Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

കറ്റാർ വാഴ ജ്യൂസിന്റെ ഗുണങ്ങൾ

22 MAY 2018 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്, ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...

ലളിതമായി പറഞ്ഞാൽ കറ്റാർ വാഴയിൽ നിന്നും എടുക്കുന്ന ജ്യൂസ്.ലോകമെമ്പാടും ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന ഈ ചെടി അലങ്കാരത്തിനും,വീട്ടിനകത്തു വയ്ക്കാനും മറ്റു പല ഗുണകരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇതിന്റെ ജ്യൂസ് ആരോഗ്യത്തിനും ചർമ്മത്തിനും വളരെ ഗുണകരമാണ്.ചർമ്മത്തിലെ ലോഷനും,എണ്ണ ,മരുന്നുകൾ,സൗന്ദര്യ വസ്തുക്കൾ എന്നിവ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. ഹിന്ദിയിൽ ഗ്രിത്കുമാറി എന്നും തമിഴിൽ കതലായി എന്നും ഈ ചെടിയെ വിളിക്കുന്നു.ഈ ചെടിയുടെ ജ്യൂസിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്.

ഞങ്ങൾ തുടക്കത്തിൽ ചോദിച്ച ചോദ്യം തന്നെ ചോദിക്കുകയാണ് ഈ ജ്യൂസ് നമുക്ക് നല്ലതാണോ? ഇതിനുള്ള ഉത്തരം പറയുന്നതിന് മുൻപ് ഈ ചെടിയുടെ ജ്യൂസിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട് എന്നറിയാം.കറ്റാർ വാഴയിൽ 75 ഓളം സജീവ ഘടകങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഇവയിൽ വിറ്റാമിൻ ,മിനറലുകൾ,എൻസൈമുകൾ ,പഞ്ചസാര,അമിനോ ആസിഡ്,സാലിസിക് ആസിഡ്,ലിഗ്നിൻ,സാപോണിൻസ്തുടങ്ങിയവ. ഇതിലെ വിറ്റാമിനുകൾ ചുരുക്കി പറയുകയാണെങ്കിൽ വിറ്റാമിൻ എ,സി ,ഇ,ഫോളിക് ആസിഡ്,വിറ്റാമിൻ ബി 12 കോളിൻ എന്നിവയാണ്.കറ്റാർ വാഴയിൽ കാൽസ്യം, കോപ്പർ, മഗ്നീഷ്യം ,മംഗനീസ്‌, സെലേനിയം, സോഡിയം,സിങ്ക്,പൊട്ടാസ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.

ഗവേഷകരും കറ്റാർ വാഴയുടെ ഗുണങ്ങളെപ്പറ്റി ധാരാളം പറയുന്നുണ്ട്.അതുപോലെതന്നെ വിരുദ്ധമായ അഭിപ്രായങ്ങളും ഉണ്ട്.മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ട ചില ഗുണങ്ങൾ മനുഷ്യരിൽ അനിശ്ചിതാവസ്ഥയിൽ ആണ്.ചില പഠനങ്ങളിൽ മൃഗങ്ങളിലും ദോഷവശങ്ങൾ കണ്ടിട്ടുണ്ട്.അതിനാൽ എല്ലാ വശങ്ങളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കറ്റാർ വാഴ ജ്യൂസിന് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്.ഹൃദയാരോഗ്യത്തിനും ഈ ചെടി മികച്ചതാണ്.ഇത് കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കും.

നമ്മുടെ ശരീരത്തിന്റെ പി ഹെച് ബാലൻസ് ചെയ്യുന്നു.ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ല ശ്വാസത്തിനും ഇത് മികച്ചതാണ്.ഗർഭാശയത്തെ ഉത്തെചിപ്പിക്കുകയും ആർത്തവത്തിനെ മെച്ചപ്പെടുത്തുകയും ചെയ്യും.പല ആയുർവേദ ഗ്രന്ഥങ്ങളിലും കറ്റാർ വാഴയുടെ ഗുണങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.ആയുർവ്വേദം പ്രകാരം കണ്ണിന്റെ ആരോഗ്യത്തിനും കണ്ണ് രോഗങ്ങൾ അകറ്റാനും ഇത് നല്ലതാണ്.മഞ്ഞപ്പിത്തത്തിനും ബ്രോങ്കൈറ്റിസിനും ആയുർവ്വേദം കറ്റാർ വാഴയെ ശുപാർശ ചെയ്യുന്ന കറ്റാർ വാഴ ജ്യൂസ് മറ്റു ചേരുവകൾ കൂടി ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

