ഇതുമതി ഒരാളെ കൊല്ലാന്‍

ഏറെ ഇഷ്ടപ്പെട്ട് നാം ദിവസവും ആരോഗ്യത്തിന് നല്ലതെന്ന് കരുതി കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ അനാരോഗ്യമാണ് എന്നതാണ് സത്യം. ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാം. ഇത്തരത്തില്‍ പെട്ട ചില പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്നാ നോക്കാം. കൂണ്‍ നമ്മുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ്.
എല്ലാ കൂണും ഭക്ഷ്യയോഗ്യമല്ല. അതുകൊണ്ട് തന്നെ കൂണുകള്‍ കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ചിലതില്‍ വിഷമടങ്ങിയിട്ടുണ്ട് എന്നത് തന്നെ കാര്യം. ബീന്‍സ് നമ്മുടെ പച്ചക്കറികളിലെ സ്ഥിരസാന്നിധ്യമാണ്. എന്നാല്‍ ബീന്‍സില്‍ ലെസിത്തീന്‍ എന്നൊരു വിഷവസ്തു അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അമിതമായി കഴിയ്ക്കുന്നത് നല്ലതല്ല. കഴിയ്ക്കുകയാണെങ്കില്‍ തന്നെ നല്ലതു പോലെ വേവിച്ച് വേണം കഴിയ്ക്കാന്‍.
ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നാണ് പറയു്‌നനത്. എന്നാല്‍ ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലത് പക്ഷേ അറിയാതെ പോലും ആപ്പിളിന്റെ കുരു കഴിക്കരുത്. ഇതില്‍ സയനൈഡിനു തുല്യമായ വിഷം ആണ് അടങ്ങിയിട്ടുള്ളത്. സ്ഥിരമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ അപകടമാണ്.
തക്കാളി കഴിയ്ക്കുന്നതും സൂക്ഷിച്ച് വേണം. തക്കാളിയുടെ തണ്ടിനോട് ചേര്‍ന്ന് പച്ചനിറത്തില്‍ ഇലയുള്ള ഭാഗം ടോമാറ്റിന്‍ എന്ന വ,സ്തു അടങ്ങിയതാണ്. ഇത് കീടങ്ങളെ തുരത്താനായി ഉപയോഗിക്കുന്നതാണ്. അതും വിഷത്തിന് തുല്യമാണ്. അതുകൊണ്ട് തക്കാളിയുടെ ഈ ഭാഗം കഴിവതും ഒഴിവാക്കുക.
ഉരുളക്കിഴങ്ങ് കഴിയ്ക്കുമ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മുളപ്പിച്ച ഉരുളക്കിഴങ്ങാണെങ്കില്‍ അതൊരിക്കലും കഴിയ്ക്കരുത്. ഇതിലുള്ള ഗ്ലൈക്കലോയ്ഡുകള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.
ആപ്പിള്‍ പോലെ തന്നെയാണ് ചെറിയും. ഇതിന്റെ കുരുവിലും സയനൈഡിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് കഴിയ്ക്കുന്നത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജാതിയ്ക്കയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിലുള്ള ഹാലൂസിനോജന്‍ എന്ന വസ്തുവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha