ഈ സൗന്ദര്യ വസ്തുക്കൾ ഗർഭിണികൾ ഉപയോഗിക്കരുത്...

സൗന്ദ്യക്കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ് സ്ത്രീകൾ. എപ്പോഴും ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവർ. മറ്റുള്ളവരുടെ ആകർഷണം ലഭിക്കുന്നതിനും ആത്മവിശ്വാസം കിട്ടുന്നതിനുംവേണ്ടിയാണ് സാധാരണ സ്ത്രീകൾ മേക്കപ്പ് ഇടുന്നത്. പഴയകാലത്ത് വീട്ടുവൈദ്യങ്ങൾ മാത്രമാണ് സ്ത്രീകൾ പരീക്ഷിച്ചിരുന്നതെങ്കിൽ ഇന്ന് സൗന്ദര്യം കൂട്ടാൻ എത്ര കെമിക്കലാണെങ്കിലും പാർശ്വഫലങ്ങളെ കുറിച്ച് പോലും ചിന്തിക്കാതെയാണ് ഉപയോഗിക്കുന്നത്.
പുരുഷനെ അപേക്ഷിച്ച് സ്ത്രീ തന്റെ സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ട്. അതുപോലെതന്നെ, സ്ത്രീകളെയാണ് സൗന്ദര്യത്തിന്റെ പ്രതീകമായി പരിഗണിച്ചിരിക്കുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സ്ത്രീയുടെ മാത്രം പ്രത്യേകതയാണ്. പലപ്പോഴും അമിത ഉപയോഗം പല തരത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുത്. ഗര്‍ഭിണികള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്.
ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ചര്‍മ്മത്തിന്റെ തവിട്ട് നിറം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ഡി.എച്ച്.എയെ (ഡൈഹൈഡ്രോക്‌സ്യാസെറ്റോണ്‍) ചര്‍മ്മത്തിന്റെ തവിട്ട് നിറമകറ്റാന്‍ അഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നത് ക്യാന്‍സറിന് കാരണമാകും. ഗര്‍ഭകാലത്ത് ഇത്തരം രോഗങ്ങൾ പിടിപെടാൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇതുപോലുള്ള ചികിത്സകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
സ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം കുഞ്ഞിന്റെ ഹോര്‍മോണ്‍ വികസനത്തെ ബാധിക്കും. അതിനാല്‍ തന്നെ കടുപ്പമേറിയ പെര്‍ഫ്യൂമുകള്‍, ഡിയോഡൊറന്റ്, റൂംഫ്രഷ്‌നറുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക. നെയില്‍ പോളിഷ് ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നതും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണര്‍ത്തുന്നു. ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെ വലിയ ദോഷമാണ് നല്‍കുന്നത്.
ഗര്‍ഭകാലത്ത് ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഇവ അലര്‍ജിയുണ്ടാക്കുകയും ചര്‍മ്മത്തിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വേണം ഗര്‍ഭിണികള്‍ ഇക്കാലത്ത് ഉപയോഗിക്കാന്‍. ഇത് പണം ലാഭിക്കുക മാത്രമല്ല, ദൂഷ്യവശങ്ങള്‍ കുറയ്ക്കുകയും ചെയ്യും. അതുപോലെതന്നെ ഗർഭിണിയായിരിക്കുമ്പോൾ ടാറ്റൂ ഉപയോഗിക്കരുത്. ടാറ്റൂ ശരീരത്തില്‍ അണുബാധയുണ്ടാക്കുകയും രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യുക. ഗര്‍ഭകാലത്ത് ഇതിന് സാധ്യത കൂടുതലാണ്. അതിനാല്‍ ടാറ്റൂ ഉപയോഗം പ്രസവശേഷമാകുന്നതാണ് നല്ലത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങളില്ലാതെ ഗര്‍ഭകാലം ആസ്വദിക്കാം. അതോടൊപ്പം കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കാം.
രോമം നീക്കം ചെയ്യാനുള്ള രാസവസ്തുക്കളില്‍ തിയോഗ്ലൈകോളിക് ആസിഡ് ഉള്‍പ്പെടുന്നുണ്ട്. ഗര്‍ഭകാലത്ത് തീരെ അനുയോജ്യമല്ലാത്ത ഒന്നാണിത്. ഇത്തരം ഉപദ്രവകാരികളായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പങ്കാളിയുടെ സഹായത്തോടെ രോമങ്ങള്‍ ഷേവ് ചെയ്യാം. ഇത് കുട്ടിക്ക് ദോഷകരമാവുകയുമില്ല. ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളില്‍ ഉയര്‍ന്ന തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ എന്‍സൈമുകളെ ബാധിക്കുകയും ചര്‍മ്മം ഇരുണ്ട് പോകാനിടയാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha