Widgets Magazine
17
Sep / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്‍റെ അഭിഭാഷകർ കണ്ട ദൃശ്യങ്ങൾ ചിത്രീകരിച്ചത് നിർത്തിയിട്ട വാഹനത്തിലാണെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകർ വാദിച്ചത്.. അങ്ങനെയെങ്കിൽ നടന്നത് പീഡനമല്ല , ഉഭയ സമ്മതപ്രകാരം ആയിരുന്നെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു..


മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകളും താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിച്ചില്ല ..വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി ..


മലപ്പുറത്ത് 14കാരന്റെ നുണയിൽ നാട്ടുകാർ പഞ്ഞിക്കിട്ടത് ഒന്നുമറിയാത്ത യുവാക്കളെ; വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ടുപോകൽ കഥ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിൽ:- രക്തം ഛർദ്ദിക്കുംവരെ യുവാക്കളെ ക്രൂര മർദ്ദനത്തിനിരയായ 40 പേര്‍ക്കെതിെര വധശ്രമത്തിന് കേസെടുത്തു


കാണാതായിട്ട് 10 ദിവസംകഴിഞ്ഞിട്ടും അഞ്ചുവയസ്സുകാരനെ തേടി ആരും വന്നില്ല ..അച്ഛന്റെ പേര് സൂപ്പർമാൻ ആണെന്ന് പറയുന്ന കുട്ടിക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ


74-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ലോകറെക്കോര്‍ഡ് ഇട്ട മംഗയമ്മയെ പ്രസവത്തിന് പിന്നാലെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്ന് ഭർത്താവും ചികിത്സയിലായതോടെ 54വർഷം നേർച്ചയും വഴിപാടുകളുമായി നടന്ന് ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച പെൺകുഞ്ഞുങ്ങൾ ബന്ധുക്കളുടെ സങ്കടക്കണ്ണീരാകുന്നു...

സ്വയംഭോഗം ഉറക്കം നഷ്ടപ്പെടുത്തുമോ ? ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ.....

28 JUNE 2019 03:18 PM IST
മലയാളി വാര്‍ത്ത

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അടിസ്ഥാനമാണെന്ന വസ്തുത, എത്രയോ കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നു. ഉറക്കമില്ലാതാകുന്നത്, അത്രമാത്രം അപകടമാണെന്ന തിരിച്ചറിവിലാണ് ആരോഗ്യമേഖലയൊന്നടങ്കം ഉറക്കത്തിന്റെ പ്രാധാന്യത്തെ പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഒരുപക്ഷേ, ഒന്നോ രണ്ടോ ദിവസം ഭക്ഷണമില്ലാതെയായാല്‍ പോലും മനുഷ്യര്‍ അതിജീവിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഉറക്കത്തിന്റെ കാര്യമങ്ങനെയല്ല. രണ്ട് ദിവസം ഉറക്കം നഷ്ടപ്പെടുന്നതോടെ ഒരാളുടെ മാനസികനില തന്നെയാണ് ആകെയും മാറിമറിയുന്നത്. ഇത് അയാളുടെ മുഴുവന്‍ ജീവിതാവസ്ഥയേയും പിടിച്ചുലയ്ക്കും. വ്യക്തിജീവിതം, ജോലി, സാമൂഹികാവസ്ഥ- എല്ലാം ഇതോടെ തകിടം മറിയുന്നു.

അതേസമയം സ്വയംഭോഗം ഉറക്കം നഷ്ടപ്പെടുത്തുമെന്ന തരത്തിലുള്ള പ്രചാരങ്ങള്‍ ഒരുപക്ഷേ നമ്മള്‍ കേട്ടിരിക്കാം. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് സംഭവിക്കുന്നതെന്നാണ് ഇപ്പോഴത്തെ പഠനങ്ങളിൽ പറയുന്നത്.