അത്തരത്തിൽ ഒന്നാണ് നെല്ലിക്ക.നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ 8 മടങ്ങു അധികം വിറ്റാമിനാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്.ഇത് നല്ലൊരു ആന്റി ഓക്സിഡന്റുമാണ്.ഇത് രണ്ടും ചേർത്ത് കഴിക്കുന്നത് ചർമ്മത്തിനും വീക്കം തടയാനും നല്ലതാണ്. നിങ്ങൾക്ക് കറ്റാർ വാഴ ജ്യൂസും തേനും ചേർത്ത് കഴിക്കാവുന്നതാണ്.ഇതിൽ പഞ്ചസാരയുടെ അളവ് കുറവും ഫ്യ്റോ ന്യൂട്രിയൻസും അടങ്ങിയിരിക്കുന്നു.കറ്റാർ വാഴ ജ്യൂസും നാരങ്ങാ നീരും നല്ല ഉന്മേഷം തരുന്ന ഒന്നാണ്.കിടക്കുന്നതിനു മുൻപ് കറ്റാർ വാഴ ജ്യൂസ് കഴിച്ചാൽ വയറിലെ കൊഴുപ്പ് നീങ്ങാൻ സഹായിക്കും.

ലോകത്തിന്റെ പല ഭാഗത്തും കറ്റാർ വാഴ ജ്യൂസിനെ കറ്റാർ വാഴ വെള്ളം എന്നാണ് പറയുന്നത്.അപ്പോൾ എവിടെയെങ്കിലും വച്ച് കറ്റാർ വാഴ വെള്ളം എന്ന് കേട്ടാൽ നിങ്ങൾക്ക് മനസിലാകുമല്ലോ

ഈ ജ്യൂസിന് ലാക്‌സറ്റീവ് ഗുണമുള്ളതിനാൽ ദഹനത്തിന് വളരെ ഗുണകരമാണ്.കുടലിലെ ബാക്ടീരിയയെ പരിപോഷിപ്പിക്കുകയും മലവിസർജ്ജനത്തിന് സഹായിക്കുകയും ചെയ്യും.വയറിലെ അൾസറും പരിഹരിക്കാൻ ഇത് ഗുണകരമാണ്. കറ്റാർ വാഴ ജ്യൂസ് ദഹന പാത വൃത്തിയാക്കുന്നു.ഇത് വയറിന്റെ അസ്വസ്ഥതകൾ നീക്കുന്നു.കറ്റാർ വാഴ ജ്യൂസിനെ വയർ പെട്ടെന്ന് ആഗീരണം ചെയ്യുന്നു.ഈ ജ്യൂസ് ഗാൾബ്ലാഡറിലെ ബൈലിന്റെ പ്രവർത്തനത്തെ ഉത്തേചിപ്പിക്കുന്നു .ഇത് കൊഴുപ്പിനെ വിഘടിപ്പിക്കുന്നു.

അല്ലെങ്കിൽ ഇവയെല്ലാം അടിഞ്ഞു മലബന്ധം ഉണ്ടാക്കും.ഒരു ഇറാനിയൻ പഠനം പറയുന്നത് ഇറിറ്റബിൾ ബൗൾ സിൻഡ്രം ഉള്ളവരിൽ കാണുന്ന വയറുവേദന കുറയ്ക്കും എന്നാണ്.ഇത്തരം രോഗികളിൽ കൂടുതൽ പഠനം നടത്തേണ്ടത് ആവശ്യമാണ്.ഇതിന്റെ ജ്യൂസ് മാത്രമല്ല കറ്റാർ വാഴ ചെടിയുടെ കറ മലബന്ധം അകറ്റുന്നു

