കുളിയും മുടി സംരക്ഷണവും...

കുളിക്കുന്ന കാര്യത്തിൽ മലയാളികളെ കടത്തിവെട്ടാൻ ആരുംതന്നെയുണ്ടാകില്ല. മിക്കവാറും മലയാളികൾ രണ്ടുനേരം കുളിക്കുന്നവരാണ്. മലയാളികളുടെ കുളിപ്രിയം ഏറെ പ്രസിദ്ധമാണ്. മലയാളികളുടെ കുളിയെ നീരാട്ടെന്നും വിശേഷിപ്പിക്കാം. ദൈർഘ്യം കൂടിയ കുളിയാണ് ഈ വിശേഷണത്തിന് കാരണം. മുടിയുടെ ആരോഗ്യത്തിനും മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം വെറും കുളിയാണ്.
കുളിയിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം നേടിയെടുക്കുവാൻ കഴിയും. കുളിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും ഒരു പരിധിവരെ നമുക്ക് പരിഹരിക്കുവാൻ കഴിയും. ഇടക്കിടക്ക് ഷാമ്പൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആഴ്ചയില്‍ കൂടിപ്പോയാല്‍ രണ്ട് തവണ മാത്രം ഷാമ്പൂ ഉപയോഗിക്കുക. ദിവസവും ഉപയോഗിക്കുന്നത് മുടിക്ക് ദോഷം നല്‍കുന്നു. കുളിക്കുന്ന സമയം കുറക്കുക കൂടുതല്‍ സമയം മുടി കഴുകുന്നതിനായി കൊടുക്കാതിരിക്കുക. കാരണം കൂടുതല്‍ സമയമെടുത്ത് മുടി കഴുകുന്നത് മുടിയുടെ സ്വാഭാവികതയെ ഇല്ലാതാക്കുന്നു.
പലരും മുടി കൃത്രിമമായ രീതിയില്‍ ഉണക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉണക്കുന്നത് മുടിയുടെ ആരോഗ്യത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃത്രിമമായി ഉണക്കാതിരിക്കുക. അതുപോലെതന്നെ ചൂടുവെള്ളം ഇട്ട് ഒരിക്കലും മുടി കഴുകാതിരിക്കുക. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയത്തേയും ഇല്ലാതാക്കുന്നു. മാത്രമല്ല മുടി ചകിരി നാര് പോലെയാവാനും ഇത് കാരണമാകുന്നു. അത് കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നല്ല തണുത്ത വെള്ളത്തില്‍ മാത്രം മുടി കഴുകുക.
ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ മുടി വളരാനല്ല പലരും ഷാമ്പൂ ഉപയോഗിക്കുന്നത്. എക്‌സ്പര്‍ട്ടുകള്‍ പറയുന്നത് മുടിയിലെ അഴുക്കും പൊടിയും മാറ്റി മുടിക്ക് ആരോഗ്യവും കരുത്തും നിറവും നല്‍കാന്‍ ഷാമ്പൂവിന് കഴിയും എന്നാണ്. എന്നാല്‍ വീര്യം കുറഞ്ഞ ഷാമ്പൂ ആണ് എപ്പോഴും ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടത്. മാക്‌സിമം 10 മിനിട്ട് മാത്രമേ മുടി കഴുകാന്‍ സമയം എടുക്കാവൂ.
മുടിയില്‍ കണ്ടീഷണര്‍ ഇടാന്‍ ശ്രദ്ധിക്കുക. ഷാമ്പൂ ചെയ്ത് കണ്ടീഷണര്‍ ഇട്ടില്ലെങ്കില്‍ അത് മുടിക്ക് ആരോഗ്യം ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുളിക്കുന്നതിനു മുന്‍പായി മുടി കട്ടകെട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കുളിക്കുന്ന സമയത്ത് കട്ടകെട്ടിയ മുടിയാണെങ്കില്‍ അത് മുടി ഇടക്ക് നിന്ന് പൊട്ടിപ്പോവാന്‍ കാരണമാകുന്നു.
https://www.facebook.com/Malayalivartha