എല്ലാ ഇ.എസ്.ഐ ആശുപത്രികളിലും ഇ.എസ്.ഐ ഗുണഭോക്താക്കളല്ലാത്തവര്‍ക്കും ചികിത്സ ലഭ്യമാകാന്‍ വഴിയൊരുങ്ങുന്നു

എല്ലാ ഇ.എസ്.ഐ ആശുപത്രികളിലും ഇ.എസ്.ഐ ഗുണഭോക്താക്കളല്ലാത്തവര്‍ക്കും ചികിത്സ ലഭ്യമാകാന്‍ വഴിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം നേരത്തേ തന്നെ ഇ.എസ്.ഐ കോര്‍പറേഷന്‍ എടുത്തിരുന്നെങ്കിലും രാജ്യവ്യാപകമായി നടപ്പാക്കിയിരുന്നില്ല. വിഷയം ഇ.എസ്.ഐ കോര്‍പറേഷന്റെ കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ചയാവുകയും എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്ന നിലപാടിലെത്തുകയുമായിരുന്നു.
മികച്ച സൗകര്യങ്ങളുള്ള ഇ.എസ്.ഐ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയുടെ സേവനം സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ിലവില്‍ ഹരിയാന, ഹിമാചല്‍പ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഇ.എസ്.ഐ അംഗങ്ങള്‍ക്ക് സൗജന്യമായും പദ്ധതിയില്‍പെടാത്തവര്‍ക്ക് കുറഞ്ഞ ഫീസ് ഈടാക്കിയും ചികിത്സ നല്‍കുന്നുണ്ട്. അതാതിടങ്ങളിലെ സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ടാണിത്.
കേന്ദ്രാനുമതി ലഭിക്കുന്നതോടെ എല്ലാവര്‍ക്കും ചികിത്സയെന്ന നയം മുഴുവന്‍ സംസ്ഥാനങ്ങളിലും കാര്യക്ഷമമായി നടപ്പാക്കാനാവും. കേന്ദ്ര നിയമ, ആരോഗ്യ മന്ത്രാലയങ്ങളുടെ പരിശോധനക്ക് ശേഷം കേന്ദ്ര തൊഴില്‍മന്ത്രാലയം പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്നാണ് സൂചന. സംസ്ഥാനങ്ങളില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സൊസൈറ്റികള്‍ രൂപവത്കരിക്കല്‍, കുടൂതല്‍ ഡിസ്‌പെന്‍സറികള്‍ ആറ് കിടക്കകളുള്ള ആശുപത്രികളാക്കി ഉയര്‍ത്തല്‍, ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളില്‍നിന്ന് യു.ജി/പി.ജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവരുടെ സേവനം ഇ.എസ്.ഐ ആശുപത്രികളിലും ഡിസ്‌പെന്‍സറികളില്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ തീരുമാനങ്ങള്‍ക്കും കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha