സ്വയംഭോഗം ഗുണമോ ദോഷമോ?

ഇത് ഭൂരിഭാഗം ആളുകളുടേയും പ്രത്യേകിച്ച് കൗമാരക്കാരുടെ ഇടയിലെ സംശയം തന്നെയാണ്. സ്വയംഭോഗം ആരോഗ്യത്തിന് ദോഷകരമല്ല. ഇതിന് ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ അധികമായാല്‍ എന്തും ദോഷകരമാണ്. അത് ഇക്കാര്യത്തിലും ബാധകമാണ്. സ്വയംഭോഗം അമിതമാകുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ മനസിലാക്കുക. സ്വയംഭോഗം അമിതമാകുന്നതിന്റെ ഒരു ലക്ഷണം അത് പരിധി ലംഘിക്കുന്നതാണ്.
ദിവസം എത്ര തവണ ചെയ്യുന്നു എന്നതിന് പരിധിയില്ല. എന്നാല്‍ അത് നിങ്ങള്‍ക്ക് പരുക്കേല്‍ക്കുന്ന വിധത്തിലായാല്‍ കുറയ്ക്കണം. സ്വയംഭോഗം ഒരു തവണ ചെയ്താലും വീണ്ടും ചെയ്യണമെന്ന തോന്നലുണ്ടാവും. തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നല്‍ സ്വയംഭോഗം അമിതമാകുന്നതിന്റെ ലക്ഷണമാണ്. ലൈംഗികബന്ധത്തിലും ഉണര്‍ച്ച ലഭിക്കില്ല. ശരീരത്തിന് ആവശ്യത്തിന് ബീജം വീണ്ടെടുക്കാനാവാതെ വരുന്നതിനാലാണ് മിക്കവാറും ഇത് സംഭവിക്കുക. അമിതമായ സ്വയംഭോഗം മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലിനുള്ള കാരണം ഇത് മാത്രമല്ലെങ്കിലും പെട്ടന്നുള്ള മുടികൊഴിച്ചിലിന് ഇതും ഒരു കാരണമാണ്. ഒരു ദിവസം പോലും സ്വയംഭോഗം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല.
ഏത് സ്ഥലത്തും, ഏത് സാഹചര്യത്തിലുമായിരുന്നാലും നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാനാവില്ല. മിക്കപ്പോഴും നിങ്ങള്‍ സ്വയംഭോഗം ചെയ്യുന്നത് വികാരം കൊണ്ടല്ല, ഒരു ശീലമായാവും. ഒരു തവണ ചെയ്താലും നിങ്ങള്‍ക്ക് തൃപ്തിയാവില്ല. ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടാകും. രാത്രി വൈകിയും വീണ്ടും സ്വയംഭോഗം ചെയ്യണമെന്ന തോന്നുലുണ്ടാകുന്നത് അത് അമിതമാകുന്നതിന്റെ ലക്ഷണമാണ്.
എത്രകാലം ചെയ്യാതിരിക്കാനാവും എന്ന് ശ്രമിക്കാനായി നിങ്ങള്‍ സ്വയംഭോഗം ഒഴിവാക്കാന്‍ നോക്കുകയും ഓരോ തവണയും അത് പരാജയപ്പെടുകയും ചെയ്യും. നിരവധി ലൈംഗികപങ്കാളികളുണ്ടെങ്കിലും സെക്‌സില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കില്ല. ഇത് നിങ്ങളുടെ സ്വയംഭോഗം കൂടുന്നതിന്റെ ലക്ഷണമാണ്. ലൈംഗിക ബന്ധത്തേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടും. പങ്കാളിയുമായുള്ള ബന്ധം ഒഴിവാക്കും. നിങ്ങളുടെ കൈകളേക്കാള്‍ സംതൃപ്തി നല്കാന്‍ മറ്റൊന്നിനുമാകില്ല.
https://www.facebook.com/Malayalivartha