പല ഘടകങ്ങളാകാം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. സ്ട്രെസ്, ഉത്കണ്ഠ, നിരാശ, നെഗറ്റീവ് ചിന്തകള്‍... അങ്ങനെ പലവിധ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങള്‍ സ്വാഭാവികമായും നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധത്തിനിടയിലും പ്രവര്‍ത്തിക്കും. അതായത് ഉറക്കിമില്ലായ്മ, പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്. അവിടെയാണ് സ്വയംഭോഗത്തിന്റെ സാധ്യത. മാനസികമായ മറ്റ് ബാധ്യതകള്‍ ഇതിലുണ്ടാകുന്നില്ല. ഒരു വ്യക്തി മാത്രം ഉള്‍പ്പെടുന്ന പ്രക്രിയയാണല്ലോ ഇത്. പങ്കാളിക്കൊപ്പമുള്ള ബന്ധത്തിലേതെന്ന പോലെ സ്വയം ഭോഗത്തിലും രതിമൂര്‍ച്ഛ സംഭവിക്കുന്നുണ്ട്. ഇത് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു.

അതായത്, രതിമൂര്‍ച്ഛയെ തുടര്‍ന്ന് ശരീരത്തില്‍ പ്രോലാക്ടിന്‍ എന്നൊരു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്വതവേ ഇത് പുരുഷനിലും സ്ത്രീയിലും ഒക്കെ കാണുന്ന ഹോര്‍മോണ്‍ തന്നെയാണ്. അധികമായി കാണുന്നത് പ്രസവശേഷം മുലയൂട്ടുന്ന അമ്മമാരിലാണെന്ന് മാത്രം. ഇതിന്റെ അളവ് ഒരു ദിവസത്തില്‍ തന്നെ മാറിമറിഞ്ഞ് വരും. രതിമൂര്‍ച്ഛയുണ്ടാകുമ്പോള്‍ കൃത്യമായും ഇതിന്റെ അളവില്‍ വര്‍ധനയുണ്ടാകുന്നു. ഇത് ശരീരത്തെ റിലാക്സ്ഡ് ആക്കാന്‍ സഹായിക്കുന്നു. പതിയെ ഉറക്കത്തിലേക്ക് നിങ്ങളെ കൊണ്ടുപോകാനും ഇത് വഴിയൊരുക്കുന്നു.

മാത്രമല്ല, രതിമൂര്‍ച്ഛയോടനുബന്ധിച്ച് ഓക്സിടോസിന്‍ എന്ന ഹോര്‍മോണും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതും ശരീരത്തെ റിലാക്സ്ഡ് ആക്കാനും സ്ട്രെസ് കുറയ്ക്കാനും ഉപകരിക്കുന്നു. അങ്ങനെ അതുവഴിയും ഉറക്കത്തിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നു...

രതിമൂര്‍ച്ഛയോടെ അനുഭവപ്പെടുന്ന ആലസ്യവും മയക്കവും എത്രമാത്രം ഉറങ്ങാന്‍ സഹായിക്കുന്നതാണ് എന്ന വസ്തുത പലപ്പോഴും ആളുകള്‍ പ്രധാനമായി കരുതുന്നില്ല. പുരുഷനിലും സ്ത്രീയിലും ഒരുപോലെ ഇത് ബാധകമാകുന്നു. രതിമൂര്‍ച്ഛ സംഭവിക്കുമ്പോള്‍ സ്ത്രീ വൈകാരികമായ മറ്റ് ബന്ധനങ്ങളില്‍ നിന്ന് വിഛേദിക്കപ്പെടുന്നുവെന്നാണ് ഒരു ഡച്ച് പഠനം ചൂണ്ടിക്കാട്ടുന്നത്. നോക്കൂ, എത്രമാത്രം പ്രസക്തമായ വിഷയമാണ് നമ്മള്‍ തീരെ വിലകുറച്ച് കൈകാര്യം ചെയ്യുന്നത്.

കെമിക്കലുകളുടെ മാറ്റങ്ങള്‍ സ്ത്രീയിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കാം. എന്നാല്‍ രതിമൂര്‍ച്ഛയെ തുടര്‍ന്ന് ലഭിക്കുന്ന റിലാക്‌സേഷന്‍ രണ്ടുപേരെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. പുരുഷന്മാരുടെ കാര്യത്തില്‍ രതിമൂര്‍ച്ഛയ്ക്ക് പിന്നാലെ, സെറട്ടോണിന്‍, ഓക്‌സിടോസിന്‍, പ്രോലാക്ടിന്‍, വാസോപ്രെസിന്‍, നൈട്രിക് ഓക്‌സൈഡ് എന്നിങ്ങനെയുള്ള ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ശരീരത്തെ റിലാക്‌സ് ചെയ്യാന്‍ തന്നെയാണ് സഹായിക്കുന്നത്. സ്വാഭാവികമായും ഇത് ഉറക്കത്തെയും സ്വാധീനിക്കുന്നു.

