Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് പ്രമേഹ ചികിത്സാവിദഗ്ധരുടെ കണ്ടെത്തല്‍

20 JULY 2026 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് പ്രമേഹ ചികിത്സാവിദഗ്ധരുടെ കണ്ടെത്തല്‍. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡയബറ്റിസ് ആന്‍റ് ടെക്നോളജിയില്‍  (ഐജെഡിറ്റി) ഉടന്‍ പ്രസിദ്ധീകരിക്കുന്ന  പ്രമേഹരോഗികളില്‍ ഡെങ്കി പ്രതിരോധ കുത്തിവെപ്പിന്‍റെ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്. പ്രമേഹ ചികിത്സയില്‍ ഡെങ്കി വാക്സിനേഷന്‍ സംയോജിപ്പിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
കോവളത്തെ ഉദയ് സമുദ്രയില്‍ അടുത്തിടെ നടന്ന ജെപിഇഎഫിന്‍റെ (ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം) 14-ാമത് വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷനില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഈ മാര്‍ഗരേഖയുടെ കവര്‍ പ്രകാശനം ചെയ്തു.

ഡോ. ജ്യോതിദേവ് കേശവദേവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുന്‍നിര പ്രമേഹ ചികിത്സാ വിദഗ്ധരായ ഡോ: സഞ്ജയ് കല്‍റ, ഡോ. അനൂപ് മിശ്ര, ഡോ. ബന്‍ഷി സാബു, ഡോ. ശശാങ്ക് ആര്‍. ജോഷി, ഡോ. അനുജ് മഹേശ്വരി, ഡോ. അമിത് ഗുപ്ത, ഡോ. രാകേഷ് പരീഖ്, ഡോ. മനോജ് ചൗള, ഡോ. സുനില്‍ ഗുപ്ത, ഡോ. അഞ്ജന രഞ്ജിത്ത് മോഹന്‍, ഡോ. സഞ്ജയ് അഗര്‍വാള്‍ എന്നിവരും  ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐഡിഎഫ് ) യൂറോപ്പിന്‍റെ നിയുക്ത പ്രസിഡന്‍റ്  ഡോ. നിതി പാലുമാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാനുഗതമായി വര്‍ദ്ധിക്കുന്നത് രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തി രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ കാരണമാകും. പ്രമേഹമുള്ളവരില്‍ ഡെങ്കി അണുബാധ ഗുരുതരമാകാന്‍ ഇത് വഴിയൊരുക്കുമെന്ന് മാര്‍ഗരേഖ മുന്നറിയിപ്പ് നല്‍കുന്നു.

പ്രമേഹ രോഗികളിലെ 'സൈറ്റോകൈന്‍ സ്റ്റോം' എന്നറിയപ്പെടുന്ന അനിയന്ത്രിതമായ ഹൈപ്പര്‍-ഇന്‍ഫ്ളമേറ്ററി രോഗപ്രതിരോധ പ്രതികരണത്തിന് ഇത്തരം അണുബാധ കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയര്‍ന്നു നില്‍ക്കുന്നതിലൂടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളില്‍ കേടുപാടുണ്ടാക്കുകയും ചെയ്യും. ഒരിക്കല്‍ ഡെങ്കി വൈറസ് ബാധിച്ചവര്‍ 'സൈറ്റോകൈന്‍ സ്റ്റോം' എന്ന അവസ്ഥയിലൂടെ കടന്നുപോകും. ഇത് ഡെങ്കി ഹെമറാജിക് പനിയ്ക്കും ആന്തരിക രക്തസ്രാവത്തിനും ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നറിയപ്പെടുന്ന പെട്ടെന്ന് താഴ്ന്നു പോകുന്ന രക്തസമ്മര്‍ദ്ദത്തില്‍ ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുമെന്നും പ്രബന്ധത്തില്‍ പറയുന്നു.

നിലവിലെ ക്ലിനിക്കല്‍ ചികിത്സാരീതിയിലെ വിടവ് നികത്തുന്നതിനായി പ്രമേഹ ചികിത്സയില്‍ ആധുനിക ഡെങ്കി വാക്സിനേഷന്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത മാര്‍ഗരേഖ ഉയര്‍ത്തിക്കാട്ടുന്നു.

ടകേഡ വികസിപ്പിച്ചെടുത്ത ടിഎകെ- 003 വാക്സിന്‍ (ആഗോളതലത്തില്‍ ക്യുഡെന്‍ങ്ക എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്നു) പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രബന്ധത്തില്‍  പരാമര്‍ശിക്കുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന ക്ലിനിക്കല്‍ പഠനങ്ങളിലെ വിവരങ്ങള്‍ പ്രകാരം ടിഎകെ- 003 വാക്സിന്‍ ഉപയോഗിക്കുന്നതിലൂടെ 84 ശതമാനം മുതല്‍ 90 ശതമാനം വരെ രോഗബാധയില്‍ കുറവ് വരുത്തുമെന്നും രോഗികള്‍ക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ടകേഡ വികസിപ്പിച്ച വാക്സിന്‍ ഡെങ്കി വൈറസിന്‍റെ നാല് പ്രധാന സെറോടൈപ്പുകള്‍ക്കെതിരെയും വളരെ ഫലപ്രദമാണ്. പഴയ വാക്സിന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു രോഗിക്ക് മുമ്പ് ഡെങ്കി ബാധിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഈ നൂതന പ്ലാറ്റ്‌ഫോം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. രക്തപരിശോധനയുടെ സങ്കീര്‍ണ്ണമായ മള്‍ട്ടി-സ്റ്റെപ്പ് സ്ക്രീനിംഗ് പ്രക്രിയ, വലിയ ചെലവുകള്‍, പരിശോധനയിലെ കാലതാമസം എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു.

നിലവില്‍ 42 രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുള്ള ഈ വാക്സിന്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കും.

ഡെങ്കിപ്പനി പടരുന്ന സമയത്ത് ഏറ്റവും ദുര്‍ബലരാകുന്നവരാണ് പ്രമേഹരോഗികളെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഡെങ്കിപ്പനി പ്രതിരോധ കുത്തിവയ്പ്പ് പ്രമേഹ പരിചരണത്തില്‍ സംയോജിപ്പിക്കുന്നത് ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെ ഗുരുതര രോഗാവസ്ഥയും ആശുപത്രിവാസവും കുറയ്ക്കുന്നതിന് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ വാക്സിനേഷന്‍ കാര്യക്ഷമമായി നടത്താനാകും.

പതിവ് പ്രമേഹ പരിശോധനയ്ക്കിടെ നല്‍കുന്ന ലളിതവും സമ്മര്‍ദ്ദരഹിതവുമായ ഒരു കുത്തിവയ്പ്പ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികളായ വ്യക്തികളെ മാരകമായ ഡെങ്കി ഭീഷണിയില്‍ നിന്ന് സംരക്ഷിക്കും. അടിസ്ഥാനപരമായി ആരോഗ്യ പ്രതിരോധ സാധ്യതകളെ ഇതിലൂടെ പുനര്‍നിര്‍വചിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഡെങ്കിപ്പനി തുടരുന്ന പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് പ്രമേഹരോഗികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വാക്സിനേഷന്‍ സഹായകമാകുമെന്നും മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു.
"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (34 minutes ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (46 minutes ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (1 hour ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (1 hour ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (1 hour ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (2 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (2 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (2 hours ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (3 hours ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (3 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (4 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (4 hours ago)

Malayali Vartha Recommends