നോമ്പ് കാലത്തു ഇൻജക്‌ഷൻ എടുക്കാം

നോമ്പ് കാലത്തു ഇഞ്ചക്ഷന്‍ എടുക്കാന്‍ പാടില്ല എന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. അതിനു കാരണം സ്വാഭാവികമായി ശരീരത്തിലുള്ള ദ്വാരങ്ങള്‍ വഴി എന്തെങ്കിലും അകത്തേക്ക് പ്രവേശിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ എ ന്നാണ് വിശ്വാസം . ഒരു അസുഖം മാറ്റുന്നതിനായി പേശിയിലോ രക്തക്കുഴലിലോ തൊലിക്കടിയിലോ സൂചി വെക്കുന്നത് പുതിയതായി ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ആണ്. അതു കൊണ്ട് നോമ്പ് മുറിയില്ല.
ഒരിക്കലും വാക്സിന്‍ എടുക്കുന്നത് നോമ്പ് കളയില്ല. പരിശോധിക്കാനായി രക്തം നൽകുമ്പോഴും നോമ്പ് മുറിയില്ല.പ്രമേഹരോഗികള്‍ വളരെ ശ്രദ്ധിക്കണം .തുടര്‍ച്ചയായി ഭക്ഷണമില്ലാത്ത മണിക്കൂറുകളില്‍ ഇവര്‍ക്ക് രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയാനുള്ള സാധ്യത ഉണ്ട്.വീട്ടില്‍ ഗ്ലുക്കോമീറ്റര്‍ ഉണ്ടെങ്കില്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസമെങ്കിലും ഉച്ചക്കും മഗ്രിബിന് തൊട്ടു മുന്‍പും ബ്ലഡ് ഷുഗര്‍ ഒന്ന്‍ ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്.
ഷുഗര്‍ താഴുന്നതിന്റെ ലക്ഷണങ്ങളായ കൈ വിറക്കല്‍, ഞൊടിയിടയില്‍ വരുന്ന അമിതമായ വിയര്‍പ്പ്, ചുണ്ടിനു ചുറ്റും തരിപ്പ് തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അല്പം പഞ്ചസായോ മിഠായിയോ എടുത്ത് വായിലിടുക. . ഷുഗര്‍ ഒരു പരിധി വിട്ടാല്‍ ബോധക്ഷയവും മരണവും സംഭവിക്കും.നോമ്പ് തുറക്കാൻ നേരം ഒന്നോ രണ്ടോ കാരക്കയോ ഈന്തപ്പഴമോ കഴിക്കുന്നതിനും കുഴപ്പമില്ല
https://www.facebook.com/Malayalivartha