അതേസമയം ചില ലൈംഗികപ്രശ്നങ്ങള്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാറുണ്ടെന്ന വസ്തുതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം സംശയങ്ങള്‍ സ്വയം തോന്നുന്ന പക്ഷം, ഒരു ഡോക്ടറുടെ സഹായത്തോടെ നിഗമനങ്ങളിലെത്തുകയെന്നതാണ് ചെയ്യാനുള്ളത്. മറ്റ് അസുഖങ്ങളുള്ളവര്‍, പതിവായി മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍- എന്നിവര്‍ക്കെല്ലാം ഉറക്കമില്ലായ്മ പ്രശ്നമാകാറുണ്ട്. ഇത്തരക്കാരും തുടര്‍ന്ന് പാലിക്കേണ്ട ചിട്ടകളെ കുറിച്ചും ജീവിതരീതിയെ കുറിച്ചും വിശദമായി ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത് തന്നെയാണ് എപ്പോഴും ഉചിതം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആഗോളതലത്തിൽ അജണ്ടകള്‍ തീരുമാനിക്കുന്നതില്‍ ഇന്ത്യയുടെ ശബ്ദം മികച്ചത്'' വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (2 hours ago)

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉഭയ സമ്മത പ്രകാരമെന്ന് ദിലീപ്  (2 hours ago)

ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടോ ? അമേരിക്കന്‍ ബഹിരാകാശ യാത്രികനോട് ബ്രാഡ് പിറ്റിൻറെ ചോദ്യം ; മറുപടി ഇങ്ങനെ  (2 hours ago)

ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവര്‍ രാജ്യ സ്‌നേഹമില്ലാത്തവരാണെന്ന്‌ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്‌  (2 hours ago)

മോദി സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ തിക്കും തിരക്കും; പ്രിയനേതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍,​മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ പൊന്നും വില നല്‍കി വാങ്ങി സൂക്ഷിക്കാനുള്ള മത്സരത്തിൽ; പിണറായിയുടെ  (2 hours ago)

അസ്ത്ര മിസൈൽ പരീക്ഷണ വിക്ഷേപണം വൻ വിജയം; പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് അഭിമാനമായി വീണ്ടും ഡിആർഡിഒ  (2 hours ago)

ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും കുരുക്കിൽ; മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ വെട്ടിലാക്കി കട്ടപ്പന സ്വദേശിയുടെ  (2 hours ago)

രക്തം ചീന്താത്ത കശ്മീർ; ജ​മ്മു കാ​ശ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലായതായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ  (3 hours ago)

എങ്ങും എത്താതെ മരട് -കിടപ്പാടം പോകുമോ എന്ന ആശങ്കയിൽ താമസക്കാർ  (3 hours ago)

മാർ ഇവാനിയോസ് കോളജ് ക്യാമ്പസിൽ വാഹനാപകടം ; രണ്ട് വിദ്യാർഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റു  (3 hours ago)

നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ  (3 hours ago)

'കുടുക്ക്' പാട്ടിന്കിടിലൻ ഡാന്‍സുമായി പള്ളീലച്ചൻ; വീഡിയോ വൈറൽ  (3 hours ago)

മലപ്പുറത്ത് 14കാരന്റെ നുണയിൽ നാട്ടുകാർ പഞ്ഞിക്കിട്ടത് ഒന്നുമറിയാത്ത യുവാക്കളെ; വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ടുപോകൽ കഥ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിൽ:- രക്തം ഛർദ്ദിക്കുംവരെ യുവാക്കളെ ക്രൂര മർദ്  (3 hours ago)

ചൊവ്വാ ദോഷവും, വിവാഹവും... വ്യാജപ്രചരണങ്ങളില്‍ വീണുപോകരുത്‌! ചൊവ്വാദോഷത്തിന്റെ യാഥാർഥ്യങ്ങൾ  (3 hours ago)

വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തിൽ പുതിയ തീരുമാനങ്ങളുമായി മോദി സർക്കാർ ; മതം മാറ്റവുമായി ബന്ധപ്പെട്ട് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാറ്റങ്ങളെന്ന് സൂചന  (3 hours ago)

Malayali Vartha Recommends