ കണികകളെ പുറത്തേക്ക് തള്ളുന്ന ഒരു ഉപകരണം ഗവേഷകർ തയാറാക്കി. ശേഷം ഈ കണികകളെ രണ്ട് ഇലക്ട്രിക് വലയങ്ങൾക്ക് നടുവിൽ അഞ്ച് സെക്കൻഡിനും 20 മിനിറ്റിനും ഇടയിലുള്ള സമയം നിയന്ത്രിതമായ അന്തരീക്ഷത്തിൽ ഒഴുകി നടക്കാൻ അനുവദിച്ചു.

ശ്വാസകോശത്തിൽ നിന്ന് പുറത്ത് വരുന്ന വൈറസ് കണികകളുടെ ജലാംശം ഉടനെ തന്നെ നഷ്ടപെടുന്നതായും വായുവിലെ കാർബൺ ഡയോക്സൈഡ് ഇതിന്റെ പിഎച്ച് മൂല്യം ഉയർത്തുന്നതായും ഗവേഷകർ കണ്ടെത്തി. മനുഷ്യ കോശങ്ങളെ ബാധിക്കാനുള്ള വൈറസിന്റെ കഴിവ് ഇത് മൂലം നഷ്ടപ്പെട്ടു തുടങ്ങുന്നു. ഈർപ്പം 50 ശതമാനത്തിലും കുറവുള്ള ഒരു ഓഫീസ് അന്തരീക്ഷത്തിൽ ആദ്യ അഞ്ച് സെക്കൻഡിൽ തന്നെ വൈറസിന്റെ രോഗ വ്യാപന ശേഷി പകുതി കുറയുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.ഇതിന് ശേഷം പതിയെ ക്രമേണ വൈറസ് നിർവീര്യമായി തുടങ്ങും.അതേ സമയം കൂടുതൽ ഈർപ്പം ഉള്ള സാഹചര്യത്തിൽ ഈ പ്രക്രിയ വളരെ പതിയെ മാത്രമേ നടക്കൂ. എന്നാൽ താപനില വൈറസിന്റെ രോഗ വ്യാപന ശേഷിയിൽ സ്വാധീനമൊന്നും ചെലുത്തുന്നില്ലെന്ന് ഗവേഷണ റിപ്പോർട്ട്‌ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...  (6 minutes ago)

"ഉടൻ" ഗ്രീൻലാൻഡ്  (9 minutes ago)

രണ്ടരമാസം മുമ്പ് പിതാവ് മരിച്ചു... ആ വേർപാടിന്റെ വേദന അണയുമുമ്പേ മകനും....  (11 minutes ago)

കാരക്കാസിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (25 minutes ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (35 minutes ago)

കാമുകിയെ കൊന്ന ശേഷം ഇന്ത്യയിലേക്ക് കടന്ന് കാമുകൻ  (39 minutes ago)

പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം...  (47 minutes ago)

ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ....  (1 hour ago)

ഇന്നു മുതൽ ​ഗതാ​ഗത നിയന്ത്രണം..  (1 hour ago)

സാമ്പത്തിക ജാഗ്രത! ചെയ്ത നന്മ ദോഷമാകും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക! (Pisces focus)  (1 hour ago)

സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു...  (2 hours ago)

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...  (2 hours ago)

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (2 hours ago)

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (2 hours ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (3 hours ago)

Malayali Vartha Recommends