സന്ധിവാതം മാറാൻ...

മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന കോശജ്വലനമാണ് (വീക്കം) സന്ധിവാതം (Arthritis)[. ഇതു മൂലം സന്ധികളിൽ വേദനയും നീരുമുണ്ടാകുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാവാതെ ഉറച്ചുപോവുകയും ചെയ്യുന്നു.
നൂറില്പരം വ്യത്യസ്തതരത്തിലുള്ള സന്ധിവാതങ്ങളുണ്ട്. ഏറ്റവും സാധാരണ ഇനമായ ഓസ്റ്റിയോ ആർത്രൈറ്റിസ് വാർദ്ധക്യമോ, സന്ധിയിലെ അണുബാധയോ, പരിക്കോ മൂലമുണ്ടാകുന്ന ഒരുതരം സന്ധീക്ഷയമാണ് (degenerative joint disease). റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, സെപ്റ്റിക് ആർത്രൈറ്റിസ് എന്നിവ മറ്റുചില പ്രധാനപ്പെട്ട ഇനം സന്ധിവാതങ്ങളാണ്. സന്ധിവാതരോഗികളുടെ പ്രധാന പ്രശ്നം സന്ധിവേദനയാണ്. വേദന മിക്കപ്പോഴും ഒരു സന്ധിയിൽ സ്ഥിരമായുണ്ടായിരിക്കും. കോശജ്വലനവും, അസുഖവും പ്രായാധിക്യവും കാരണം സന്ധിക്കുണ്ടാകുന്ന കേടുപാടുകളും മറ്റുമാണ് വേദനയ്ക്ക് കാരണം.
അമേരിക്കൻ ഐക്യനാടുകളിൽ ശാരീരിക വൈകല്യമുണ്ടാകുന്നതിന്റെ ഏറ്റവും സാധാരണ കാരണം സന്ധിവാതമാണത്രേ. ദൈനം ദിന ജോലികൾ ചെയ്യാൻ സാധിക്കാതെ വരുന്ന രണ്ടു കോടി ആൾക്കാരുണ്ടത്രേ. ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുക, ഇടയ്ക്കിടെ ഡോക്ടറെ കാണേണ്ടി വരുക എന്നിങ്ങനെ പല പ്രശ്നങ്ങളും സന്ധിവാതരോഗികൾ നേരിടേണ്ടിവരുന്നുണ്ട്. പലർക്കും ഈ അസുഖം മൂലം വീട്ടിൽ തന്നെ കഴിയേണ്ടി വരുന്നുണ്ട്. ക്ലിനിക്കൽ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ എന്നിങ്ങനെയുള്ള പരിശോധനകളും രക്തപരിശോധനയും ചിലപ്പോൾ ആവശ്യമായി വരും. വേദനയുടെ വിശദാംശങ്ങൾ പലതരം സന്ധിവാതങ്ങളിൽ വ്യത്യസ്തമായിരിക്കും. ഉറക്കമുണരുന്ന സമയത്താണ് റൂമറ്റോയ്ഡ് ആർത്രറ്റിസിന്റെ വേദന കൂടുതലായി കാണുന്നത് - ഇതോടൊപ്പം സന്ധി ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുമുണ്ടാവും. അസുഖത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പുലർച്ചെ കുളികഴിഞ്ഞാൽ രോഗികൾക്ക് വേദനയനുഭവപ്പെടാറില്ല. ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന അസുഖത്തിൽ വ്യായാമത്തിനു ശേഷം വേദന കൂടുകയാണ് ചെയ്യുക. പ്രായമായവർ ചലനങ്ങളിൽ മിതത്വം കാണിച്ച് വേദന കുറയ്ക്കാൻ ശ്രമിക്കുമ്പോൾ കുട്ടികൾ വേദനയുള്ള കൈയ്യോ കാലോ ഉപയോയിക്കാതിരിക്കുകയാണ് ചെയ്യുക.
രോഗത്തിന്റെ ചരിത്രം രോഗനിർണയത്തിൽ സഹായകമാവും. എപ്പോഴാണ് തുറങ്ങിയത്, അസുഖം എത്ര പെട്ടെന്നാണ് മൂർച്ഛിച്ചത്, ഏതൊക്കെ സന്ധികളാണ് വേദനയുള്ളവ, ശരീരത്തിന്റെ രണ്ടുവശത്തും വേദനയുണ്ടോ, പുലർച്ചെ സന്ധികളനക്കാൻ ബുദ്ധിമുട്ടുണ്ടോ, തൊടുമ്പോൾ വേദനയുണ്ടോ, എന്തൊക്കെ കാരണങ്ങളാലാണ് വേദന കുറയുന്നതും കൂടുന്നതും, ശാരീരികമായുള്ള മറ്റു രോഗലക്ഷണങ്ങൾ എന്തൊക്കെ, എന്നിങ്ങനെയുള്ള വിവരങ്ങൾക്ക് പ്രാധാന്യമുണ്ട്. വീട്ടില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കരുത്. ധാരാളം വെള്ളം കുടിച്ച് കൊണ്ടിരിക്കണം. ഇതും സന്ധിവേദനയെ പ്രതിരോധിക്കുന്നു. ആരോഗ്യത്തിനും മികച്ച ഒന്നാണ്. കടുക് അരച്ച് സന്ധിവേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവന്‍ ഇത് കാലില്‍ അരച്ചിടുക. വേദനയുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും.
ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം കുടിക്കുന്നത് സന്ധിവേദനക്ക് അശ്വാസം നല്‍കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ശീലമാക്കുക. ഇത് സന്ധിവേദനക്ക് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്. ഇത് സന്ധിവാതത്തെ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എപ്‌സം സാള്‍ട്ട് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ചൂടുപിടിയ്ക്കുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് വളരെയധികം ആശ്വാസമാണ്. ദിവസവും വൈകുന്നേരം ഇത് ശീലമാക്കുക. ഇത് സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സന്ധിവേദന മാറാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ചെറി കഴിയ്ക്കുന്നത്. ദിവസവും പത്ത് ചെറി വീതം കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.
ബേക്കിംഗ് സോഡ ചെറിയ രീതിയില്‍ ശരീരത്തിലെ യൂറിക് ആസിഡിനെ കുറക്കുന്നു. യൂറിക് ആസിഡ് ആണ് പലപ്പോഴും സന്ധിവേദനക്ക് കാരണം. അതുകൊണ്ട് തന്നെ അതില്‍ കുറവ് വരുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ എന്നും മുന്തിരി ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതും സന്ധിവേദനക്ക് ആശ്വാസം കണ്ടെത്താന്‍ സഹായിക്കുന്നു. തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുക. ഇത് സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും പഴം കഴിക്കുന്നത് ശീലമാക്കുക. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം ന്ധിവേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഭക്ഷണത്തോടൊപ്പം തന്നെ പഴം ശീലമാക്കുക.
https://www.facebook.com/Malayalivartha