സര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് ആരോഗ്യമന്ത്രിയുടെ സമഗ്രമായ ചികിത്സപദ്ധതിയായ 'ആരോഗ്യം ആനന്ദം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീ സംഘടനകളുടെ ആദ്യത്തെ രോഗ നിര്‍ണയ ക്യാമ്പ്

സര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് ആരോഗ്യമന്ത്രിയുടെ സമഗ്രമായ ചികിത്സപദ്ധതിയായ 'ആരോഗ്യം ആനന്ദം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീ സംഘടനകളുടെ ആദ്യത്തെ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ലോകത്തെ ഏറ്റവും വലിയ സ്ത്രീ സംഘടനയായ ഇന്റര്‍നാഷണല്‍ ഇന്നര്‍വീല്‍ ക്ലബ്ബിന്റെ ട്രിവാന്‍ഡ്രം നോര്‍ത്ത് ക്ലബ്ബാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആരോഗ്യമന്ത്രി വീണജോര്‍ജ് പോസ്റ്റര്‍ പ്രകാശനം ചെയ്തു തുടക്കം കുറിച്ച രോഗനിര്‍ണയ ക്യാമ്പ്, വേട്ടമുക്ക് അംഗന്‍വാടിയില്‍ വച്ചു നടത്തപ്പെട്ടു. പിആര്‍എസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ആണ് ക്യാമ്പ് നടത്തിയത്. ഇന്നര്‍വീല്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം നോര്‍ത്ത് പ്രസിഡന്റ് ശൈലജ ശരത്ത്, സെക്രട്ടറി ലതിക നായര്‍, കമ്മ്യൂണിറ്റി സര്‍വീസ് കണ്‍വീനര്‍ അഞ്ജിത എന്നിവരും മറ്റു ക്ലബ് മെമ്പേഴ്‌സും പങ്കെടുത്തു.
രോഗനിര്‍ണയ ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമായിരുന്നു. നൂറോളം സ്ത്രീകള്‍ ഈ അവസരം പ്രയോജനപ്പെടുത്തി. സ്ത്രീ സംഘടനകളുടെ കൂട്ടായ്മയുടെ തുടക്കമാണിത്.ഇനിയും എല്ലാ സംഘടനകളും ഇതില്‍ പങ്കാളികളാവും.
https://www.facebook.com/Malayalivartha