സൈക്കിൾ സവാരി ആരോഗ്യത്തിന് ഉത്തമം

നമ്മള്‍ എല്ലാവരു തന്നെ ചെറുപ്പകാലത്തെ സൈക്കള്‍ ഓടിക്കാന്‍ പഠിച്ചവരാണ്. ആ പ്രായത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റിയതും വില കുറഞ്ഞതുമായ ഒരു വാഹനം എന്ന നിലയ്ക്കാണ് നാം സൈക്കിളിനെ സ്‌നേഹിച്ച് തുടങ്ങുന്നത്. കൂട്ടുകാരോടെപ്പം സൈക്കിളില്‍ കറങ്ങുകയെന്നത് എല്ലാവരുടെയും കുട്ടികാലത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നായിരുന്നു.
എന്നാല്‍ വിനോദത്തിനപ്പുറത്ത് നമ്മുടെ ആരോഗ്യത്തെ പരിപോക്ഷിപ്പിക്കുന്ന നിരവധിയായ ഗുണങ്ങളുണ്ട് സൈക്ലിംഗിന്. ഇന്ന് ഒരു പാട് ആളുകളാണ് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി സൈക്ലിംഗ് ഒരു ശീലമാക്കി മാറ്റിയിരിക്കുന്നത്. സ്ഥിരമായി ഉപയോഗിച്ചാല്‍ ശരീരത്തിന് ഇത്രത്തോളം ഫലപ്രധമായ ഒരു ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗമില്ല.
സെക്ലിംഗ് ശരീരത്തിനെന്ന പോലെ തന്നെ മനസ്സിനും ഉണര്‍വ്വേകുന്നു. അഡ്രിനാലിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ റിലീസിംഗിലൂടെ പുതിയ കാര്യങ്ങള്‍ നേടുന്നതിലൂടെ മെച്ചപ്പെട്ട ആത്മവിശ്വാസം (ഒരു കായിക ലക്ഷ്യമോ പൂര്‍ത്തീകരിക്കപ്പെടുന്നതോ ആയ ലക്ഷ്യം). സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ ആശങ്കകളും ഉത്കണ്ഠകളും പ്രോസസ്സ് ചെയ്യാന്‍ നിങ്ങള്‍ക്ക് സമയം നല്‍കുന്നു, ഇത് നിങ്ങളുടെ മനസ്സിന് വളരെയധികം ആശ്വാസം നല്‍കുകയും ചിന്തകളെ ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ സൈക്ലിംഗിലൂടെ തന്നെ ശരീരം നന്നായി വിയര്‍ക്കുന്നത് നമ്മുടെ മനസ്സിനെ നന്നായി റിഫ്രഷ് ചെയ്യുന്നതിനും നമ്മെ സഹായിക്കുന്നു.
മറ്റ് വ്യായാമങ്ങള്‍ പോലെ തന്നെ സൈക്ലിംഗ് ശരീരഭാരം ധാരളം കുറയ്ക്കാന്‍ നമ്മെ സഹായിക്കുന്നു. ദിവസേന ഓടുവോള്‍ കുറയുന്ന കലോറിക്ക് തുല്യമായി തന്നെ സൈക്ലിംഗിലൂടെ നമ്മള്‍ക്ക് കലോറി നഷ്ടം ഉണ്ടാകുന്നുണ്ട്. ദീവസവും കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടുന്ന ഒരു വ്യക്തിയുടെ ഭാരം മൂന്ന് മാസത്തിനുള്ളില്‍ നന്നായി കുറയുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. ഒരു വ്യായാമവും ചെയ്യാതെ ഇരിക്കുന്ന വ്യക്തികളാണെങ്കില്‍ സൈക്ലിംഗും തുടക്കത്തില്‍ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് എന്നാല്‍ ദിവസവും സ്ഥിരമായി ചെയ്യ്താല്‍ അത്ഭുതകരമായ വിധത്തില്‍ സെക്ലിംഗ് നിങ്ങളുടെ ശരീരത്തെ മാറ്റിമറിക്കും.
ശരീരം നന്നായി വിയര്‍ക്കുന്നത് എപ്പോഴും നമ്മളുടെ ദഹനപ്രക്രിയയെ സുഗുമമാക്കുന്നുണ്ട്. കാരണം കായികമായ അദ്ധ്വാനം കൊഴുപ്പ് ശരീരത്തില്‍ കെട്ടികെടക്കാതെ അതിന് എരിച്ചുകളയുന്നു. ഇത് ദഹനപ്രക്രിയ ന്നനായി നടക്കുന്നത് ഇടയാക്കുന്നു. കായികമായി നല്ല രീതിയില്‍ അദ്ധ്വാനിക്കുന്നവ്യക്തികള്‍ക്ക് ദഹനസംബന്ധമായി പ്രശ്‌നങ്ങള്‍ കുറവായിരിക്കും എന്നത് തന്നെയാണ് ഇതിന് ഉദാഹരണം. കായികമായി അദ്ധ്വാനിക്കുന്ന ശരീരത്തില്‍ ദഹനവും നന്നായി നടക്കുന്നു.