മറ്റൊരു പഠനം പറയുന്നത് കറ്റാർ വാഴ റെപ്റ്റിക് അൾസറിനെ ചികിത്സിക്കാൻ മികച്ചതെന്നാണ്.ഇതിന് ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉണ്ട്.വയറിലെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് ഫ്ലോറി എന്ന ബാക്ടീരിയയാണ്.മറ്റൊരു ഇന്ത്യൻ പഠനത്തിൽ പറയുന്നത് ദഹനപ്രശനങ്ങൾ പരിഹരിക്കാൻ മറ്റൊരു പാർശ്വ ഫലങ്ങൾ ഇല്ലാതെ ഒന്നാണ് കറ്റാർ വാഴ ജ്യൂസ് എന്നാണ്.ഈ പഠനങ്ങൾ അധികവും ആളുകളുടെ പരീക്ഷണമാണ്.

ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതല്ല.അതിനാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. അൾസറേറ്റിവ് കൊളൈറ്റിസ് ഉള്ള രോഗികൾക്ക് ആന്റി ഇൻഫ്ളമേറ്ററി ആയി ഇത് പ്രവർത്തിക്കുന്നു.ഇത് ചിലപ്പോൾ വയറിളക്കം ഉണ്ടാക്കാം. അതിനാൽ സൂക്ഷിച്ചു ഉപയോഗിക്കുക. ഈ ജ്യൂസിന് ലാക്‌സറ്റീവ് ഗുണങ്ങൾ ഉണ്ട്.കറ്റാർ വാഴയിലെ ആന്ത്രകുനിയന്സ്,ബാർബലോൺ എന്നിവ മലവിസർജ്ജനത്തിന് സഹായിക്കുന്നു നിങ്ങളുടെ കോളനിൽ വെള്ളം ഇൻജെക്റ്റ് ചെയ്തു വൃത്തിയാക്കാൻ കറ്റാർ വാഴ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.ഇതിനെ എനിമ എന്ന് പറയുന്നു

കറ്റാർ വാഴയിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ വയറിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നു.ഒരു മെക്സിക്കൻ പഠനത്തിൽ പറയുന്നത് കറ്റാർ വാഴയിലെ ഈ ഗുണം എഡിമ ചികിത്സിക്കാൻ ഗുണകരമാണ് എന്നാണ്. നിറമില്ലാത്ത കറ്റാർ വാഴ ചർമ്മത്തിന്റെ വീക്കം കുറയ്ക്കാൻ നല്ലതാണ്.പോഡിയാട്രിക് അഥവാ പദത്തിന്റെ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നു . മറ്റൊരു ജർമ്മൻ പഠനത്തിൽ കറ്റാർ വാഴയുടെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് ഗുണകരമാണെന്ന് കണ്ടെത്തി.

കറ്റാർ വാഴ ജെൽ അൾട്രാ വയലറ്റ് രശ്മികൾ ഉണ്ടാക്കുന്ന എരിതിമ കുറയ്ക്കുന്നു പ്രമേഹ രോഗികളിൽ കാണുന്ന ഹോർമോണായ ഗിബ്ബറിലിന് കറ്റാർ വാഴ ജ്യൂസ് നിയന്ത്രിക്കുന്നു.വളരെ കുറച്ചു ആന്റി ഇൻഫ്ളമേറ്ററി കഴിവുള്ള പ്രമേഹമുള്ള മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ കറ്റാർ വാഴ ഇൻജക്ഷൻ കൊടുത്തപ്പോൾ അവയ്ക്ക് കൂടുതൽ ഇൻഫ്ളമേഷൻ കഴിവ് ലഭിച്ചതായി കണ്ടെത്തി.അകത്തെ വീക്കം കുറയ്ക്കാൻ മാത്രമല്ല വേദന കുറയ്ക്കാനും കറ്റാർ വാഴ സഹായിക്കും സന്ധിവാതം ഉള്ളവർക്കും കറ്റാർ വാഴ ഉത്തമമാണ്.പഠനപ്രകാരം ക്യാൻസർ അല്ലാത്ത വേദന ശമിപ്പിക്കാൻ കറ്റാർ വാഴ ഗുണകരമാണ്.

