വയറു ചാടുന്നത് സൗന്ദര്യപ്രശ്നം മാത്രമല്ല; ആരോഗ്യ പ്രശ്നം കൂടിയാണ്; ഇതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്

പ്രായഭേദമന്യേ എല്ലാവർക്കുമുള്ള ഒരു പ്രധാന പ്രശ്‌നമാണ് വയര്‍ ചാടുന്നു എന്നത്. സ്ത്രീകളായിരുന്നാലും പുരുഷന്മാരായിരുന്നാലും അവരെ ഏറെ അലട്ടുന്ന പ്രശ്നം. ഒരു പരിധിവരെ എല്ലാവരും സൗന്ദര്യ പ്രശ്നമായാണ് വയറുചാടലിനെ കാണുന്നത്.എന്നാൽ ഇതൊരു ആരോഗ്യപ്രശ്നം കൂടിയാണ്.
ഭക്ഷണരീതിയിലുള്ള മാറ്റവും വ്യായായ്മയില്ലായ്മയും വയറു ചാടാനുള്ള കാരണങ്ങളാണ്. സ്ത്രീകള്‍ക്ക് പ്രസവം പ്രത്യേകിച്ച് സിസേറിയന്‍ ആണെങ്കിൽ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്. അമിതമായ മദ്യപാനം പുരുഷന്മാരിലെ വയറുചാടലിന് കാരണമാകുന്നു. വ്യായാമം ചെയ്യാതെ മടി പിടിച്ചിരിയ്ക്കുന്നത്, ശരീരമനങ്ങാതെ ഇരിക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണങ്ങളിലൊന്നാണ്. ഇടയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരുണ്ട്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമെല്ലാം. ഇതുമൂലം വയര്‍ കൂടും.
സ്‌ട്രെസ് വയര്‍ ചാടാനുള്ള ഒരു കാരണമാണ്. സ്‌ട്രെസ് കൂടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും.ഇത് തടിയും വയറ്റില്‍ കൊഴുപ്പും വര്‍ദ്ധിക്കാന്‍ ഇട വരുത്തും. പ്രോട്ടീന്‍ ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിപ്പിക്കാന്‍ അത്യാവശ്യമാണ്. അപചയപ്രക്രിയ കൊഴുപ്പു കത്തിച്ചു കളയും. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.
സമയനിഷ്ഠയില്ലാതെ ഭക്ഷണം കഴിക്കുന്നത് വയര്‍ ചാടിയ്ക്കുന്ന മറ്റൊരു ശീലമാണ്. ഇങ്ങനെ വരുമ്പോള്‍ അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയാതെ ശരീരം കൊഴുപ്പു സംഭരിച്ചു വയ്ക്കും. ഇത് ആവശ്യാനുസരണം ഊര്‍ജമാക്കി മാറ്റാന്‍ വേണ്ടിയാണ്. രാത്രി കഴിച്ചയുടനെ പെട്ടെന്നു പോയി കിടക്കുന്ന ശീലവും വയര്‍ ചാടിയ്ക്കുന്ന ഒന്നു തന്നെ. വയറ്റിനുള്ളില്‍ വെള്ളം തടഞ്ഞു നിര്‍ത്താനും വയര്‍ ചാടാനും ഉപ്പിന്റെ അമിതമായ ഉപയോഗം ഇടയാക്കുകയും ചെയ്യും.
തൈര് ദിവസവും കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇതു സഹായിക്കും. കൂടുതല്‍ വെള്ളം കുടിച്ചാല്‍ വയര്‍ കൂടുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്.
ദിവസവും ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ഇതിലൂടെ വയര്‍ കുറയ്ക്കാനാകും. അതുപോലെ ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം. ഇത് ദഹനം അനായാസമാക്കുകയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുനോക്കിയാല്‍ ക്രമേണ വയര്‍ കുറയും.
https://www.facebook.com/Malayalivartha