ഹൃദയത്തെ എന്ന പോലെ തന്നെ ശ്വസനത്തെയും വളരെയധികം സഹായിക്കുന്ന ഒന്നാണ് സൈക്ലിംഗ്. സാധാരണ നടക്കുമ്പോള്‍ നമ്മള്‍ ശ്വസിക്കുന്നതിനെക്കാള്‍ കൂടുതല്‍ ശ്വാസം സൈക്കില്‍ ചവിട്ടുമ്പോള്‍ വേണ്ടി വരുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തക്ഷമത വര്‍ദ്ധിപ്പിക്കുകയും തടസ്സങ്ങള്‍ എല്ലാം നീക്കി ശ്വസനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യുന്നു.
പലരും ആരോഗ്യം മെച്ചപ്പെടുത്തണം എന്ന ആവേശത്തില്‍ ജിമ്മില്‍ പോയി തുടങ്ങുകയും രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ നിര്‍ത്തുന്നതും നാം പലപ്പോഴും കാണാറുണ്ട് അതുപോലെ തന്നെയാണ് ഓട്ടത്തിന്റെയും നടത്തത്തിന്റെയും എല്ലാ കാര്യം. ആദ്യത്തെ ആവേശം കഴിയുമ്പോള്‍ പല വ്യായാമങ്ങളും നമ്മള്‍ മടുക്കുകയും വിരസതമൂലം അവ നിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്ക് സൈക്ലിംഗ് ഒരുമികച്ച വ്യായാമം ആണ്.
കാരണം സൈക്ലിംഗ് ഏറ്റവും മടുപ്പ് കുറഞ്ഞ വ്യായാമ രീതി. ഓട്ടമോ നടത്തമോ പോലെ ഒന്നും ഒരു റൂട്ടില്‍ ചെയ്യാതെ സൈക്ലിംഗ് പലദിവസവും പലസ്ഥലങ്ങളിലേക്ക് പോകാന്‍ നമ്മെ സഹായിക്കുന്നുണ്ട്. പലരും വാരാദ്യത്തിലും മറ്റും കൂട്ടുകാരെന്നിച്ച് നടത്തുന്ന ദീര്‍ഘദൂര സെക്ലിംഗ് യാത്രങ്ങല്‍ ഇത് ഉത്തമ ഉദാഹരമാണ് 50-60 കിലേമീറ്ററുകള്‍ പലപ്പോഴും ഇത്തരം സംഘങ്ങള്‍ സൈക്കിള്‍ ഉപയോഗിച്ച് പിന്നിടുന്നത്. പുറം കാഴ്ച്ചകള്‍ അസ്വദിച്ച് യാത്രയുടെ വേഗം കൂട്ടിയും കുറച്ചും കൂട്ടുകാരോടെത്തുള്ള ഇത്തരം യാത്രകള്‍ നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ മികച്ചതാക്കുന്നു.
പെട്രോളിന് വില വര്‍ദ്ധിക്കുമ്പോള്‍ പലരും സൈക്കിള്‍ ചവിട്ട് പ്രതിഷേധിക്കാറുണ്ടെങ്കിലും ഇത് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ പലരും ശ്രമിക്കാറില്ല. പണവും ആരോഗ്യവും ഒരു പോലെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ് സൈക്ലിംഗ്. വീട്ടില്‍ നിന്നും ഓഫീസിലേക്കുള്ള ദൂരം കൂടുതല്‍ അല്ലെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ സൈക്കിള്‍ നിത്യജീവിത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്.
എന്നും ഓഫീസിലേക്ക് പോകാനും വരാനും സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യവും ബൈക്കിന് ഉപയോഗിക്കുന്ന പെട്രോളിന്റെ തുകയും നമ്മള്‍ക്ക്് ലാഭിക്കാന്‍ സാധിക്കുന്നു. അതുപോലെ തന്നെ എപ്പോഴും നടന്ന് യാത്രകള്‍ ചെയ്യുന്നവര്‍ക്ക് സൈക്കിള്‍ അവരുടെ സമയം ലാഭിക്കാനുള്ള ഒരു മികച്ച ഉപാദിതന്നെയാണ്. നടക്കുന്നതിനെക്കാള്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ നമ്മള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനും ഇത് നമ്മളുടെ പ്രവര്‍ത്തകളെ കൂടുതല്‍ മികച്ചതാക്കാനും നമ്മെ സഹായിക്കുന്നു.
https://www.facebook.com/Malayalivartha