വാതസംബന്ധിയായ വേദനശമിപ്പിക്കാൻ ഇത് ഉത്തമമാണ്. കറ്റാർ വാഴ ജ്യൂസാണ് വാതത്തിന് മികച്ചതെന്ന് കണ്ടെത്താൻ വീണ്ടും പഠനങ്ങൾ ആവശ്യമാണ്.വേദനാജനകമായ വാതത്തിനു കറ്റാർ വാഴ നല്ലതാണ്. ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സന്ധികൾ ചലിപ്പിക്കാൻ സഹായിക്കും.കറ്റാർ വാഴ ജ്യൂസും ജെല്ലും ചേർത്ത് നിമുസ്ളിഡ് എമുജെൽ എന്ന രീതിയിൽ തയ്യാറാക്കുമ്പോൾ അതിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ റുമാറ്റോയിഡ് വാതത്തിനു ഗുണകരമാണ്.

ഒരു റിപ്പോർട്ട് പ്രകാരം 5 വർഷമായി നെഞ്ചു വേദനയോ ഹൃദ്രോഗമോ ഉള്ള 5000 രോഗികൾ കറ്റാർ വാഴ ഉപയോഗിച്ചപ്പോൾ വേദന കുറഞ്ഞതായി കാണപ്പെട്ടു.കൂടാതെ അവരുടെ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായി കണ്ടെത്തി എലികളിൽ നടത്തിയ ഒരു ഇന്ത്യൻ പഠനത്തിൽ കറ്റാർ വാഴ ഹൃദ്രോഗം ലഘൂകരിച്ചതായും എന്നാൽ ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോക്സോറുബിസിൻ എന്ന മരുന്ന് ഹരോദയത്തിനു ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നും കണ്ടെത്തി.

മറ്റൊരു പഠനത്തിൽ 12 ആഴ്ച കറ്റാർ വാഴ ഉപയോഗിച്ചപ്പോൾ കൊളസ്‌ട്രോൾ കൂടിയിരുന്ന രോഗികളിൽ 15 % വരെ കൊളസ്‌ട്രോൾ കുറഞ്ഞതായി കണ്ടെത്തി. മറ്റൊരു ഇന്ത്യൻ പഠനത്തിൽ കറ്റാർ വാഴയുടെ കാർഡിയോ പ്രൊട്ടക്ട്ടീവ് സ്വഭാവത്തെക്കുറിച്ചു പറയുന്നു.കറ്റാർവാഴ ശരിയായ പോഷണത്തോടൊപ്പം ഉപയോഗിക്കുമ്പോൾ രക്ത സമ്മർദ്ദവും പ്രമേഹവും കുറയുന്നതായി കണ്ടെത്തി

ഒരു ഇറാനിയൻ പഠനത്തിൽ കറ്റാർ വാഴ രക്തക്കുഴലുകൾ ചുരുങ്ങുന്നത് തടയുമെന്ന് കണ്ടെത്തി.ഈ ജ്യൂസ് കൊഴുപ്പ് അടിയുന്നത് തടയുന്നു.അങ്ങനെ പ്ലാക്ക് രൂപമാകുന്നത് തടയുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു കരളിന്റെ കൊളസ്‌ട്രോൾ കുറയ്ക്കാനും കറ്റാർ വാഴയ്ക്കാകും.

ഹെപ്പാറ്റിക് കൊളസ്‌ട്രോൾ 30 % കുറഞ്ഞതായി ഒരു ഗ്രൂപ്പിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി കറ്റാർ വാഴ ജ്യൂസ് കാപ്പിലറിയെ കൂടുതൽ വികസിപ്പിക്കുകയും ആർട്ടറിയുടെ ഭിത്തിയെ കൂടുതൽ വലുതാക്കുകയും ചെയ്യും.ഇതിലെ വിറ്റാമിൻ സി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.രക്തക്കുഴലുകൾക്ക് ആവശ്യമായ പ്രോട്ടീനായ കൊളാജന്റെ പ്രവർത്തനത്തിന് വേണ്ട ഒന്നാണ് വിറ്റാമിൻ സി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (35 minutes ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (1 hour ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (1 hour ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (2 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (2 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (2 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (3 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (4 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (4 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (4 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (5 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (5 hours ago)

Malayali Vartha Recommends